x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ന്നൈ​യി​ൽ മി​ക​ച്ച പോ​ളിം​ഗ്; ഉ​ച്ച​യ്ക്ക് ശേ​ഷം ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​ത്തി​ല​ധി​കം വോ​ട്ടിം​ഗ്


Published: April 23, 2026 05:37 PM IST | Updated: April 23, 2026 05:37 PM IST

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ചെ​ന്നൈ ന​ഗ​ര​ത്തി​ലെ ഏ​ഴ് മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ന​ത്ത പോ​ളിം​ഗ്. വ്യാ​ഴാ​ഴ്ച ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടെ​യു​ള്ള ക​ണ​ക്കു​ക​ൾ പ്ര​കാ​രം ചെ​ന്നൈ​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ ഏ​ഴി​ലും വോ​ട്ടിം​ഗ് ശ​ത​മാ​നം 70 ക​ട​ന്നു. സാ​ധാ​ര​ണ​ഗ​തി​യി​ൽ പോ​ളിം​ഗ് കു​റ​യാ​റു​ള്ള ന​ഗ​ര​മേ​ഖ​ല​ക​ളി​ൽ ഇ​ത്ത​വ​ണ വ​ലി​യ ജ​ന​പ​ങ്കാ​ളി​ത്ത​മാ​ണ് ദൃ​ശ്യ​മാ​കു​ന്ന​ത്.

വി​രു​ഗ​മ്പാ​ക്കം (71.81%), ആ​ർ.​കെ ന​ഗ​ർ (71.93%), പെ​ര​മ്പൂ​ർ (71.84%) എ​ന്നീ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് ഏ​റ്റ​വും ഉ​യ​ർ​ന്ന പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ ന​ഗ​ർ, കൊ​ള​ത്തൂ​ർ, വി​ല്ലി​വാ​ക്കം, അ​ണ്ണാ ന​ഗ​ർ, ടി. ​ന​ഗ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും വോ​ട്ടിം​ഗ് 70 ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലെ​ത്തി. ചെ​ന്നൈ​യി​ലെ മൈ​ലാ​പ്പൂ​ർ മ​ണ്ഡ​ല​ത്തി​ലാ​ണ് ഏ​റ്റ​വും കു​റ​ഞ്ഞ പോ​ളിം​ഗ് (60.6%) രേ​ഖ​പ്പെ​ടു​ത്തി​യ​ത്. തി​രു-​വി-​ക ന​ഗ​റി​ൽ 62.27 ശ​ത​മാ​നം പേ​ർ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി.

ചെ​ന്നൈ ന​ഗ​ര​ത്തി​ലെ 28.3 ല​ക്ഷം വോ​ട്ട​ർ​മാ​രി​ൽ ഏ​ക​ദേ​ശം 19 ല​ക്ഷം പേ​ർ ഉ​ച്ച​യ്ക്ക് 3 മ​ണി​യോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​ക്ക​ഴി​ഞ്ഞു. 2021-ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​കെ 23.94 ല​ക്ഷം പേ​രാ​ണ് ചെ​ന്നൈ​യി​ൽ വോ​ട്ട് ചെ​യ്തി​രു​ന്ന​ത്. ഇ​ത്ത​വ​ണ വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​വു​ണ്ടാ​കു​മെ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ വി​ല​യി​രു​ത്ത​ൽ.

മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​മു​ഖ​ർ ചെ​ന്നൈ​യി​ലെ വി​വി​ധ ബൂ​ത്തു​ക​ളി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വൈ​കു​ന്നേ​രം ആ​റ് മ​ണി വ​രെ​യാ​ണ് വോ​ട്ടെ​ടു​പ്പ് തു​ട​രു​ന്ന​ത്. വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര ഇ​പ്പോ​ഴും പ​ല ബൂ​ത്തു​ക​ളി​ലും ദൃ​ശ്യ​മാ​ണ്.

Tags : Voting Chennai Tamil Nadu Latest News

Recent News

Corehub Up