Wed, 28 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Website

Europe

ലോ​ക​വ്യാ​പ​ക​മാ​യി ക​ടു​ത്ത ഐ​ടി സു​ര​ക്ഷാ ഭീ​ഷ​ണി; ജ​ർ​മ​നി​യി​ലെ പ്ര​ധാ​ന വെ​ബ്‌​സൈ​റ്റു​ക​ൾ താ​ത്കാ​ലി​ക​മാ​യി ഓ​ഫ്‌​ലൈ​നാ​ക്കി

ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ വെ​ബ്‌​സൈ​റ്റു​ക​ളും ഓ​ൺ​ലൈ​ൻ സേ​വ​ന​ങ്ങ​ളും കൂ​ട്ട​ത്തോ​ടെ ഓ​ഫ്‌​ലൈ​നാ​ക്കി. പി​എ​ച്ച്പി പ്രോ​ഗ്രാ​മിം​ഗ് ഭാ​ഷ​യി​ലു​ണ്ടാ​യ ഗു​രു​ത​ര​മാ​യ സു​ര​ക്ഷാ വീ​ഴ്ച​യെ​ത്തു​ട​ർ​ന്ന് ഫെ​ഡ​റ​ൽ ഓ​ഫീ​സു​ക​ളു​ടെ​യും വി​വി​ധ ന​ഗ​ര​ങ്ങ​ളു​ടെ​യും സ​ർ​വ്വ​ക​ലാ​ശാ​ല​ക​ളു​ടെ​യും ആ​ശു​പ​ത്രി​ക​ളു​ടെ​യും വെ​ബ്‌​സൈ​റ്റു​ക​ളാ​ണ് മു​ൻ​ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ താ​ത്കാ​ലി​ക​മാ​യി വി​ച്ഛേ​ദി​ച്ച​ത്.

ബെ​ർ​ലി​ൻ ചാ​രി​റ്റ ആ​ശു​പ​ത്രി, വി​വി​ധ സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ, മാ​ൻ​ഹൈം, ഫ്രെ​യ്‌​ബ​ർ​ഗ്, ഹൈ​ഡ​ൽ​ബ​ർ​ഗ് യൂ​ണി​വേ​ഴ്സി​റ്റി ആ​ശു​പ​ത്രി​ക​ൾ, ബോ​ചും സ​ർ​വക​ലാ​ശാ​ല, പൊ​ലി​സി​ന്‍റെ ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ:

സു​ര​ക്ഷാ വീ​ഴ്ച​യു​ടെ കാ​ര​ണം: വെ​ബ്‌​സൈ​റ്റു​ക​ളു​ടെ നി​ർ​മ്മാ​ണ​ത്തി​ന് വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പി​എ​ച്ച്പി പ്രോ​ഗ്രാ​മിംഗ് ഭാ​ഷ​യി​ലു​ള്ള ര​ണ്ട് ഗു​രു​ത​ര​മാ​യ പി​ഴ​വു​ക​ളാ​ണ് പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. വെ​ബ്‌​സൈ​റ്റു​ക​ൾ ഹൈ​ജാ​ക്ക് ചെ​യ്യാ​നും വ്യ​ക്തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നും ഇ​തി​ലൂ​ടെ ഹാ​ക്ക​ർ​മാ​ർ​ക്ക് സാ​ധി​ക്കും.

പ​ത്ത് വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള പ്ര​ശ്നം: ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് (എഐ) സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ സു​ര​ക്ഷാ ഗ​വേ​ഷ​ക​രാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ആ​രും ശ്ര​ദ്ധി​ക്കാ​തെ കി​ട​ന്ന ഈ ​സു​ര​ക്ഷാ പാ​ളി​ച്ച​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

വ​ലി​യ സൈ​ബ​ർ ആ​ക്ര​മ​ണ​ത്തി​ന് സാ​ധ്യ​ത: സു​ര​ക്ഷാ അ​പ്‌​ഡേ​റ്റു​ക​ൾ പു​റ​ത്തു​വ​ന്ന​തി​ന് തൊ​ട്ടു​പിാ​ലെ ക്രി​മി​ന​ലു​ക​ൾ വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് മു​തി​ർ​ന്നേ​ക്കാ​മെ​ന്ന് ഫെ​ഡ​റ​ൽ ഓ​ഫീ​സ് ഫോ​ർ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സെ​ക്യൂ​രി​റ്റി (ബിഎസ്ഐ) മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. എഐ ഉ​പ​യോ​ഗി​ച്ച് ഹാ​ക്ക​ർ​മാ​ർ​ക്ക് പു​തി​യ ആ​ക്ര​മ​ണ രീ​തി​ക​ൾ വേ​ഗ​ത്തി​ൽ രൂ​പ​പ്പെ​ടു​ത്താ​ൻ സാ​ധി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ടി​യ​ന്ത​ര ന​ട​പ​ടി​യും സു​ര​ക്ഷ​യും: ജ​ർ​മ​ൻ അ​ധി​കൃ​ത​ർ​ക്കും യു.​എ​സ്. ഏ​ജ​ൻ​സി​യാ​യ എ​ൻ​എ​സ്‌എ​യ്ക്കും പു​റ​മെ ലോ​ക​മെ​മ്പാ​ടു​മു​ള്ള സ​ർ​ക്കാ​രു​ക​ൾ​ക്കും സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ​ക്കും വെ​ബ്‌​സൈ​റ്റു​ക​ൾ ഓ​ഫ്‌​ലൈ​നാ​ക്കാ​ൻ നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു.‌

പി​എ​ച്ച്പി ഡെ​വ​ല​പ്പ​ർ​മാ​ർ ഇ​തി​ന​കം നാ​ല് എ​മ​ർ​ജ​ൻ​സി അ​പ്‌​ഡേ​റ്റു​ക​ൾ പു​റ​ത്തി​റ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും, വെ​ബ്‌​സൈ​റ്റ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ​മാ​ർ ഇ​വ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത് സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് വ​രെ സൈ​റ്റു​ക​ൾ ഓ​ഫ്‌​ലൈ​നാ​യി തു​ട​രു​ക​യാ​ണ്.

സാ​ധാ​ര​ണ​ക്കാ​ർ​ക്ക് നി​ർ​ദ്ദേ​ശം: സെ​ർ​വ​റു​ക​ളെ മാ​ത്രം ബാ​ധി​ക്കു​ന്ന പ്ര​ശ്ന​മാ​യ​തി​നാ​ൽ സാ​ധാ​ര​ണ ഇന്‍റ​ർ​നെ​റ്റ് ഉ​പ​യോ​ക്താ​ക്ക​ൾ (ഫോ​ൺ, ക​മ്പ്യൂ​ട്ട​ർ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ) നേ​രി​ട്ട് ആ​ശ​ങ്ക​പ്പെ​ടേ​ണ്ട​തി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ജ​ർ​മ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

National

വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്ത് വി​ദ്യാ​ര്‍​ഥി; മിടുക്കാ... എന്ന് ഐ​ഐ​ടി

​കാ​​​​​​ണ്‍​പു​​ര്‍: പ്ര​​​​​​വേ​​​​​​ശ​​​​​​നം നി​​​​​​ഷേ​​​​​​ധി​​​​​​ക്ക​​​​​​പ്പെ​​​​​​ട്ട​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ര്‍​ന്ന് കാ​​​​​​ണ്‍​പു​​​​​​ര്‍ ഐ​​​​​​ഐ​​​​​​ടി​​​​​​യു​​​​​​ടെ​​​​​​യും മ​​​​​​ദ്രാ​​​​​​സ് ഐ​​​​​​ഐ​​​​​​ടി​​​​​​യു​​​​​​ടെ​​​​​​യും ഔ​​​​​​ദ്യോ​​​​​​ഗി​​​​​​ക വെ​​​​​​ബ്‌​​​​​​സൈ​​​​​​റ്റു​​​​​​ക​​​​​​ള്‍ ഹാ​​​​​​ക്ക് ചെ​​​​​​യ്ത് വി​​​​​​ദ്യാ​​​​​​ര്‍​ഥി. ഹാ​​​​​​ക്ക് ചെ​​​​​​യ്ത​​​​​​തി​​​​​​ന്‍റെ സ്‌​​​​​​ക്രീ​​​​​​ന്‍​ഷോ​​​​​​ട്ടു​​​​​​ക​​​​​​ള്‍ എ​​​​​​ക്‌​​​​​​സ്, റെ​​​​​​ഡ്ഡി​​​​​​റ്റ് തു​​​​​​ട​​​​​​ങ്ങി​​​​​​യ സാ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ല്‍ പ​​​​​​ങ്കു​​​​​​വ​​​​​​യ്ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു.

എ​​​​​​ന്നാ​​​​​​ല്‍, ഹാ​​​​​​ക്ക് ചെ​​​​​​യ്ത വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കെ​​​​​​തി​​​​​​രേ നി​​​​​​യ​​​​​​മ​​​​​​ന​​​​​​ട​​​​​​പ​​​​​​ടി​​​​​​ക​​​​​​ള്‍​ക്കു പ​​​​​​ക​​​​​​രം ഇ​​​​​​ന്‍റേ​​​​​​ണ്‍​ഷി​​​​​​പ്പ് വാ​​​​​​ഗ്ദാ​​​​​​നം ചെ​​​​​​യ്ത് മാ​​​​​​തൃ​​​​​​ക​​​​​​യാ​​​​​​യി അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, ക​​​​​​ഴി​​​​​​വ് തെ​​​​​​ളി​​​​​​യി​​​​​​ക്കാ​​​​​​നാ​​​​​​യി സ്ഥാ​​​​​​പ​​​​​​ന​​​​​​ങ്ങ​​​​​​ളു​​​​​​ടെ സി​​​​​​സ്റ്റ​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ന​​​​​​ധി​​​​​​കൃ​​​​​​ത​​​​​​മാ​​​​​​യി കൈ​​​​​​യേ​​​​​​റു​​​​​​ന്ന​​​​​​ത് അം​​​​​​ഗീ​​​​​​ക​​​​​​രി​​​​​​ക്കാ​​​​​​നാ​​​​​​കി​​​​​​ല്ലെ​​​​​​ന്ന് ഐ​​​​​​ഐ​​​​​​ടി ​​​​കാ​​​​​​ണ്‍​പു​​​​​​ര്‍ ക​​​​​​ര്‍​ശ​​​​​​ന മു​​​​​​ന്ന​​​​​​റി​​​​​​യി​​​​​​പ്പ് ന​​​​​​ല്‍​കി​​​​​​യി​​​​​​ട്ടു​​​​​​ണ്ട്.

വി​​​​​ദ്യാ​​​​​ർ​​​​​ഥി​​​​​യു​​​​​ടെ ഭാ​​​​​​വി മു​​​​​​ന്‍​നി​​​​​​ര്‍​ത്തി മാ​​​​​​നു​​​​​​ഷി​​​​​​ക പ​​​​​​രി​​​​​​ഗ​​​​​​ണ​​​​​​ന​​​​​​യു​​​​​​ടെ പ​​​​​​ശ്ചാ​​​​​​ത്ത​​​​​​ല​​​​​​ത്തി​​​​​​ലാ​​​​​​ണു തീ​​​​​​രു​​​​​​മാ​​​​​​ന​​​​​​മെ​​​​​​ന്ന് അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ അ​​​​​​റി​​​​​​യി​​​​​​ച്ചു. “സൈ​​​​​​റ്റ് ഹാ​​​​​​ക്ക് ചെ​​​​​​യ്തി​​​​​​ട്ടു​​​​​​ണ്ട്, എ​​​​​​നി​​​​​​ക്കൊ​​​​​​രു അ​​​​​​വ​​​​​​സ​​​​​​രം മാ​​​​​​ത്ര​​​​​​മാ​​​​​​ണ് വേ​​​​​​ണ്ട​​​​​​ത്’’എ​​​​​​ന്ന സ​​​​​​ന്ദേ​​​​​​ശ​​​​​​മാ​​​​​​ണു വി​​​​​​ദ്യാ​​​​​​ര്‍​ഥി വെ​​​​​​ബ്സൈ​​​​​​റ്റി​​​​​​ല്‍ കു​​​​​​റി​​​​​​ച്ചി​​​​​​രു​​​​​​ന്ന​​​​​​ത്.

ബി​​​​​​ടെ​​​​​​ക് സൈ​​​​​​ബ​​​​​​ര്‍ സെ​​​​​​ക്യൂ​​​​​​രി​​​​​​റ്റി കോ​​​​​​ഴ്‌​​​​​​സി​​​​​​ലേ​​​​​​ക്ക് അ​​​​​​പേ​​​​​​ക്ഷി​​​​​​ച്ചെ​​​​​​ങ്കി​​​​​​ലും പ്ര​​​​​​വേ​​​​​​ശ​​​​​​നം ല​​​​​​ഭി​​​​​​ക്കാ​​​​​​ത്ത​​​​​​തി​​​​​​നെ​​ത്തു​​​​​​ട​​​​​​ര്‍​ന്നാ​​​​​​ണ് വി​​​​​​ദ്യാ​​​​​​ര്‍​ഥി സൈ​​​​​​ബ​​​​​​ര്‍ ആ​​​​​​ക്ര​​​​​​മ​​​​​​ണം ന​​​​​​ട​​​​​​ത്തി​​​​​​യ​​​​​​ത്. അ​​​​​​തേ​​​​​​സ​​​​​​മ​​​​​​യം, പ്ര​​​​​​വേ​​​​​​ശ​​​​​​ന പ്ര​​​​​​ക്രി​​​​​​യ​​​​​​യു​​​​​​ടെ ഘ​​​​​​ട്ട​​​​​​ത്തി​​​​​​ല്‍ വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കു ത​​​​​​ന്‍റെ ക​​​​​​ഴി​​​​​​വു​​​​​​ക​​​​​​ള്‍ പൂ​​​​​​ര്‍​ണ​​​​​​മാ​​​​​​യി തെ​​​​​​ളി​​​​​​യി​​​​​​ക്കാ​​​​​​ന്‍ ക​​​​​​ഴി​​​​​​ഞ്ഞി​​​​​​രു​​​​​​ന്നി​​​​​​ല്ലെ​​​​​​ന്നു അ​​​​​​ധി​​​​​​കൃ​​​​​​ത​​​​​​ര്‍ ചൂ​​​​​​ണ്ടി​​​​​​ക്കാ​​​​​​ണി​​​​​​ച്ചു. അ​​​​​​ടു​​​​​​ത്ത വ​​​​​​ര്‍​ഷം വി​​​​​​ദ്യാ​​​​​​ര്‍​ഥി​​​​​​ക്കു വീ​​​​​​ണ്ടും പ്ര​​​​​​വേ​​​​​​ശ​​​​​​ന​​​​​​ത്തി​​​​​​നാ​​​​​​യി അ​​​​​​പേ​​​​​​ക്ഷി​​​​​​ക്കാമെന്നും അധികൃതർ വ്യക്തമാക്കി.

Kerala

കെ​ടി​ഡി​സി വ്യാ​ജ വെ​ബ്സൈ​റ്റ്: സൈ​ബ​ർ ത​ട്ടി​പ്പ് ത​ട​യാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ബു​ക്കിം​ഗി​ന്‍റെ പേ​രി​ൽ സൈ​ബ​ര്‍ ത​ട്ടി​പ്പെ​ന്ന് പ​രാ​തി. കെ​ടി​ഡി​സി​യു​ടെ പേ​രും ലോ​ഗോ​യും ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ വെ​ബ്സൈ​റ്റു​ക​ള്‍ നി​ര്‍​മ്മി​ച്ചാ​ണ് ത​ട്ടി​പ്പ്.

വ്യാ​ജ​സൈ​റ്റു​ക​ള്‍​ക്ക് കെ​ടി​ഡി​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​മാ​യി അ​തീ​വ സാ​മ്യ​മു​ണ്ടാ​യി​രി​ക്കും. ഗൂ​ഗി​ളി​ല്‍ കെ​ടി​ഡി​സി കീ​വേ​ഡു​ക​ള്‍ തി​ര​യു​ന്ന ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പ്.

റൂം ​ബു​ക്കിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ല്‍​കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് വ​ലി​യ തു​ക പി​ന്‍​വ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് പ​രാ​തി. ത​ട്ടി​പ്പ് മ​റ​യ്ക്കാ​ന്‍ വ്യാ​ജ ബു​ക്കിം​ഗ് ര​സീ​തു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം.

Kerala

മ​യ​ക്കു​മ​രു​ന്നു സം​ഘ​ങ്ങ​ളെ കു​റി​ച്ച് വി​വ​രം ന​ൽ​കാ​ൻ എ​ക്സൈ​സി​ന്‍റെ വെ​ബ്സൈ​റ്റ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​യ​​​ക്കു​​​മ​​​രു​​​ന്നു സം​​​ഘ​​​ങ്ങ​​​ളെ കു​​​റി​​​ച്ച് അ​​​ജ്ഞാ​​​ത​​​നാ​​​യി​​​രു​​​ന്നുകൊ​​​ണ്ട് വി​​​വ​​​രം ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​ന്ന എ​​​ക്സൈ​​​സി​​​ന്‍റെ വെ​​​ബ് പോ​​​ർ​​​ട്ട​​​ൽ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചുതു​​​ട​​​ങ്ങു​​​മെ​​​ന്ന് എ​​​ക്സൈ​​​സ് മ​​​ന്ത്രി എം. ​​​ലി​​​ജു.

നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്ക് മ​​​റു​​​പ​​​ടി പ​​​റ​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. ല​​​ഹ​​​രി മോ​​​ച​​​നം ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കാ​​​യി കൗ​​​ണ്‍​സലിം​​​ഗ് ന​​​ൽ​​​കും.

ഈ ​​​സ​​​ർ​​​ക്കാ​​​ർ അ​​​ധി​​​കാ​​​ര​​​ത്തി​​​ൽ എ​​​ത്തി​​​യ​​​തി​​​നു ശേ​​​ഷം 14,722 കേ​​​സു​​​ക​​​ൾ ഒ​​​രു മാ​​​സം കൊ​​​ണ്ട് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

Business

ടുലൈന്‍ ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്തു

ഇ​​​രി​​​ങ്ങാ​​​ല​​​ക്കു​​​ട: പ്രീ​​​മി​​​യം സാ​​​രി, ഡി​​​സൈ​​​ന​​​ര്‍ മെ​​​റ്റീ​​​രി​​​യ​​​ല്‍ ബ്രാ​​​ന്‍ഡാ​​​യ ടു​​​ലൈ​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഇ ​​​കൊ​​​മേ​​​ഴ്‌​​​സ് വെ​​​ബ്‌​​​സൈ​​​റ്റാ​​​യ Tuline.in അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

ഇ​​​ന്ത്യ​​​ന്‍ പാ​​​ര​​​മ്പ​​​ര്യ​​​വും തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത ത​​​ന​​​ത് ഡി​​​സൈ​​​നു​​​ക​​​ളും കൂ​​​ടു​​​ത​​​ല്‍ ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ടു​​​ലൈ​​​ന്‍റെ പു​​​തി​​​യ ഡി​​​ജി​​​റ്റ​​​ല്‍ ചു​​​വ​​​ടു​​​വ​​​യ്പാ​​​ണി​​​ത്.

വെ​​​ബ്‌​​​സൈ​​​റ്റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ഉ​​​ദ്ഘാ​​​ട​​​നം മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ര്‍ ഉ​​​മ അ​​​നി​​​ല്‍കു​​​മാ​​​ര്‍ നി​​​ര്‍വ​​​ഹി​​​ച്ചു. ടു​​​ലൈ​​​ന്‍ ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​ഡ്വ. കെ.​​​ജി. അ​​​നി​​​ല്‍കു​​​മാ​​​ര്‍ ച​​​ട​​​ങ്ങി​​​ല്‍ മു​​​ഖ്യാ​​​തി​​​ഥി​​​യാ​​​യി​​​രു​​​ന്നു.

ലോ​​​ഞ്ചി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ഗ്രാ​​​ന്‍ഡ് ഫാ​​​ഷ​​​ന്‍ ഷോ​​​യും വി​​​വി​​​ധ വി​​​നോ​​​ദ​​​പ​​​രി​​​പാ​​​ടി​​​ക​​​ളും അ​​​ര​​​ങ്ങേ​​​റി.

National

സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജം

ന്യൂ​ഡ​ൽ​ഹി: ഒ​ടു​വി​ൽ‌ സി​ബി​എ​സ്ഇ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​ന​സ​ജ്ജം. അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള വെ​ബ്സൈ​റ്റ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ചൊ​വ്വാ​ഴ്ച മു​ത​ൽ ജൂ​ൺ ആ​റ് വ​രെ​യാ​ണ് അ​പേ​ക്ഷ ന​ൽ​കാ​നു​ള്ള സ​മ​യം.

ഒ​രു ചോ​ദ്യ​ത്തി​ന് 25 രൂ​പ വീ​ത​മാ​ണ് ഫീ​സ്. മേ​യ് 19 മു​ത​ൽ ത​ട​സം നേ​രി​ട്ട പോ​ർ​ട്ട​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പ്ര​വ​ർ​ത്ത​ന​സ​ജ്ജ​മാ​കു​മെ​ന്നാ​യി​രു​ന്നു ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യ​ത്തി​ലെ പേ​പ്പ​ർ സ്കാ​നിം​ഗി​ൽ വ​ൻ വീ​ഴ്ച സം​ഭ​വി​ച്ച​തോ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​ർ​ഹി​ക്കു​ന്ന മാ​ർ​ക്ക് ല​ഭി​ച്ചി​രു​ന്നി​ല്ല.

ഐ.​ഐ.​ടി, സൈ​ബ​ർ വി​ദ​ഗ്ധ​രു​ടെ സ​ഹാ​യ​ത്തോ​ടെ പോ​രാ​യ്‌​മ​ക​ൾ പ​രി​ഹ​രി​ച്ച് അ​പേ​ക്ഷാ പോ​ർ​ട്ട​ൽ പൂ​ർ​ണ​സ​ജ്ജ​മാ​ക്കി​യെ​ന്നാ​ണ് സി​ബി​എ​സ്ഇ​യും കേ​ന്ദ്ര​സ​ർ​ക്കാ​രും അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്.

Kerala

എഐ ഉപയോഗിച്ച് വികസിപ്പിച്ച വെബ്സൈറ്റുമായി കാഞ്ഞിരപ്പള്ളി അമൽജ്യോതി

കാ​ഞ്ഞി​ര​പ്പ​ള്ളി: പൂ​ർ​ണ​മാ​യും കൃ​ത്രി​മബു​ദ്ധി സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റ് രൂ​പ​ക​ല്പ​ന ചെ​യ്ത് വി​ക​സി​പ്പി​ച്ച ഇ​ന്ത്യ​യി​ലെ ആ​ദ്യ എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജാ​യി കാ​ഞ്ഞി​ര​പ്പ​ള്ളി അ​മ​ൽ​ ജ്യോ​തി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് (ഓ​ട്ടോ​ണ​മ​സ്) മാ​റി. ലോ​ക​പ്ര​ശ​സ്ത എ​ഐ ഗ​വേ​ഷ​ണ ക​മ്പ​നി​യാ​യ ആ​ന്ത്രോ​പി​ക്കി​ന്‍റെ ക്ലോ​ഡ് എ​ന്ന നി​ർ​മി​തബു​ദ്ധി മാ​തൃ​ക​യാ​ണ് വെ​ബ്സൈ​റ്റി​ന്‍റെ കോ​ഡിം​ഗ്, ഡി​സൈ​ൻ, ഉ​ള്ള​ട​ക്ക നി​ർ​മാ​ണം എ​ന്നീ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്.

നാ​ക് എ ​പ്ല​സ് അ​ക്രെ​ഡി​റ്റേ​ഷ​ൻ ല​ഭി​ച്ചി​ട്ടു​ള്ള​തും എ.​പി.​ജെ. അ​ബ്ദു​ൾ ക​ലാം സാ​ങ്കേ​തി​ക സ​ർ​വ​ക​ലാ​ശാ​ല​യു​മാ​യി അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള​തു​മാ​യ അ​മ​ൽ ജ്യോ​തി, കി​ർ​ഫ് റാ​ങ്കിം​ഗി​ൽ കേ​ര​ള​ത്തി​ൽ നാ​ലാം സ്ഥാ​ന​ത്തു​ള്ള പ്ര​മു​ഖ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​മാ​ണ്. കോ​ള​ജി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ൽ (www.ajce.in) വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും അ​ക്കാ​ദ​മി​ക സ​മൂ​ഹ​ത്തി​നും ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ വ്യ​ക്ത​വും ആ​ക​ർ​ഷ​ക​വു​മാ​യ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന നി​ര​വ​ധി പേ​ജു​ക​ൾ ഇ​പ്പോ​ൾ പൂ​ർ​ണ​മാ​യും എ​ഐ വി​ക​സി​ത​മാ​ണ്.

പ​ര​മ്പ​രാ​ഗ​ത വെ​ബ് ഡ​വ​ല​പ്മെ​ന്‍റ് രീ​തി​യി​ൽ നി​ന്ന് വ്യ​ത്യ​സ്ത​മാ​യി പ്ര​കൃ​തി​ഭാ​ഷാ നി​ർ​ദേ​ശ​ങ്ങ​ളി​ലൂ​ടെ എ​ഐ കോ​ഡ് ഉത്പാ​ദി​പ്പി​ക്കു​ന്ന വൈ​ബ് കോ​ഡിം​ഗ് രീ​തി​യാ​ണ് ഈ ​പ​ദ്ധ​തി​യി​ൽ പ്ര​യോ​ഗി​ച്ച​ത്. വാ​ക്കാ​ലു​ള്ള വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ ന​ൽ​കി​യാ​ൽ ആ ​വി​വ​ര​ണ​ത്തി​ന് അ​നു​സൃ​ത​മാ​യി എ​ച്ച്ടി​എം​എ​ൽ, സി​എ​സ്എ​സ്, ജാ​വാ​സ്ക്രി​പ്റ്റ് കോ​ഡു​ക​ൾ എ​ഐ സ്വ​യം നി​ർ​മി​ക്കു​ന്ന നൂ​ത​ന രീ​തി​യാ​ണി​ത്. പ്ര​ഫ​ഷ​ണ​ൽ ഗു​ണ​നി​ല​വാ​ര​ത്തി​ലു​ള്ള വെ​ബ്സൈ​റ്റു​ക​ൾ കു​റ​ഞ്ഞ സ​മ​യ​ത്തി​ൽ വി​ക​സി​പ്പി​ക്കാ​ൻ ഈ ​സ​മ്പ്ര​ദാ​യം സ​ഹാ​യ​ക​മാ​ണെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വെ​ബ്സൈ​റ്റി​ന്‍റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ൾ

  • ഏ​കീ​കൃ​ത സ്ഥാ​പ​ന ഡി​സൈ​ൻ വ്യ​വ​സ്ഥ - നേ​വി ബ്ലൂ, ​ആം​ബ​ർ വ​ർ​ണ​വി​ന്യാ​സ​ത്തോ​ടെ കാ​ർ​ഡ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ആ​ധു​നി​ക ലേ​ഔ​ട്ട്.
  • ഗൂ​ഗി​ൾ ഷീ​റ്റ്സി​ൽ നി​ന്ന് നേ​രി​ട്ട് ഡാ​റ്റ ല​ഭ്യ​മാ​ക്കു​ന്ന ത​ത്സ​മ​യ വി​വ​ര വ്യ​വ​സ്ഥ - വി​വ​ര​ങ്ങ​ൾ പു​തു​ക്കാ​ൻ കോ​ഡ് മാ​റ്റേ​ണ്ട ആ​വ​ശ്യ​മി​ല്ല.
  • എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും അ​നു​യോ​ജ്യ​മാ​യ മൊ​ബൈ​ൽ-​സൗ​ഹൃ​ദ റെ​സ്പോ​ൺ​സീ​വ് ഡി​സൈ​ൻ.
  • പ്ലേ​ഫെ​യ​ർ ഡി​സ്പ്ലേ, ഡി​എം സാ​ൻ​സ്, ഫ്രോ​ൻ​സെ​സ്, ഔ​ട്ട്ഫി​റ്റ് തു​ട​ങ്ങി​യ പ്ര​ഫ​ഷ​ണ​ൽ ടൈ​പ്പോ​ഗ്ര​ഫി.
  • അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​ത്തി​ലു​ള്ള വാം ​അ​ക്കാ​ദ​മി​ക് അ​ഥോ​റി​റ്റി ഡി​സൈ​ൻ ഫി​ലോ​സ​ഫി.

പു​തി​യ വാ​ണി​ജ്യ വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​മാ​യി ആ​രം​ഭി​ച്ച അ​മ​ൽ ​ജ്യോ​തി ബി​സി​ന​സ് സ്കൂ​ളി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റും ക്ലോ​ഡ് എ​ഐ ​ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ​മാ​യും വി​ക​സി​പ്പി​ച്ച​താ​ണ്. ബി​ബി​എ പ്രോ​ഗ്രാ​മും വാ​ണി​ജ്യ വി​ദ്യാ​ഭ്യാ​സ​ത്തി​ലെ പു​തി​യ കോ​ഴ്സു​ക​ളും വാ​ഗ്ദാ​നം ചെ​യ്യു​ന്ന എ​ബി​എ​സി​ന്‍റെ വെ​ബ്സൈ​റ്റ് അ​മ​ൽ​ജ്യോ​തി​യു​ടെ എ​ഐ - ഫ​സ്റ്റ് ഡി​ജി​റ്റ​ൽ ത​ന്ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​മി​ച്ച​ത്. വാ​ണി​ജ്യ വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ആ​ധു​നി​ക സ​മ്പ്ര​ദാ​യ​ങ്ങ​ളും അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന ത​ര​ത്തി​ൽ പ്ര​ത്യേ​കം രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത​താ​ണ് എ​ബി​എ​സ് വെ​ബ്സൈ​റ്റ്.

പ്ര​ധാ​ന ഉ​ള്ള​ട​ക്കം

അ​ക്കാ​ദ​മി​ക് വി​വ​ര​ങ്ങ​ൾ, പാ​ഠ്യ​പ​ദ്ധ​തി രൂ​പ​രേ​ഖ, ഫാ​ക്ക​ൽ​റ്റി പ്രൊ​ഫൈ​ലു​ക​ൾ, ഗ​വേ​ഷ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, വ്യ​വ​സാ​യ-​അ​ക്കാ​ദ​മിക് സ​ഹ​ക​ര​ണ വി​ശ​ദാം​ശ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി നേ​ട്ട​ങ്ങ​ൾ, പ്ര​വേ​ശ​ന വി​വ​ര​ങ്ങ​ൾ, കാ​മ്പ​സ് സൗ​ക​ര്യ​ങ്ങ​ൾ, വാ​ർ​ത്ത​ക​ൾ, പ​രി​പാ​ടി​ക​ൾ എ​ന്നി​ങ്ങ​നെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ര​ക്ഷി​താ​ക്ക​ൾ​ക്കും ആ​വ​ശ്യ​മാ​യ സ​മ​ഗ്ര​മാ​യ വി​വ​ര​ങ്ങ​ൾ പു​തി​യ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ഉ​പ​യോ​ക്തൃ-​സൗ​ഹൃ​ദ നാ​വി​ഗേ​ഷ​ൻ, വേ​ഗ​ത​യേ​റി​യ ലോ​ഡിം​ഗ്, എ​ല്ലാ ഉ​പ​ക​ര​ണ​ങ്ങ​ളി​ലും അ​നു​യോ​ജ്യ​മാ​യ പ്ര​ദ​ർ​ശ​നം എ​ന്നി​വ വെ​ബ്സൈ​റ്റി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക​ട​ക്കം എ​ല്ലാ​വ​ർ​ക്കും പ്ര​വേ​ശ​ന​യോ​ഗ്യ​മാ​യ രീ​തി​യി​ലാ​ണ് വെ​ബ്സൈ​റ്റ് രൂ​പ​ക​ൽ​പ്പ​ന ചെ​യ്തി​ട്ടു​ള്ള​ത്.

കോ​ള​ജ് അ​ധി​കൃ​ത​ർ പ​റ​യു​ന്നു

നി​ർ​മി​ത ബു​ദ്ധി ഇ​ന്ന് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഉ​ണ്ടാക്കു​ന്ന വി​പ്ല​വം മ​ന​സി​ലാ​ക്കി​യാ​ണ് അ​മ​ൽ​ജ്യോ​തി ഈ ​ദി​ശ​യി​ൽ മു​ന്നോ​ട്ടു പോ​യ​ത്. ക്ലോ​ഡ് എ​ഐ ഉ​പ​യോ​ഗി​ച്ച് വെ​ബ്സൈ​റ്റ് നി​ർ​മി​ച്ച​ത് വെ​റും സാ​ങ്കേ​തി​ക നൂ​ത​ന​ത്വം മാ​ത്ര​മ​ല്ല - വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ഫാ​ക്ക​ൽ​റ്റി​ക്കും എ​ഐ എ​ങ്ങ​നെ ഉ​ത്​പാ​ദ​ന​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തി​ന്‍റെ പ്രാ​യോ​ഗി​ക ഉ​ദാ​ഹ​ര​ണം കൂ​ടി​യാ​ണ്.

വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ പ്രാ​ധാ​ന്യം

എ​ഐ​യു​ടെ ദൈ​നം​ദി​ന ഉ​പ​യോ​ഗ​ത്തി​ലൂ​ടെ പ്ര​ഫ​ഷ​ണ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ഈ ​പ​ദ്ധ​തി തെ​ളി​യി​ക്കു​ന്നു. വെ​ബ് ഡെ​വ​ല​പ്മെ​ന്‍റ് വൈ​ദ​ഗ്ദ്ധ്യം മാ​ത്ര​മ​ല്ല, അ​ക്കാ​ദ​മി​ക് ഡോ​ക്യു​മെ​ന്‍റേ​ഷ​ൻ, പാ​ഠ്യ​പ​ദ്ധ​തി രൂ​പ​ക​ൽ​പ്പ​ന, വി​ദ്യാ​ർ​ഥി പി​ന്തു​ണ സം​വി​ധാ​നം എ​ന്നീ മേ​ഖ​ല​ക​ളി​ൽ എ​ഐ സാ​ങ്കേ​തി​ക​വി​ദ്യ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ കോ​ള​ജ് പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് എ​ഐ ഉ​പ​യോ​ഗി​ച്ച് യ​ഥാ​ർ​ഥ ലോ​ക​ത്തെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നു​ള്ള മാ​ർ​ഗം പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന ഒ​രു മാ​തൃ​കാ പ​ദ്ധ​തി​യാ​യി ഇ​തു മാ​റു​മെ​ന്നാ​ണ് കോ​ള​ജ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.

ഭാ​വി പ​ദ്ധ​തി​ക​ൾ

എ​ഐ സ​ഹാ​യ​ത്തോ​ടെ വെ​ബ്സൈ​റ്റി​ലെ ശേ​ഷി​ക്കു​ന്ന പേ​ജു​ക​ൾ കൂ​ടി പു​തു​ക്കിപ്പ​ണി​യാ​നും ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യം 2020 (NEP 202), NCrF, Outcome Based Education (OBE), NBA GAPC v4.0 തു​ട​ങ്ങി​യ ച​ട്ട​ക്കൂ​ടു​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യി പു​തി​യ​താ​യി ത​യാ​റാ​ക്കി​യ പാ​ഠ്യ​പ​ദ്ധ​തി ച​ട്ട​ങ്ങ​ൾ (AJCE Curriculum Regulations v5) ഫ​ല​പ്ര​ദ​മാ​യി ന​ട​പ്പി​ലാ​ക്കാ​നും കോ​ള​ജ് ഇ​പ്പോ​ൾ ശ്ര​മി​ക്കു​ന്നു. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലെ എ​ഐ ഇ​ട​പെ​ട​ലു​ക​ൾ ധാ​ർ​മി​ക​മാ​യും ഉ​ത്ത​ര​വാ​ദി​ത്വബോ​ധ​ത്തോ​ടെ​യും ന​ട​ത്താ​നു​ള്ള മാ​ർ​ഗ​രേ​ഖ​ക​ളും കോ​ള​ജ് ഒ​രു​ക്കി​യി​ട്ടു​ണ്ട്.

NRI

യു​എ​സി​ൽ കു​ട്ടി​ക​ൾ​ക്കാ​യി "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ'; ജ​നി​ക്കു​മ്പോ​ൾ 1,000 ഡോ​ള​ർ നി​ക്ഷേ​പം

വാ​ഷിം​ഗ്ട​ൺ ഡി​സി: യു​എ​സ് കു​ട്ടി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പി​ന്തു​ണ​യോ​ടെ​യു​ള്ള പ്ര​ത്യേ​ക നി​ക്ഷേ​പ പ​ദ്ധ​തി​യാ​യ "ട്രം​പ് അ​ക്കൗ​ണ്ടു​ക​ൾ' ട്ര​ഷ​റി സെ​ക്ര​ട്ട​റി സ്കോ​ട്ട് ബെ​സ​ന്‍റ് പ്ര​ഖ്യാ​പി​ച്ചു. കു​ട്ടി​ക​ൾ​ക്ക് ജ​ന​ന​സ​മ​യ​ത്ത് ത​ന്നെ സാ​മ്പ​ത്തി​ക അ​ടി​ത്ത​റ ഉ​റ​പ്പാ​ക്കു​ക എ​ന്ന​താ​ണ് പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

2025 ജ​നു​വ​രി ഒ​ന്നി​നും 2028 ഡി​സം​ബ​ർ 31നും ​ഇ​ട​യി​ൽ ജ​നി​ക്കു​ന്ന ഓ​രോ യു​എ​സ് പൗ​ര​നാ​യ കു​ട്ടി​ക്കും സ​ർ​ക്കാ​ർ 1,000 ഡോ​ള​ർ വീ​തം അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കും. പ്ര​തി​വ​ർ​ഷം 5,000 ഡോ​ള​ർ വ​രെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഈ ​അ​ക്കൗ​ണ്ടി​ൽ നി​ക്ഷേ​പി​ക്കാം.

വി​ര​മി​ക്ക​ൽ പ്രാ​യ​മെ​ത്തു​മ്പോ​ൾ ഈ ​തു​ക ആ​റ് ല​ക്ഷം മു​ത​ൽ 10 ല​ക്ഷം ഡോ​ള​ർ വ​രെ​യാ​യി വ​ള​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ധി​കൃ​ത​ർ ക​ണ​ക്കാ​ക്കു​ന്നു. ഐ​ആ​ർ​എ​സ് ഫോം 4547 ​വ​ഴി മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക​ളെ പ​ദ്ധ​തി​യി​ൽ ചേ​ർ​ക്കാം.

18 വ​യ​സ് പൂ​ർ​ത്തി​യാ​കാ​തെ ഈ ​അ​ക്കൗ​ണ്ടി​ൽ നി​ന്ന് പ​ണം പി​ൻ​വ​ലി​ക്കാ​ൻ സാ​ധി​ക്കി​ല്ല. കു​റ​ഞ്ഞ മാ​നേ​ജ്‌​മെ​ന്‍റ് ഫീ​സു​ള്ള (0.1 ശ​ത​മാ​നം താ​ഴെ) മ്യൂ​ച്വ​ൽ ഫ​ണ്ടു​ക​ളി​ലോ ഇ​ക്വി​റ്റി​ക​ളി​ലോ മാ​ത്ര​മാ​യി​രി​ക്കും നി​ക്ഷേ​പം.

സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ നി​ന്നും വ​ലി​യ പി​ന്തു​ണ​യാ​ണ് പ​ദ്ധ​തി​ക്ക് ല​ഭി​ക്കു​ന്ന​ത്. ഹെ​ഡ്ജ് ഫ​ണ്ട് മാ​നേ​ജ​ർ റേ ​ഡാ​ലി​യോ 75 മി​ല്യ​ൺ ഡോ​ള​ർ പ​ദ്ധ​തി​ക്കാ​യി വാ​ഗ്ദാ​നം ചെ​യ്തു. കൂ​ടാ​തെ, മൈ​ക്ക​ൽ ഡെ​ല്ലും ഭാ​ര്യ​യും ചേ​ർ​ന്ന് 2.5 കോ​ടി കു​ട്ടി​ക​ൾ​ക്കാ​യി 6.25 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പു​തി​യ നി​കു​തി-​ചെ​ല​വ് നി​യ​മ​നി​ർ​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഈ ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. വ​രു​മാ​ന പ​രി​ധി​യി​ല്ലാ​തെ എ​ല്ലാ കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കാ​യി https://trumpaccounts.gov/ എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കാ​വു​ന്ന​താ​ണ്.

Latest News

Corehub Up