x
ad
Sat, 25 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കെ​ടി​ഡി​സി വ്യാ​ജ വെ​ബ്സൈ​റ്റ്: സൈ​ബ​ർ ത​ട്ടി​പ്പ് ത​ട​യാ​ൻ മു​ന്ന​റി​യി​പ്പു​മാ​യി പോ​ലീ​സ്

വെബ് ഡെസ്ക്
Published: July 25, 2026 05:28 AM IST | Updated: July 25, 2026 05:28 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: കെ​ടി​ഡി​സി ഹോ​ട്ട​ല്‍ ബു​ക്കിം​ഗി​ന്‍റെ പേ​രി​ൽ സൈ​ബ​ര്‍ ത​ട്ടി​പ്പെ​ന്ന് പ​രാ​തി. കെ​ടി​ഡി​സി​യു​ടെ പേ​രും ലോ​ഗോ​യും ദു​രു​പ​യോ​ഗം ചെ​യ്ത് വ്യാ​ജ വെ​ബ്സൈ​റ്റു​ക​ള്‍ നി​ര്‍​മ്മി​ച്ചാ​ണ് ത​ട്ടി​പ്പ്.

വ്യാ​ജ​സൈ​റ്റു​ക​ള്‍​ക്ക് കെ​ടി​ഡി​സി​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റു​മാ​യി അ​തീ​വ സാ​മ്യ​മു​ണ്ടാ​യി​രി​ക്കും. ഗൂ​ഗി​ളി​ല്‍ കെ​ടി​ഡി​സി കീ​വേ​ഡു​ക​ള്‍ തി​ര​യു​ന്ന ഉ​പ​യോ​ക്താ​ക്ക​ളെ ല​ക്ഷ്യ​മാ​ക്കി​യാ​ണ് ത​ട്ടി​പ്പ്.

റൂം ​ബു​ക്കിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ഭി​ക്കു​ന്ന ഒ​ടി​പി ന​ല്‍​കു​ന്ന​തോ​ടെ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് വ​ലി​യ തു​ക പി​ന്‍​വ​ലി​ക്ക​പ്പെ​ടു​ന്നു എ​ന്നാ​ണ് പ​രാ​തി. ത​ട്ടി​പ്പ് മ​റ​യ്ക്കാ​ന്‍ വ്യാ​ജ ബു​ക്കിം​ഗ് ര​സീ​തു​ക​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ക​യും ചെ​യ്യും. ഇ​ത്ത​രം ത​ട്ടി​പ്പു​ക​ള്‍​ക്കെ​തി​രെ പൊ​തു​ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശം.

Tags : fake ktdc website police Cyber Fraud

Recent News

Corehub Up