ജിസിന് ജോസഫ്, ഷിജോ വി. ജോസ്, രഞ്ജു സെബാസ്റ്റ്യന്‍ എന്നിവര്‍.
കോട്ടയം: മിനിറ്റുകള്‍ക്കുള്ളില്‍ വെബ്സൈറ്റ് തയാറാക്കി നല്കുന്ന പ്ലാറ്റ് ഫോമിനു രൂപം നല്കി സുഹൃത്തുക്കളായ മൂന്നംഗ സംഘം. പത്തനംതിട്ട വെച്ചൂച്ചിറ സ്വദേശി ജിസിന് ജോസഫ്, മുണ്ടക്കയം പെരുവന്താനം സ്വദേശി രഞ്ജു സെബാസ്റ്റ്യന്‍, ഇടുക്കി വെണ്മണി സ്വദേശി ഷിജോ വി.ജോസ് എന്നിവരാണ് പുതിയ ആശയത്തിനു പിന്നിലുള്ളത്. ഈ കാലഘട്ടത്തില്‍ സ്വന്തമായി ബെബ്സൈറ്റ് ഇല്ലാത്ത സംരംഭകര്‍ കുറവാണ്. ഇതു തിരിച്ചറിഞ്ഞതോടെയാണ് എല്ലാ പ്രായക്കാര്‍ക്കും സൗകര്യ പ്രദമായ രീതിയില്‍ എഐ സാങ്കേതിക വിദ്യയില്‍ ഒരു വാട്സ് ആപ്പ് മെസേജിന്റെ സഹായത്തോടെ വെബ്സൈറ്റ് തയാറാക്കുന്ന Eezix.ai എന്ന പ്ലാറ്റ്ഫോമിനു ഇവര്‍ രൂപം നല്‍കിയത്.
വെബ്സൈറ്റ് തയാറാക്കാന്‍ ഉപയോക്താവ് ഇവരുടെ വാട്സ്ആപ്പ് നമ്പറിലേക്ക് ഒരു സന്ദേശം അയയ്ക്കണം. തുടര്‍ന്ന് എഐ ചാറ്റ്ബോട്ട് കുറച്ച് ചോദ്യങ്ങള്‍ ചോദിക്കും. വെബ്സൈറ്റ് ടൈപ്പ്, സര്‍വീസ് ഇന്‍ഫര്‍മേഷന്‍, ഇ കൊമേഴ്സ്, ബ്രാന്‍ഡ്, കമ്പനി, സ്ഥാപനം എന്നിവയുടെ പേര്, ബിസിനസ് ടൈപ്പ്, സ്ഥാപനത്തിന്റെ ലൊക്കേഷന്‍, ഇ മെയില്‍ അഡ്രസ് എന്നീ ചോദ്യങ്ങള്‍ക്കാണ് ഉത്തരം നല്‍കേണ്ടത്. തുടര്‍ന്നു 45 മുതല്‍ 50 സെക്കൻഡുകള്‍ക്കുള്ളില്‍ വെബ്സൈറ്റിന്റെ ലിങ്ക്, പാസ്വേഡ് എന്നിവ വാട്സ്ആപ്പില്തന്നെ അയച്ചുനല്‍കും. ഇത്തരത്തില്‍ ലഭിച്ച വെബ്സൈറ്റില്‍ തൃപ്തനല്ലെങ്കില്‍ ഉപയോക്താവിന് ഡിസൈന്‍ ചെയ്തു ലഭിക്കുന്ന വെബ്സൈറ്റ് സ്വന്തമായി എഡിറ്റ് ചെയ്യാം. അല്ലെങ്കില്‍ സപ്പോര്‍ട്ട് പാക്കേജ് തെരഞ്ഞെടുത്താല്‍ Eezix.ai ടീം വെബ്സൈറ്റിന്റെ തുടര്‍ ഡിസൈനിംഗില്‍ സഹായിക്കും. 24 മണിക്കുറും പ്രവര്‍ത്തിക്കുന്ന കസ്റ്റമര്‍ സപ്പോര്‍ട്ട് ടീമും ഇവര്‍ക്കുണ്ട്. ഇവിടെ ഉപയോക്താവ് കോഡിംഗ് അറിയണ്ട, ഡെവലപ്പറെ തേടി നടക്കേണ്ട എന്നതാണ് പ്രധാന ഗുണങ്ങള്‍.
ജിസിനും രഞ്ജുവും എരുമേലി എംഇഎസ് കോളജില്‍ ഒരുമിച്ചു ഡിഗ്രിക്കു പഠിച്ചവരാണ്. തുടര്‍ന്നു ആദ്യമായി ജോലിക്കെത്തിയ സ്ഥാപനത്തില്‍ നിന്നുമാണ് ഷിജോയെകൂടി ഒപ്പം ചേര്‍ത്തത്. 2010-ല്‍ ബിസിഎ പഠനം പൂര്‍ത്തിയാക്കിയശേഷം മൂവരും ചേര്‍ന്നു 2014ല്‍ എയ്ഡര്‍ പ്രോ ടെക്നോളജീസ് എന്ന സ്റ്റാര്‍ട്ടപ്പ് ആരംഭിക്കുകയായിരുന്നു. പിന്നീട് ഇ-വിസിറ്റിംഗ് കാര്‍ഡ് പ്ലാറ്റ്ഫോം ആരംഭിക്കുകയും ഇതിന്റെ തുടര്‍ച്ചയായി Eezix.ai പ്ലാറ്റ്ഫോമിലേക്ക് എത്തിച്ചേരുകയുമായിരുന്നു.
സൈറ്റുകള്‍ക്കു ഡൊമേന്‍, ഹോസ്റ്റിംഗ് ഉള്‍പ്പെടെ ഇന്‍ഫര്‍മേറ്റീവ് സൈറ്റുകള്‍ക്കു ചാര്‍ജായി 2999 രൂപയും ജിഎസ്ടിയും ഇ കൊമേഴ്സ് സൈറ്റുകള്‍ക്കു 4999 രൂപയും ജിഎസ്ടിയുമാണ് ചാര്‍ജ് ഈടാക്കുന്നത്.വാട്സ് ആപ്പില്‍ മെസേജിലുടെ ക്രിയേറ്റ് ചെയ്യുന്ന വെബ്സൈറ്റുകള്‍ നിശ്ചിതകാലം സൗജന്യമായി ഉപയോഗിക്കാനുള്ള അവസരവും ഇവര്‍ നല്‍കുന്നുണ്ട്. നിലവില്‍ Eezix.ai പ്ലാറ്റ്ഫോമിലുടെ മൂവായിരത്തോളം ആളുകള്‍ പണം നല്കി വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്. 16000ത്തോളം പേര് വെബ്സൈറ്റ് ക്രിയേറ്റ് ചെയ്തിട്ടുണ്ട്.
വെബ്സൈറ്റ് ക്രിയേറ്റ് ചെയ്യാന്‍ മെസേജ് അയയ്ക്കേണ്ട നമ്പര്‍- 9562631234.
Tags : Nattuvishesham DistrictNews DeepikaNews Website