District News
കൊല്ലം: അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ഉളിയ ക്കോവിൽ സെന്റ് മേരീസ് സ്കൂളിൽ ഹാർട്ട് ഫുൾനെസ് യോഗ ആൻഡ് മെഡിറ്റേഷൻസിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ യോഗദിനം ആചരിച്ചു. സ്കൂൾ ചെയർമാൻ ഡോ. ഡി പൊന്നച്ചൻ ഉദ്ഘാടനം ചെയ്തു.
യോഗ ട്രെയിനർ ബിജു, ജയശ്രീ, യോഗ പ്രാക്റ്റീഷർണേഴ്സായ സുലേഖ, അജികുമാർ, പ്രേംകുമാർ ബോധവത്കരണ ക്ലാസും യോഗ പരിശീലനവും നടത്തി.
തങ്കശേരി: ഇന്‍ഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യന്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു. പ്രിന്‍സിപ്പല്‍ ഫാ.ഡോ. സില്‍വി ആന്റണി യോഗദിനം ഉദ്ഘാടനം ചെയ്തു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. മനോജ് ആന്റണി, ജൂണിയര്‍ പ്രിന്‍സിപ്പല്‍ ഡോണാ ജോയി, വൈസ് പ്രിന്‍സിപ്പല്‍ ബിനു റാണി എന്നിവര്‍ പങ്കെടുത്തു.
കൊല്ലം: അന്താരാഷ്ട്ര യോഗദിനത്തില്‍ യോഗ പരിശീലിച്ച് ടിടിഐയിലെ കുട്ടികള്‍. പ്രിന്‍സിപ്പല്‍ ഇ.ടി. സജി യോഗദിന സന്ദേശം നല്കി. പരിശീലനത്തിന് അധ്യാപകരായ പി.കെ. ഷാജി, ജി. ലെനൊ, സൂസമ്മ അലക്സ്, എസ്. ധനലക്ഷ്മി, വിജി എന്നിവര്‍ നേതൃത്വം നല്കി.
കൊല്ലം : കുരീപ്പുഴ മരിയാ ആഗ്നസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ കുട്ടികളുടെ യോഗ ഡെമോ സംഘടിപ്പിച്ചു.തുടർന്നു നടന്ന യോഗ ദിനാചാരണ യോഗം ഇന്ത്യൻ യോഗ അസോസിയേഷൻ മെമ്പർ യോഗാചാര്യ ജോസ്ഫിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ സിസ്റ്റർ ഫ്ലാവിയ മാർട്ടിൻ അധ്യക്ഷത വഹിച്ചു. അധ്യാപകരായ സൈജു ജെറാൾഡ്,അനീറ്റ, ജെസി,സുനില മേരി,സ്കൂൾ ലീഡർ പി.ജെ. ഹരികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
District News
ചെറുപുഴ: ചെറുപുഴ ഗ്രാമീണ വായനശാലയുടെയും യോഗാ പഠന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ലോക യോഗാ ദിനാചരണവും അനുമോദനവും നടത്തി. വായനശാലാ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് പയ്യന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ജോയി ഉദ്ഘാടനം ചെയ്തു. ഗ്രാമീണ വായനശാല പ്രസിഡന്റ് വി. കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
ചെറുപുഴ പഞ്ചായത്ത് പ്രസിഡന്റ് ലൈസമ്മ പനയ്ക്കൽ ഉന്നത വിജയം നേടിയ എസ്എസ്എൽസി, പ്ലസ് ടു വിദ്യാർഥികളെ അനുമോദിച്ചു. ചെറുപുഴ യോഗാ പഠനകേന്ദ്രം ഡയറക്ടർ കെ. ദാമോദരൻ യോഗാദിന സന്ദേശം നൽകി. എം. ബാലകൃഷ്ണൻ, ഒ.ജെ. വിൻസെന്റ്, പി. പദ്മനാഭൻ, ജെ. സെബാസ്റ്റൻ, മാത്യു മുകുളേൽ, മധു പ്രാപ്പൊയിൽ എന്നിവർ പ്രസംഗിച്ചു.
District News
കൊഴിഞ്ഞാമ്പാറ: ഭാരതമാത കോളജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ അന്താരാഷ്ട്ര യോഗാദിനാചരണം സംഘടിപ്പിച്ചു. കോളജ് പ്രിൻസിപ്പൽ ഫാ.ഡോ. പോൾ തെക്കനത്ത് സിഎംഐ പരിപാടിക്ക് അധ്യക്ഷത വഹിച്ചു.
യോഗ പരിശീലകനും ആർട്ട് ഓഫ് ലിവിംഗ് അധ്യാപകനുമായ അനിൽ സന്ത് മുഖ്യാതിഥിയായിരുന്നു. യോഗയുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം വിദ്യാർഥികൾക്കു സന്ദേശം നൽകി. വിവിധ യോഗാഭ്യാസങ്ങളും സംഘടിപ്പിച്ചു. വിദ്യാർഥികളും അധ്യാപകരും പങ്കെടുത്തു.
District News
കിടങ്ങൂര്‍: ഐക്യരാഷ്ട്ര സംഘടന പ്രഖ്യാപിച്ച അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് ലിറ്റില്‍ ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗിലെ എന്‍എസ്എസ് യൂണിറ്റ് എക്യുഎസിയുടെയും എസ്എസ്ജിപിയുടെയും സഹകരണത്തോടെ യോഗാ പരിപാടി സംഘടിപ്പിച്ചു.
പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ജോസീന അധ്യക്ഷത വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ ക്ലാരിസ് സെബാസ്റ്റ്യന്‍, സോണി തോമസ് എന്നിവര്‍ പ്രസംഗിച്ചു. സൂര്യനമസ്കാരം, വിവിധ യോഗാസനങ്ങള്‍, പ്രാണായാമം, ധ്യാനം എന്നിവയുടെ പ്രദര്‍ശനവും പരിശീലനവും നടന്നു. ഉഴവൂർ: ജയ്ഹിന്ദ് പബ്ലിക് ലൈബ്രറിയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര യോഗദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ് ഉദ്ഘാടനം ചെയ്തു.
ലൈബ്രറി വൈസ് പ്രസിഡന്റ് സൈമൺ പരപ്പനാട്ട് അധ്യക്ഷത വഹിച്ചു. പി. സ്റ്റീഫൻ ക്ലാസ് നയിച്ചു.ലൈബ്രറി സെക്രട്ടറി കെ.സി. ജോണി, പഞ്ചായത്തംഗങ്ങളായ സ്റ്റീഫൻ കുന്നുംപുറത്ത്, റോസ്മി വിനോദ്, ലൈബ്രറി കമ്മിറ്റി അംഗങ്ങളായ സണ്ണി വെട്ടുകല്ലേൽ, പ്രീത കരുണാകരൻ, കുഞ്ഞുമോൾ അജി എന്നിവർ പ്രസംഗിച്ചു.
Kerala
ന്യൂഡൽഹി: അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തുടനീളം വിപുലമായ പരിപാടികൾ നടത്തി. കോൽക്കത്തയിലെ റെഡ് റോഡിൽ നടന്ന യോഗാചരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്തു. അതിരാവിലെ തന്നെ ആരംഭിച്ച യോഗാഭ്യാസ ചടങ്ങുകളിൽ ആയിരക്കണക്കിന് ആളുകളാണ് പ്രധാനമന്ത്രിക്കൊപ്പം അണിചേർന്നത്.
യോഗയുടെ പ്രാധാന്യത്തെക്കുറിച്ചും അത് ജീവിതചര്യയാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും യുവാക്കൾക്ക് പ്രധാനമന്ത്രി പ്രത്യേക നിർദ്ദേശങ്ങൾ നൽകി. ആരോഗ്യകരമായ വാർദ്ധക്യം യോഗയിലൂടെ എന്നതാണ് ഈ വർഷത്തെ യോഗാചരണത്തിന് ഊന്നൽ നൽകുന്ന മുഖ്യ സന്ദേശം.
സാംസ്കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ ചെങ്കോട്ട, ഉത്തരാഖണ്ഡിലെ ഹരിദ്വാർ, ഒഡീഷയിലെ കോണാർക്, തമിഴ്നാട്ടിലെ മഹാബലിപുരം തുടങ്ങി രാജ്യത്തെ പ്രധാനപ്പെട്ട 100 ചരിത്ര-സാംസ്കാരിക കേന്ദ്രങ്ങളിൽ ഈ ദിനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ചടങ്ങുകൾ നടക്കുന്നുണ്ട്. ദേശീയതലത്തിലുള്ള ആഘോഷങ്ങൾക്കൊപ്പം കേരളവും യോഗ ദിനത്തെ വരവേൽക്കുകയാണ്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും വിപുലമായ പരിപാടികളാണ് വിവിധ സംഘടനകളുടെയും സ്ഥാപനങ്ങളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടികളിൽ മന്ത്രിമാർ ഉൾപ്പടെ പങ്കെടുക്കുന്നുണ്ട്.
District News
മാറനല്ലൂർ: മാറനല്ലൂർ ക്രൈസ്റ്റ് നഗർ പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറിയിൽ അന്താരാഷ്ട്ര സംഗീത ദിനവും യോഗ ദിനവും എം.ആർ. ബൈജു എംഎൽഎ ഉദ്ഘാടനം ചെയ്തു.
്രിൻസിപ്പൽ ഫാ. ഡോ സാംജി വടക്കേടം സിഎംഐ അധ്യക്ഷത വഹിച്ചു. യുഡിഎഫ് മാറനല്ലൂർ മണ്ഡലം ചെയർമാൻ നക്കോട് അരുൺ, വീക്ഷണം ഡെപ്യൂട്ടി ജനറൽ മാനേജർ സാജൻ, സ്റ്റാഫ് സെക്രട്ടറി സി. ലക്ഷ്മി, അക്കാദമിക് കോ-ഓർഡിനേറ്റർ വി.വി. സുചിത്ര, പിടിഎ പ്രസിഡന്റ് പ്രേംജിത്ത്, അധ്യാപകർ, കുട്ടികൾ എന്നിവരും പരിപാടിയിൽ പങ്കെടുത്തു. സംഗീതവും യോഗയും ചേർത്തിണക്കിയ പരിപാടിയിൽ എം.ആർ. ബൈജു എംഎൽഎയും പ്രിൻസിപ്പൽ ഫാ. ഡോ സാംജി വടക്കേടം സിഎംഐയും പങ്കുചേർന്നു.
NRI
കുവൈറ്റ് സിറ്റി: 12-ാമത് അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന് കുവൈറ്റിൽ തുടക്കമായി. കുവൈറ്റിലെ ഇന്ത്യൻ എംബസി "ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ് ഇൻ കുവൈറ്റ്', "കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആയുർവേദ ഹെൽത്ത്' എന്നിവയുമായി സഹകരിച്ച് ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ യോഗാ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു.
"ആരോഗ്യകരമായ വാർധക്യത്തിന് യോഗ' എന്നതാണ് ഈ വർഷത്തെ അന്താരാഷ്ട്ര യോഗാ ദിനത്തിന്റെ പ്രമേയം. പ്രായഭേദമന്യേ എല്ലാ ജനങ്ങളുടെയും ശാരീരിക-മാനസിക ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് യോഗ എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് വർക്ക്ഷോപ്പിൽ വിദഗ്ധർ വിശദീകരിച്ചു.
NRI
ന്യൂഡൽഹി: അന്താരാഷ്ട്രാ യോഗ ദിനത്തിൽ ഡൽഹി മലയാളി അസോസിയേഷൻ, അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്നം, കേരള ആയുവേദ ലൈഫ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ യോഗ സംഘടിപ്പിച്ചു. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ രാവിലെ 7.15ന് ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ചടങ്ങ് ഉദ്ഘാടനം ചെയ്തു.
യോഗയെക്കുറിച്ചും ദൈനംദിന ജീവിതത്തിൽ യോഗയുടെ പ്രാധാന്യവും യോഗ അനുഷ്ഠിക്കുന്നതുമൂലം ശരീരത്തിനും മനസിനും ലഭ്യമാകുന്ന ആത്മ സംതൃപ്തിയെയും ആരോഗ്യത്തെക്കുറിച്ചുമൊക്കെ പ്രതിപാദിച്ച രണ്ടു മണിക്കൂർ നീണ്ടു നിന്ന യോഗ സൗജന്യമായാണ് സംഘടിപ്പിച്ചത്.
ഭാരതം ലോകത്തിനു നൽകിയ പൗരാണിക ആരോഗ്യപരിപാലന സമ്പ്രദായമായ യോഗ സാധാരണ ജനങ്ങളിലേക്ക് പകരാനും യോഗയെപ്പറ്റി കൂടുതൽ മനസിലാക്കിക്കൊടുക്കുന്നതിനും വേണ്ടിയാണ് ഇങ്ങനെയൊരു പരിപാടികൊണ്ട് ലക്ഷ്യമിടുന്നതെന്ന് കെ. രഘുനാഥ് പറഞ്ഞു.
ഡിഎംഎയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായാണ് യോഗ നടത്തിയത്. പ്രദീപ് കുമാർ ആയിരുന്നു യോഗ പരിശീലകൻ.
NRI
കുവൈറ്റ് സിറ്റി: അന്താരാഷ്ട്ര യോഗ ദിനം ആചരിച്ച് കുവൈറ്റ്. സൽമിയയിലെ ബുലെവാർഡ് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇന്ത്യൻ കൗൺസിൽ ഫോർ കൾച്ചറൽ റിലേഷൻസ് (ഐസിസിആർ), ആയുഷ് മന്ത്രാലയം എന്നിവയുടെ കീഴിൽ ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യയുടെ (ഒസിഎ) സഹകരണത്തോടെയായിരുന്നു പരിപാടി.
"ഒരു ഭൂമി, ഒരു ആരോഗ്യം എന്നതിനായി യോഗ' എന്നതാണ് 11-ാമത് അന്താരാഷ്ട്ര യോഗ ദിനത്തിന്റെ പ്രമേയം. പരിപാടിയിൽ സംസാരിച്ച ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക യോഗയുടെ പ്രാധാന്യം ഊന്നിപ്പറഞ്ഞു. പങ്കെടുത്ത എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
യോഗ ഒരു അംഗീകൃത കായിക ശാഖയായാണ് ഒസിഎ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഒസിഎ ഡയറക്ടർ ജനറൽ ഹുസൈൻ അൽ മുസല്ലം പറഞ്ഞു. യോഗ സെഷനിൽ പങ്കെടുക്കാൻ പദ്മശ്രീ ആചാര്യ എച്ച്.ആർ. നാഗേന്ദ്ര (സ്വാമി വിവേകാനന്ദ യോഗ അനുസന്ധാന സമിതി സ്ഥാപകൻ), പദ്മശ്രീ ശൈഖ ഷൈഖ അൽ സബാഹ് എന്നിവർ എത്തിയിരുന്നു.
യോഗയുടെ സർവദേശീയ അംഗീകാരഖത്തെ പരിഗണിച്ച് 2014 ഡിസംബർ 11നാണ് ഐക്യരാഷ്ട്രസഭ ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചത്. കുവൈറ്റിലേക്ക് ആദ്യമായി പൊതുസ്ഥലത്ത് യോഗ സെഷൻ സംഘടിപ്പിക്കപ്പെട്ടത് ഈ വർഷമാണ്.