x
ad
Tue, 23 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗാ ദി​നാ​ച​ര​ണ​വും അ​നു​മോ​ദ​ന​വും സം​ഘ​ടി​പ്പി​ച്ചു


Published: June 22, 2026 06:53 AM IST | Updated: June 22, 2026 06:53 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ ഗ്രാ​മീ​ണ വാ​യ​ന​ശാ​ല​യു​ടെ​യും യോ​ഗാ പ​ഠ​ന കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ലോ​ക യോ​ഗാ ദി​നാ​ച​ര​ണ​വും അ​നു​മോ​ദ​ന​വും ന​ട​ത്തി. വാ​യ​ന​ശാ​ലാ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങ് പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​കെ. ജോ​യി ഉ​ദ്ഘാ​ട​നം ചെയ്തു. ഗ്രാ​മീ​ണ വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് വി. ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലൈ​സ​മ്മ പ​ന​യ്ക്ക​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ എ​സ്എ​സ്എ​ൽ​സി, പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ളെ അ​നു​മോ​ദി​ച്ചു. ചെ​റു​പു​ഴ യോ​ഗാ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​ർ കെ. ​ദാ​മോ​ദ​ര​ൻ യോ​ഗാ​ദി​ന സ​ന്ദേ​ശം ന​ൽ​കി. എം. ​ബാ​ല​കൃ​ഷ്ണ​ൻ, ഒ.​ജെ. വി​ൻ​സെ​ന്‍റ്, പി. ​പ​ദ്മ​നാ​ഭ​ൻ, ജെ. ​സെ​ബാ​സ്റ്റ​ൻ, മാ​ത്യു മു​കു​ളേ​ൽ, മ​ധു പ്രാ​പ്പൊ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

 

Tags : nattu vishesham Yoga Day celebration

Recent News

Corehub Up