x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യോ​ഗ ദി​നാ​ച​ര​ണം


Published: June 23, 2026 06:18 AM IST | Updated: June 23, 2026 06:18 AM IST

കോ​ട്ട​പ്പ​ടി: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ ഏ​ലി​യാ​സ് കോ​ള​ജി​ലെ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം, ​ഫി​സി​ക്ക​ൽ എ​ജ്യു​ക്കേ​ഷ​ൻ വ​കു​പ്പ്, എ​ൻ​സി​സി, സൈ​ക്കോ​ള​ജി വ​കു​പ്പ്, ഹെ​ൽ​ത്ത് ക്ല​ബ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ യോ​ഗ ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി. ​എം. ബേ​ബി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.


ക​ല്ലൂ​ർ​ക്കാ​ട്: സെ​ന്‍റ് അ​ഗ​സ്‌​റ്റി​ൻ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​സ്കൂ​ളി​ൽ യോ​ഗ​ദി​നാ​ച​ര​ണം ന​ട​ത്തി. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൻ ന​ട​ത്തി​യ ദി​നാ​ച​ര​ണം പ്രി​ൻ​സി​പ്പ​ൽ സെ​ബാ​സ്റ്റ്യ​ൻ മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ഷീ​ജ പി. ​ജോ​ൺ അ​ധ്യാ​പി​ക​മാ​രാ​യ റെ​നി ജോ​ർ​ജ്, ഡിം​പി​ൾ ടി. ​ബൈ​ജു എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഇ​ല​ഞ്ഞി: വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ൽ അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ല​ഞ്ഞി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ജി. ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഹി​മ ആ​ലി​യാ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഡോ. ​ഷീ​ത​ൽ അ​ൻ​ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യോ​ഗ പ​രി​ശീ​ല​ന സെ​ഷ​ൻ ന​ട​ന്നു. ച​ട​ങ്ങി​ൽ വി​സാ​റ്റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലാ​ലി ആ​ന്‍റ​ണി, കോ​ള​ജി​ലെ മാ​നേ​ജ്മെ​ന്‍റ് വി​ഭാ​ഗം മേ​ധാ​വി ഡോ. ​മ​നു വ​ർ​മ്മ, എ​ൻ​സി​സി സി​ടി​ഒ റോ​ൺ ജോ​യ്, വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

മൂ​വാ​റ്റു​പു​ഴ: അ​ന്താ​രാ​ഷ്ട്ര യോ​ഗ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മൂ​വാ​റ്റു​പു​ഴ നി​ര്‍​മ​ല കോ​ള​ജി​ലെ (ഓ​ട്ടോ​ണ​മ​സ്) ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ശാ​ന്തി​ഹ് എ​ന്ന പേ​രി​ല്‍ യോ​ഗ, ധ്യാ​ന സെ​ഷ​ന്‍ സം​ഘ​ടി​പ്പി​ച്ചു. ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ലെ അ​ധ്യാ​പ​ക​രും വി​ദ്യാ​ര്‍​ഥി​ക​ളും ഉ​ള്‍​പ്പെ​ടെ 23 പേ​ര്‍ പ​ങ്കെ​ടു​ത്തു. പ​ത​ഞ്ജ​ലി യോ​ഗ ട്രെ​യി​നിം​ഗ് ആ​ൻ​ഡ് റി​സ​ര്‍​ച്ച് സെ​ന്‍റ​ര്‍ പ്ര​സി​ഡ​ന്‍റും ആ​യു​ര്‍​വേ​ദ ഡോ​ക്ട​റു​മാ​യ ആ​ര്‍. രാ​ജീ​വ്കു​മാ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

പി​റ​വം: യോ​ഗ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ളി​ൽ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ​വും യോ​ഗ പ​രി​ശീ​ല​ന​വും ന​ട​ത്തി. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് പി. ​ശ്രീ​റാം ഉ​ദ്ഘാ​ട​നം ചെ​യ്ത ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​കെ. ര​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ ഇ​ൻ​സ്ട്ര​ക്ട​ർ വേ​ണി പ്രേം ​ക്ലാ​സു​ക​ൾ ന​യി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​ന്ധു പീ​റ്റ​ർ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഹ​രീ​ഷ് ആ​ർ. ന​മ്പൂ​തി​രി​പ്പാ​ട്, അ​ധ്യാ​പ​ക​രാ​യ എം.​എ​ൻ. പ്ര​സീ​ദ, ഷൈ​ജി കെ. ​ജേ​ക്ക​ബ്, ന​യ​ന ഏ​ലി​യാ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Tags : nattu vishesham Yoga Day Celebration

Recent News

Corehub Up