• Logo

Allied Publications

Middle East & Gulf
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി
Share
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്. കേളി കലാസാംസ്കാരിക വേദിയുടെ 23ാം വാർഷികാഘോഷത്തി ഭാഗമായി മലാസ് ലുലു റൂഫ് അരീനയിൽ തിങ്ങി നിറഞ്ഞ ആയിരങ്ങളെ സാക്ഷി നിർത്തി നടന്ന പരിപാടിയിൽ 357 പേർ ആദ്യ റൗണ്ടിൽ മാറ്റുരച്ചു.

16 ചോദ്യങ്ങളിൽ നിന്നും കൂടുതൽ മാർക്ക് നേടിയ ആറുപേരുമായാണ് ഫൈനൽ മത്സരം നടന്നത്. നിവ്യ ഷിംനേഷ്, രാജേഷ്, ഷമൽ രാജ്, നിബു വർഗ്ഗീസ്, ബഷീർ, അക്ബർ അലി എന്നിവരാണ് ഫൈനൽ റൗണ്ടിൽ മത്സരിച്ചത്.

കാതോർത്തും കൺപാർത്തും, ബേക്കേർസ് സ്ട്രീറ്റ്, പ്രവാസലോകം, ഗ്രാൻഡ് മാസ്റ്റർ സ്പെഷ്യൽ, മണിച്ചിത്രത്താഴ് എന്നിങ്ങനെ അഞ്ച് റൗണ്ടുകളായാണ് മത്സരം നടന്നത്. അത്യന്തം ആവേശവും ജിജ്ഞാസയും നിറഞ്ഞ മത്സരത്തിൽ കാണികളായെത്തിയ അയ്യായിരത്തോളം വരുന്ന ജനത നിശബ്ദരായി മത്സരാവസാനം വരെ വീക്ഷിച്ചു എന്നത് എടുത്തു പറയേണ്ടത് തന്നെയാണ്.

ഓരോ റൗണ്ടുകൾ പിന്നിടുമ്പോഴും മത്സരാർഥികൾ ഒപ്പത്തിനൊപ്പം നീങ്ങിയത് കാണികളെ ആകാംക്ഷാഭരിതരാക്കി. ഫൈനൽ റൗണ്ടിൽ മാത്രം 90 പോയിന്‍റ് നേടി ആകെ 190 പോയിന്‍റ് കരസ്ഥമാക്കിയാണ് നിവ്യ വിജയ കിരീടം ചൂടിയത്.

സ്കോർ കൈകാര്യം ചെയ്യുന്നതിനായി സതീഷ് കുമാർ വളവിൽ, പ്രിയ വിനോദ്, സീന സെബിൻ, രഞ്ചിനി സുരേഷ്, ഹാരിഫ ഫിറോസ്, അംന സെബിൻ, നാസർ കാരക്കുന്ന്, ഗിരീഷ് കുമാർ, ജോമോൻ സ്റ്റീഫൻ, കൃഷ്ണ കുമാർ എന്നിവർ പ്രവർത്തിച്ചു.

വിജയിക്കും ഫൈനൽ മത്സരാർഥികൾക്കും മെമെന്‍റോയും സർട്ടിഫിക്കറ്റും കേളി സെക്രട്ടറി, പ്രസിഡന്‍റ്, ട്രഷറർ എന്നിവരുടെ സാന്നിധ്യത്തിൽ ഗ്രാൻഡ് മാസ്റ്റർ കൈമാറി. കാഷ് പ്രൈസ് എംഎഫ്സി സെവന്‍റി കഫേ എംഡി സലാം ടിവിഎസ് നൽകി. മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്
യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.
റ​വ. പി.​ജെ. സി​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന റ​വ.
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ.
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ അ​​​റ​​​ബ് ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത​​