• Logo

Allied Publications

Middle East & Gulf
ലോ​ക​സ​ഭാ ​തെരഞ്ഞെ​ടു​പ്പ്: ഓ​വ​ർ​സീ​സ് എ​ൻസിപി ​ക​ൺ​വൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: ലോ​ക​സ​ഭാ തെരഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഓ​വ​ർ​സീ​സ് എ​ൻസിപി ദേ​ശീ​യ നേ​തൃ​ത്വം സൂം ​ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ഓ​ൺ​ലൈ​ൻ തെര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സം​ഘ​ടി​പ്പി​ച്ചു.

ലോ​ക​സ​ഭ തെര​ഞ്ഞെടു​പ്പി​ൽ കേ​ര​ള​ത്തി​ൽ ഇ​ട​തു പ​ക്ഷ ജ​നാ​ധി പ​ത്യ മു​ന്ന​ണി സ്ഥാ​നാ​ർഥി​ക​ളു​ടെ​യും മ​ഹാ​രാ​ഷ്ട്ര​യി​ൽ മ​ഹാ വി​കാ​സ് അ​ഗാ​ഡി​യു​ടേ​യും ദേ​ശീ​യ ത​ല​ത്തി​ൽ ഇ​ന്ത്യ സ​ഖ്യ​ത്തിന്‍റെയും വി​ജ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നു വേ​ണ്ടി ഒഎ​ൻസിപി പ്ര​വ​ർ​ത്ത​കരേ​യും അ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളേ​യും അ​ണി​നി​ര​ത്താ​നും, പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ പ്ര​ച​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​മാ​യി സം​ഘ​ടി​പ്പി​ച്ച ക​ൺ​വ​ൻ​ഷ​നി​ൽ എ​ൻസിപിയു​ടേ​യും, ഒഎ​ൻസിപിയു​ടേ​യും നി​ര​വ​ധി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും പ​ങ്കെ​ടു​ത്തു. നാ​ഷ​ണ​ൽ ട്ര​ഷ​റ​ർ ബി​ജു സ്റ്റീ​ഫ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.



എ​ൻസിപി (എ​സ്) സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും എ​ക്സ് എം​പി​യു​മാ​യ പി.​സി. ചാ​ക്കോ ഉ​ദ്ഘാ​ട​നം നി​ർ​വഹി​ച്ചു. വ​നം വ​കു​പ്പ് മ​ന്ത്രി ​എ.​കെ ശ​ശീ​ന്ദ്ര​ൻ രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കു​ക​യും ഇ​ന്ത്യ​യി​ൽ മ​തേ​ത​ര സ​ർ​ക്കാ​ർ നി​ല​വി​ൽ വ​രേ​ണ്ട ആ​വ​ശ്യ​ക​ത യെ​ക്കു​റി​ച്ച് യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൻസി പി( എ​സ് ) കേ​ര​ള നി​യ​മ സ​ഭ ക​ക്ഷി നേ​താ​വും ഒഎ​ൻസിപി ര​ക്ഷാ​ധി​കാ​രി​യു​മാ​യ തോ​മ​സ് കെ.​തോ​മ​സ്, ദേ​ശീ​യ എ​ൻസിപി (എ​സ്) വ​ക്താ​വ് ഡോ. ​സീ​മ മാ​ലി​ക് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

ച​ട​ങ്ങി​ൽ ഒഎ​ൻസിപി നാ​ഷ​ണ​ൽ സെ​ക്ര​ട്ട​റി ജി​യോ ടോ​മി, ബ​ഹ​റി​ൻ ഒഎ​ൻസി ​പ്ര​സി​ഡന്‍റ് ​സ​ൽ എ​ഫ് എം,​ ഒഎ​ൻസിപി സൗ​ദി ക​ൺ​വീ​ന​ർ ഷാ ​കാ​യം​കു​ളം ഒഎ​ൻസി പി ഒ​മാ​ൻ ക​ൺ​വീ​ന​ർ ഷാ​ന​വാ​സ്, എ​ൻസിപി ഖ​ത്ത​ർ പ്ര​സി​ഡ​ന്‍റ് ഷെ​രീ​ഫ് ക​ൽ​പ്പേ​നി, ഒഎ​ൻസിപി കു​വൈ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​വി.​അ​രു​ൾ രാ​ജ്, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി മി​റാ​ൻ​ഡ സ്റ്റേ​റ്റ് റീ​ട്ടേ​ണീ​സ് ഫോ​റം ഭാ​ര​വാ​ഹി​ക​ളാ​യ ആ​ർടിഎ ഖ​ഫൂ​ർ, സൈ​നു​ദ്ദീ​ൻ എ​ന്നി​വ​രും സം​സാ​രി​ച്ചു. ഒഎ​ൻ​സിപി ​കു​വൈ​റ്റ് ചാ​പ്റ്റ​ർ പ്ര​സി​ഡന്‍റ് ജീ​വ്സ് എ​രി​ഞ്ചേ​രി ന​ന്ദി പ​റ​ഞ്ഞു.

ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്
യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.
റ​വ. പി.​ജെ. സി​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന റ​വ.
അറബ് ക്രിസ്ത്യൻ വനിത ഹൈഫ യൂണിവേഴ്സിറ്റി പ്രിൻസിപ്പൽ.
ടെ​​​ൽ അ​​​വീ​​​വ്: ഇ​​​സ്ര​​​യേ​​​ലി​​​ലെ ഹൈ​​​ഫ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി റെ​​​ക്ട​​​ർ പ​​​ദ​​​വി​​​യി​​​ൽ അ​​​റ​​​ബ് ക്രി​​​സ്ത്യ​​​ൻ വ​​​നി​​​ത​​