• Logo

Allied Publications

Middle East & Gulf
ഭി​ന്ന​ശേ​ഷി കു​ടും​ബ സം​ഗ​മ​ത്തി​ന് കൈ​ത്താ​ങ്ങാ​യി കേ​ളി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ​യും കാ​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ തൃശൂർ​ ജി​ല്ല​യി​ലെ ഡി​എ​ഡ​ബ്ല്യു​എ​ഫ് ( ഡി​ഫ്ര​ൻ​ഡ്ലി ഏ​ബി​ൽ​ഡ് വെ​ൽ​ഫെ​യ​ർ ഫെ​ഡ​റേ​ഷ​ൻ) മ​ണ്ണു​ത്തി ഏ​രി​യ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ഭി​ന്ന​ശേ​ഷി സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളു​ടെ​യും കു​ടും​ബ സം​ഗ​മം സാ​മൂ​ഹ്യ​നീ​തി വ​കു​പ്പുമ​ന്ത്രി ആ​ർ. ബി​ന്ദു ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഘാ​ട​ക​സ​മി​തി ചെ​യ​ർ​മാ​ൻ എം .എ​സ്. പ്ര​ദീ​പ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യി​ൽ ഡി​എ​ഡ​ബ്ല്യു​എ​ഫ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗി​രീ​ഷ് കീ​ർ​ത്തി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജി​ല്ല​യി​ലെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി മു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്ന് ആ​വ​ശ്യ​മാ​യ പ​ശ്ചാ​ത്ത​ല സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്ന​തി​ൽ കേ​ളി മു​ഖ്യ പ​ങ്കു വ​ഹി​ച്ചു.

കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി​യു​ടെ തൃ​ശൂ​ർ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ സു​രേ​ഷ് ച​ന്ദ്ര​ൻ, കെ ​സി അ​ഷ​റ​ഫ്, ക​ള​ത്തോ​ട് മ​ഹ​ല്ല് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ​എ​സ് അ​ഷ​റ​ഫ്, സൈ​നു​ദ്ദീ​ൻ മൗ​ല​വി, സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ സാ​ജ​ൻ പോ​ൾ ട്ര​ഷ​റ​ർ കെ ​ഡി ജോ​ഷി, പി​വി ഗി​രീ​ഷ്, പ്രി​യ മ​ണി​ക​ണ്ഠ​ൻ ഡോ. ​സു​രേ​ഷ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ൺ​വീ​ന​ർ കെ ​ബാ​ല​ച​ന്ദ്ര​ൻ സ്വാ​ഗ​ത​വും ഡി​എ​ഡ​ബ്ല്യു​എ​ഫ് ജി​ല്ലാ ജോ​യി​ന്റ് സെ​ക്ര​ട്ട​റി സു​ധീ​ഷ് ച​ന്ദ്ര​ൻ ന​ന്ദി​യും രേ​ഖ​പ്പെ​ടു​ത്തി.

പ്രഫ. പി​എ സ​ഹീ​ദ് പു​ര​സ്കാ​രം മു​ഹ​മ്മ​ദ് കു​ഞ്ഞി​ക്ക്.
തി​രു​വ​ന​ന്ത​പു​രം : അ​ഭ​യ കേ​ന്ദ്രം ചാ​രി​റ്റ​ബി​ൾ സൊ​സൈ​റ്റി ആ​രോ​ഗ്യ ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ൽ ന​ൽ​കി വ​രു​ന്ന ഈ ​വ​ർ​ഷ​ത്തെ പ്രഫ.
ക​ന്യാ​കു​മാ​രി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
റി​യാ​ദ്: ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ക​ന്യാ​കു​മാ​രി മു​ള​ൻ​കു​ഴി സ്വ​ദേ​ശി റി​യാ​ദി​ൽ അ​ന്ത​രി​ച്ചു.
കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ റി​ഫ ഏ​രി​യ‌​യ്ക്ക് പു​തി​യ നേ​തൃ​ത്വം.
മ​നാ​മ: കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ ജി​ല്ല സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള റി​ഫ ഏ​രി​യ സ​മ്മേ​ള​നം ക​ഴി​ഞ്ഞ ദി​വ​സം മാ​മീ​ര്‍ ഗ്രാ​ന്
യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക​നി​ക്ഷേ​പം ക​ണ്ടെ​ത്തി.
ഷാ​ർ​ജ: യു​എ​ഇ​യി​ൽ പു​തി​യ വാ​ത​ക നി​ക്ഷേ​പം ക​ണ്ടെ​ത്തി​യ​താ​യി റി​പ്പോ​ർ​ട്ട്.
റ​വ. പി.​ജെ. സി​ബി​ക്ക് സ്വീ​ക​ര​ണം ന​ൽ​കി.
കു​വൈ​റ്റ് സിറ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ പു​തി​യ വി​കാ​രി​യാ​യി ചു​മ​ത​ല ഏ​ൽ​ക്കു​ന്ന റ​വ.