Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
| Back to Home |
പഠിക്കാനുള്ള സാമൂഹികാന്തരീക്ഷം സൃഷ്ടിക്കണം
Tuesday, June 20, 2017 11:29 AM IST
സാർഥകമാകുന്ന പ്രതീക്ഷകൾ എന്ന ശീർഷകത്തിൽ സംസ്ഥാന വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് എഴുതിയ ലേഖനം പയറ്റിത്തെളിഞ്ഞ ഒരു രാഷ്ട്രീയ നേതാവിന്റെ പതിവു പ്രസംഗമാണെന്നുള്ള മുൻവിധിയോടെ ഓടിച്ചെന്നു നോക്കിയപ്പോൾ ധാരണ തെറ്റി. ആ ലേഖനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ അക്ഷരം പ്രതി ശരിയാണെന്ന് തൊട്ടടുത്തുള്ള വല്യാത്ത് ഗവ.എൽപി സ്കൂൾ സന്ദർശിപ്പോൾ ബോധ്യം വന്നു.
ഒരു കുട്ടിയുടെ സമഗ്ര വികാസമാണു വിദ്യാഭ്യാസം എന്നൊക്കെ ധാരാളം പറയാറുണ്ടെങ്കിലും പ്രവർത്തനത്തിൽ അതൊന്നും ഫലമണിഞ്ഞിട്ടില്ലെന്നതാണു വാസ്തവം. മുൻവർഷങ്ങളിലൊക്കെ പാഠപുസ്തകങ്ങൾ പോലുംനൽകാതെ കാള കളിപ്പിച്ച് അവരുടെ ഭാവി ഇരുളടഞ്ഞതാക്കിയില്ലേ എന്ന ചോദ്യമുയരുക സ്വാഭാവികം. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വിദ്യാഭ്യാസം മനുഷ്യനെ ഒരു പരിധിവരെ അധഃപതിപ്പിക്കുകയല്ലേ ചെയ്തതെന്നു സംശയിച്ചു പോകുന്നു. കഴിഞ്ഞകാലത്തു വിദ്യാഭ്യാസം മനുഷ്യനെ കൂടുതൽ സ്വാർഥരാകുകയായിരുന്നു എന്നു സൂക്ഷ്മതയോടെ പരിശോധിച്ചാൽ മനസിലാകും.
മനുഷ്യമനസിനെ വികൃതവും ബീഭൽസവുമാക്കുന്ന സ്വാർഥതയുടെ സ്ഥാനത്ത് നിഷ്കളങ്കവും നിർമലവുമായ സ്നേഹത്തിന്റെ ഒരു പീഠം സ്ഥാപിക്കുകയാണു പുതിയതായി രൂപം കൊള്ളുന്ന വിദ്യാഭ്യസത്തിന്റെ ലക്ഷ്യം. അധ്യാപകൻ ഇവിടെ തല്ലി പഠിപ്പിക്കേണ്ട ആവശ്യമില്ല. മറിച്ച് ക്ലാസിലെ എല്ലാ കുട്ടികളും പഠിക്കേണ്ട കാര്യങ്ങൾ പഠിച്ചു എന്നുറപ്പുവരുത്തുകയാണ് വേണ്ടത്.
നൊബേൽ സമ്മാനം സ്വീകരിച്ചുകൊണ്ട് രവീന്ദ്രനാഥ് ടാഗോർ ചെയ്ത പ്രസംഗത്തിന്റെ ഉദ്ധരണികൾ ചേർക്കട്ടെ.
ഔപചാരിക വിദ്യാഭ്യാസത്തിൽ ഏറെയൊന്നും മുന്നോട്ടുപോയിട്ടില്ലാത്ത ആളായിരുന്നിട്ടുപോലും ഞാൻ ആ മേഖലയിലേക്കു കടക്കാൻ തീരുമാനിച്ചു. പ്രകൃതിയോടുള്ള സ്നേഹം സ്വാഭാവികമായും കുട്ടികളോടുള്ള സ്നേഹം കൂടിയായിരുന്നു. ശാന്തിനികേതന്റെ സൃഷ്ടിയിലെത്തിച്ച ഈ താത്പര്യത്തിനു പിന്നിൽ ചില ബോധ്യങ്ങളുണ്ടായിരുന്നു. കുട്ടികൾക്കു സ്വാതന്ത്ര്യത്തിന്റെ സന്തോഷം അനുഭവിച്ചു വളരാൻ കഴിയണം. അവർക്കു പ്രകൃതിയുമായി സംവദിച്ചു വളരാൻ കഴിയണം. കുട്ടിക്കാലത്തു ഞാൻ അനുഭവിച്ചതു പോലുള്ള പ്രതിബന്ധങ്ങൾ അവർക്കുണ്ടാകരുത്. സന്തോഷത്തിനു വേണ്ടി കുട്ടികൾ കൊതിക്കുന്നു. അതിന് ഇടം കൊടുക്കാത്ത യാന്ത്രികമായ വിദ്യാഭ്യാസ പദ്ധതിയിൽനിന്ന് അവർക്കു മോചനം കിട്ടണം.
കുട്ടികൾ എനിക്കു ചുറ്റിനും കൂടി. അവരെന്റെ കളിക്കൂട്ടുകാരായി. ഞാനവർക്കു ചങ്ങാതിയായി. അവരുടെ കൂട്ടത്തിലെ ഏറ്റം വലിയ ചെറുക്കനായി ഞാൻ മാറി. പാട്ടും കൂത്തുമായി ദിവസങ്ങൾ മുന്നേറി, ഓരോ ദിവസവും ആവോളം ഞാൻ ആസ്വദിച്ചു. വൈകുന്നേരങ്ങളിൽ ഞാനൊറ്റയ്ക്കു വഴിയോരത്തെ വൃക്ഷങ്ങൾ നോക്കിയിരിക്കുന്പോൾ, കുട്ടികളുടെ ആർപ്പുവിളികൾ കേൾക്കാം. അവരുടെ പാട്ടുകളും ശബ്ദകോലാഹലങ്ങളും ഭൂമിയിൽനിന്നുത്ഭവിച്ച് അനന്തവിഹായസിലേക്കു ഉയരുന്നതു ഞാൻ കണ്ടു. മനുഷ്യരാശിയുടെ മുഴുവൻ ഹൃദയരാഗങ്ങൾ ഞാനവിടെ ശ്രമിച്ചു. സന്തോഷത്തിനും വേണ്ടിയുള്ള അടങ്ങാത്ത തൃഷ്ണയുടെ ആഗ്രഹങ്ങൾ.
ഇത്തരം ഒരു പശ്ചാത്തലത്തിലാണ് ഗീതാഞ്ജലി എന്റെ മനസിൽ രൂപം കൊണ്ടത്. പാതിരാവുകളിൽ മഹത്തായ ഇന്ത്യൻ വിഹായസിലെ നക്ഷത്രങ്ങളെ സാക്ഷിയാക്കി ഞാനീ ഗീതങ്ങൾ എന്നോടു തന്നെ പാടി. പിറ്റേന്നുകളിൽ ഞാനിവ എഴുതാൻ തുടങ്ങി. ക്രമേണ ഇവയെ ലോകത്തിനു മുന്പിൽ സമർപ്പിക്കാനുള്ള പ്രേരണ മനസിൽ ജ്വലിച്ചു...
നമ്മുടെ ലൈബ്രറികളിൽ ഏറിയ പങ്കും എലിയും പാറ്റായും വാവലുമൊക്കെയായിരിക്കും ഇന്നു വായനക്കാർ. ഈ ജീവികളെയൊക്കെ അടിച്ചോടിച്ച് അവിടെ വിദ്യാർഥികൾക്കു പ്രവേശനം നല്കണം. സംസ്കാര സന്പന്നമായൊരു സമൂഹസൃഷ്ടിക്കു പുസ്തകവായന അനിവാര്യമാണ്. വിശിഷ്ടവ്യക്തികളെ വാർത്തെടുക്കുന്നതിനുള്ള വിശിഷ്ട ഗ്രന്ഥങ്ങൾ അലമാരിയിൽ സ്ഥാനം പിടിക്കണം. ഹർത്താൽ, പ്രതിഷേധം, അക്രമങ്ങൾ ഇവയൊക്കെ പൂർണമായും നിയന്ത്രിച്ചു സ്കൂളുകളിൽ വിദ്യാർഥികൾക്കു പഠിക്കാനുള്ള സാമൂഹ്യാന്തരീക്ഷം സൃഷ്ടിച്ചു കൊടുക്കണം.
ജോസ് കൂട്ടുമ്മേൽ, കടനാട്
കെഎസ്ആർടിസി ബസുകളും രണ്ടു വാതിലും
കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഫാസ്റ്റ്, സ്വിഫ്റ്റ് തുടങ്ങിയ ദീർഘദൂര ബസുകളിൽ മുന്നിലും പിറകിലും യാത്രക്കാർക്ക്
ജനപ്രതിനിധികൾ നാടുവാഴികളല്ല, ജനസേവകർ മാത്രം
ജനപ്രതിനിധികൾ സംയമനത്തോടെ പെരുമാറുകയും നിയമത്തിന്റെ ചട്ടക്കൂടിനുള്ളിൽ പ്രവർത്തിക്കുകയും ചെയ്യണം. അധികാര ധാർഷ്
റെയിൽ, ബസ് സ്റ്റേഷനുകളിൽ ലൈബ്രറി വേണം
കരിപ്പുർ വിമാനത്താവളത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റും വിമാനത്താവള അഥോറിറ്റിയും ചേർന്നു സൗജന്യ ലൈബ്ര
വാഗ്ദാനത്തേക്കാൾ വലുതാണോ സർക്കാരിനു വരുമാനം?
മദ്യത്തിന്റെ ലഭ്യതയും ഉപഭോഗവും പടിപടിയായി കുറയ്ക്കാൻ സഹായകമായ നടപടിയായിരിക്കും എൽഡിഎഫ് സ്വീകരിക്കുക എന്ന് പ്ര
ടൂറിസ്റ്റുകളുടെ പേരിൽ മദ്യക്കച്ചവടം വർധിപ്പിക്കരുത്
എല്ലാ മാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിക്കാൻ ഉദ്ദേശിക്കുന്നതായി വാർത്ത വന്നിരിക്കുന്നു. ടൂറിസ്റ്റുകളല്ല ഇവിടത്തെ മദ്യ
വിഷപ്രയോഗം തടയുക
മാമ്പഴക്കാലം തുടങ്ങിയതോടൊപ്പം, പഴം രാസവസ്തുക്കൾ ചേർത്തു പഴുപ്പിച്ചതാണോ എന്ന ആശങ്ക വാങ്ങുന്നവർക്കും തുടങ്ങിക്കഴിഞ്
കാനകൾ വൃത്തിയാക്കണം
നമ്മുടെ പ്രധാന റോഡുകളിലെല്ലാം നടപ്പാതകളും ഒപ്പം അടിയിൽ കാനകളുമായിട്ടുള്ള സംവിധാനം ആണ്. കോൺക്രീറ്റ് ചെയ്ത് കാനകൾ നി
റോഡിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധ നിരവധി ജീവിതങ്ങൾ തകർക്കുന്നു
റോഡിൽ ഉദ്യോഗസ്ഥരുടെ അശ്രദ്ധ മൂലം ഒരുപാട് അപകടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പലവിധ ആവശ്യങ്ങൾക്കായി റോഡിൽ ഉണ
കുടിവെള്ളം പരിശോധിക്കണം
വേനൽ കടുത്തതോടെ നാട്ടിൽ പലേടത്തും കുടിവെള്ളക്ഷാമം രൂക്ഷമാണ്. ചെറിയ മഴകൾ ഇടയ്ക്കു കിട്ടുന്നുണ്ടെങ്കിലും അതൊന്നും ജലക
മൊബൈൽ ഫോൺ ദുരുപയോഗവും നിരോധനവും
നെതർലൻഡിലെ ക്ലാസ് മുറികളിൽ മൊബൈൽ ഫോൺ നിരോധിക്കുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരും. കുട്ടികളുടെ പഠനത്തെ മൊ
എണ്ണയിൽ ഓടുന്ന സർക്കാർ
202324 വർഷത്തിൽ എണ്ണക്കന്പനികൾ ഉണ്ടാക്കിയ ലാഭം 90,000 കോടി രൂപ. എണ്ണക്കന്പനികളുടെ മേലാളന്മാർ ക
ബസുകളിലെ ഡോറുകൾ
ഏതെങ്കിലും അപകടമോ ദുരന്തമോ ഉണ്ടാകുന്പോൾ ഉടൻ അതുമായി ബന്ധപ്പെട്ട വകുപ്പുകൾ ഉണരുകയും വ്യാപക പരിശോധന നടത്തുകയും ച
കുഴികൾ എന്നു മൂടും?
ജൽജീവൻ പദ്ധതിയുടെ ഭാഗമായി പലേടത്തും റോഡുകൾ വെട്ടിപ്പൊളിച്ചത് മൂടാതെ കിടക്കുകയാണ്. ഇതുമൂലം പല റോഡുകളും കുണ്ടും കു
വക്കീൽമാർ മാത്രം കോട്ടൂരിയാൽ മതിയോ?
കനത്ത വേനൽച്ചൂടിനെത്തുടർന്ന് അഭിഭാഷകർക്ക് മേയ് 31 വരെ കോട്ട് ഒഴിവാക്കാൻ ഹൈക്കോടതി അനുവാദം നൽകിയ വാർത്ത വായിച്ചു. ഉ
മുഖപ്രസംഗം കാലോചിതം
ഉദ്യോഗസ്ഥരുടെയും മറ്റും അനാസ്ഥ മൂലം റോഡിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചു ദീപിക കഴിഞ്ഞ ദിവസം എഴുതിയ മുഖപ്രസംഗം എന്ത
വിദ്യാർഥികൾക്കും തപാൽ വോട്ട് വേണം
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചുമതലകളുള്ള എല്ലാ ഉദ്യോഗസ്ഥർക്കും പോലീസുകാർക്കും തപാൽ വോട്ടിന് സൗകര്യമുണ്ട്. കൂടാ
ആരോഗ്യ വകുപ്പിന്റെ നിലപാട് അപലപനീയം
ഇടുക്കിയിലേക്ക് സ്ഥലം മാറ്റിയ കോഴിക്കോട് മെഡിക്കൽ കോളജിലെ സീനിയർ നഴ്സിംഗ് ഓഫീസറെ കോഴിക്കോട് തന്നെ നിലനിർത്താൻ ഹ
‘വൈദ്യുതശ്രീ’ എന്നൊരു അവാർഡിലൂടെ ജനത്തെ കൂടെ നിർത്തുക...
ക്രമാതീതമായി വൈദ്യുതി ഉപയോഗം കൂടുന്നതിന്റെ ആശങ്കയിലാണ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതി ചാർജ് വർധനയുടെ നീരാളിപ
ഏതു വാതിലിലാണ് ഇനി മുട്ടേണ്ടത്?
റോഡരികിൽ ഫ്ലക്സ് ബോർഡുകൾ അനുവദിക്കരുതെന്നും നിലവിലുള്ളവ പിഴ ഈടാക്കി നീക്കണമെന്നും ഹൈക്കോടതി 2018ലും 2021ലും ഉത്തര
അധ്യാപകരുടെ ഇരട്ടഡ്യൂട്ടി ഒഴിവാക്കണം
എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളുടെ മൂല്യനിർണയം വിവിധ കേന്ദ്രങ്ങളിൽ അടുത്ത ദിവസം ആരംഭിക്കുകയാണ്. ചുമതല നിർവഹിക്കാൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.