Letters
പുര കത്തുമ്പോൾ വാഴ വെട്ടുന്നവർ
Tuesday, November 29, 2016 3:50 PM IST
നോട്ടുപ്രതിസന്ധി ഒരിടിത്തീ ആയി സാധാരണക്കാ രന്റെ തലയിൽ വീണപ്പോൾ, ബംഗാൾ സഹകരണ ബാങ്കിൽ കള്ളപ്പണമുണ്ടെന്നു ബംഗാളിൽനിന്നുള്ള സിപിഎം പോളിറ്റ് ബ്യൂറോ അംഗം. യുഡിഎഫിന്റെയും എൽഡിഎഫിന്റെയും സഹകരണ ബാങ്കിൽ കള്ളപ്പണമെന്നു ബിജെപി. മറിച്ച് ബിജെപി ഭരിക്കുന്ന സഹകരണ ബാങ്കിൽ കള്ളപ്പണമെന്ന് എൽഡിഎഫും യുഡിഎഫും. ഫലം സാധാരണക്കാർ ആശ്രയിക്കുന്ന സഹകരണ സംഘങ്ങൾക്കു നിരോധനം.

നോട്ടു നിരോധനം നല്ലതെന്നു കേരള ധനമന്ത്രി ഉ ൾപ്പെടെ അഭിപ്രായപ്പെട്ടതാണല്ലോ. അപ്പോൾ സമവായ ത്തിന്റെ മാർഗം തേടാമായിരുന്നു. അതിനുപകരം മന്ത്രിമാർ പ്രക്ഷോഭവുമായി രംഗത്തെത്തി. പ്രതിപക്ഷനേതാവ് യോജിച്ച പ്രക്ഷോഭത്തിനു സമ്മതം അറിയിച്ചപ്പോൾ കെപിസിസി പ്രസിഡന്റിനു ആരുടെയും ഔദാര്യം ആവശ്യമില്ല പോലും!

എടിഎമ്മിനു മുമ്പിൽ ക്യൂനിന്നു സാധാരണക്കാർ മരിച്ചുവീഴുമ്പോഴും പ്രതിസന്ധിയിൽപ്പെട്ട് ആത്മഹത്യ ചെയ്തപ്പോഴും ക്യൂവിനെ ബിവറേജ് ക്യൂവുമായി താരതമ്യം ചെയ്തു ഒരു നടന്റെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിന് എന്തെങ്കിലും ഗുണം ലഭിക്കുന്നതു തടയാ ൻ കള്ളപ്പണ പ്രചാരണവുമായി കേരളത്തിലെ ബിജെപി നേതാക്കൾ. പാർലമെന്റിൽ പ്രത്യക്ഷപ്പെടാതെയും സർവകക്ഷി പ്രതിസന്ധികളെ കാണാതെയും പ്രധാനമന്ത്രി ആപ്പ് നോക്കി രസിക്കുന്നു. അവസാനം ജോലി ചെയ്യാനുള്ള അവസരം നിഷേധിച്ചും സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞും ഒരു സർക്കാർ ഹർത്താൽ കൂടി!

വി.ജെ. മാത്യു തോട്ടയ്ക്കാട്