Letters
അ​ന​ധി​കൃ​ത വ​ഴി​യോ​ര ക​ച്ച​വ​ട​ങ്ങ​ൾ നിയന്ത്രിക്കണം
Monday, November 6, 2017 12:43 PM IST
പ​ട്ട​ണ​ങ്ങ​ളി​ൽ അ​ന​ധി​കൃ​ത വ​ഴി​യോ​ ര ക​ച്ച​വ​ട​ങ്ങ​ൾ ദി​നം​തോ​റും കൂ​ടി കൊ​ണ്ടി​രി​ക്ക​യാ​ണ്. പ​ഴ​വ​ർ​ഗ​ങ്ങ​ൾ, പ​ച്ച​ക്ക​റി, ശീ​ത​ള​പാ​നീ​യ​ങ്ങ​ൾ എ​ന്നി​വ വി​ൽ‌​ക്കു​ന്ന​വ​ര​ട​ക്കം ആ​ർ​ക്കും റോ​ഡു ക ​ളി​ൽ ക​ച്ച​വ​ടം ന​ട​ത്താ​മെ​ന്നാ​യി. ഇ​ങ്ങി​നെ ക​ച്ച​വ​ടം ന​ട​ത്തു​ന്പോ​ൾ വാ​ങ്ങാ​ൻ വ​രു​ന്ന​വ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്നു. അ​പ്പോ​ൾ കൊ​ടു​ക്കു​ന്ന​വ​ന്‍റെ വാ​ഹ​ന​വും വാ​ങ്ങു​ന്ന​വ​ന്‍റെ വാ​ഹ​ന​വും റോ​ഡി​ന്‍റെ വ​ശം ക​ഴി​ഞ്ഞ് പ​കു​തി റോ​ഡി​ലേ​ക്ക് ത​ള്ളി​നി​ൽ​ക്കും. ഇ​തു​കൊ​ണ്ടു മ​റ്റു വാ​ഹ​ന​ങ്ങ​ൾ വ​ഴി​യാ​ത്ര​ക്കാ​ർ എ​ന്നി​വ​ർ​ക്കു വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​ന്നു.

ഈ ​ക​ച്ച​വ​ട​ക്കാ​ർ​ക്ക് തി​ര​ക്ക് പി​ടി​ച്ച സ്ഥ​ല​ത്ത് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ട് ക​ച്ച​വ​ടം ചെ​യ്യാ​ൻ അ​നു​മ​തി ഉ​ണ്ടോ? മാ​ത്ര​മ​ല്ല ഇ​വ​ർ തൂ​ക്കി​ക്കെ​ടു​ക്കു​ന്ന അ​ള​വ് മി​ഷ്യ​ൻ ലീ​ഗ​ൽ മേ​ട്രോ വ​കു​പ്പ് സീ​ൽ ചെ​യ്ത​താ​ണോ എ​ന്നുകൂടി പ​രി​ശോ​ധി​ക്ക​ണം. ഉ​പ​ജീ​വ​ന​മാ​ർ​ഗ​മെ​ങ്കി​ലും മ​റ്റു​ള്ള​വ​ർ​ക്കു ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന വി​ധ​ത്തി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന​തും അ​വ​യ്ക്കു മു​ന്നി​ൽ വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും ശ​രി​യ​ല്ല.

ഒ.​പി. ന​ന്പീ​ശ​ൻ, ഓ​ര​നാ​ട​ത്ത്, മ​ഞ്ചേ​രി