പി. ജയരാജന്റെ പേരില്‍ രജിസ്റര്‍ ചെയ്ത ജീപ്പ് ഉള്‍പ്പെടെ രണ്ടു വാഹനങ്ങള്‍ കസ്റഡിയില്‍
പി. ജയരാജന്റെ പേരില്‍ രജിസ്റര്‍ ചെയ്ത ജീപ്പ് ഉള്‍പ്പെടെ രണ്ടു വാഹനങ്ങള്‍ കസ്റഡിയില്‍
Wednesday, September 17, 2014 12:29 AM IST
തലശേരി: കതിരൂരിലെ ആര്‍എസ്എസ് നേതാവ് മനോജിനെ കൊലപ്പെടുത്തിയ കേസില്‍ അന്വേഷണം നടത്തുന്ന ക്രൈബ്രാഞ്ച് സംഘം, സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജന്റെ പേരില്‍ രജിസ്റര്‍ ചെയ്ത കെഎല്‍ 58 സി 1717 നമ്പര്‍ ബൊലേറോ ജീപ്പ് ഉള്‍പ്പെടെ രണ്ടു വാഹനങ്ങള്‍ കസ്റഡിയിലെടുത്തു. കേസിലെ മുഖ്യപ്രതിയായ വിക്രമന് ഒളിവില്‍ പോകാന്‍ അകമ്പടി പോയ വാഹനമെന്ന നിലയിലാണു ജയരാജന്റെ പേരിലുള്ള വാഹനം കസ്റഡിയിലെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കെഎല്‍ 58 എല്‍ 4747 ഇന്നോവ കാറാണു കസ്റഡിയിലായ മറ്റൊരു വാഹനം. കൊലപാതകത്തിനുശേഷം വിക്രമനെ കതിരൂരില്‍നിന്നു കണ്ണൂര്‍ പള്ളിക്കുളം വരെ എത്തിച്ചത് ഈ കാറിലായിരുന്നു. കതിരൂരിലെ സിപിഎം അനുഭാവിയായ റിജു എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണു കാര്‍. ടാക്സിയായി ഓടുന്ന ഈ വാഹനത്തില്‍ വിക്രമനെ കണ്ണൂരില്‍ വരെ എത്തിച്ചത് വിക്രമന്റെ ബന്ധുവായ ഒരു ഡ്രൈവറാണെന്നും കണ്െടത്തിയിട്ടുണ്ട്. വാഹനങ്ങള്‍ക്കു പുറമെ രണ്ടുപേര്‍ പോലീസ് കസ്റഡിയിലായതായും സൂചനയുണ്ട്.

പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിക്കായി ഉപയോഗിക്കുന്ന ബൊലേറോ ജീപ്പ് പി. ജയരാജന്‍ സൊസൈറ്റി പ്രസിഡന്റായിരുന്ന കാലത്ത് വാങ്ങിയതാണെന്നു പോലീസ് പറഞ്ഞു. ഒന്നരവര്‍ഷം മുമ്പു വരെ ജയരാജനായിരുന്നു സൊസൈറ്റി പ്രസിഡന്റ്. വിക്രമനെ ഒളിവില്‍ പോകാന്‍ സഹായിച്ചതിനു പാട്യം സോഷ്യല്‍ സര്‍വീസ് സൊസൈറ്റി മാനേജിംഗ് ഡയറക്ടറും സിപിഎം പ്രാദേശിക നേതാവുമായ ഈസ്റ് കതിരൂരിലെ സി. പ്രകാശനെ (51) തിങ്കളാഴ്ച അറസ്റ് ചെയ്തിരുന്നു.

കൊലപാതകത്തിനുശേഷം വിക്രമന്‍ പയ്യന്നൂരിലെ ഒരു വീട്ടിലാണ് ഒളിവില്‍ കഴിഞ്ഞിരുന്നത്. ഇന്നോവ കാറില്‍ കണ്ണൂര്‍ പള്ളിക്കുളത്തെത്തിയ വിക്രമന്‍ പയ്യന്നൂരിലേക്കു പോയത് ആള്‍ട്ടോ കാറിലായിരുന്നു. ഈ കാറിന് പള്ളിക്കുളത്തുനിന്ന് അകമ്പടിയായി ബൊലേ

റോ ജീപ്പില്‍ പ്രകാശന്‍ പോയെന്നാണു പോലീസ് കണ്െടത്തിയിരിക്കുന്നത്. കൊല നടന്ന സമയത്ത് ബോംബിന്റെ ചീളുകള്‍ തെറിച്ചു പരിക്കേറ്റ വിക്രമനെ സിപിഎം നിയന്ത്രണത്തിലുള്ള പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നടത്തിയതും പ്രകാശനാണെന്നു പോലീസ് പറയുന്നു.

പ്രകാശനെ 29 വരെ തലശേരി കോടതി റിമാന്‍ഡ് ചെയ്തു. കുറ്റകൃത്യം തടയല്‍ നിയമത്തിന്റെ (യുഎപിഎ) വകുപ്പുകള്‍ കൂടി ചേര്‍ത്താണു പ്രകാശനെതിരേ കേസെടുത്തിരിക്കുന്നത്. ഭീകരവാദിക്കു സംരക്ഷണം നല്‍കിയതിനാണു യുഎപിഎ 19 ാം വകുപ്പ് ചേര്‍ത്തിട്ടുള്ളത്.

തെളിവ് നശിപ്പിക്കലിന് ഐപിസി ആക്ട് 201 പ്രകാരവും കുറ്റവാളിയെക്കുറിച്ചുള്ള വിവരം മറച്ചുവച്ചതിന് 202 പ്രകാരവും കുറ്റവാളിക്ക് സംരക്ഷണം നല്‍കിയതിന് 212 വകുപ്പു പ്രകാരവും പ്രകാശനെതിരേ കേസെടുത്തിട്ടുണ്ട്. പ്രകാശനെ കസ്റഡിയില്‍ കിട്ടാന്‍ പോലീസ് ഹര്‍ജി നല്‍കി. ഈ ഹര്‍ജി 18ന് പരിഗണിക്കും. വധക്കേസുമായി ബന്ധപ്പെട്ടു കതിരൂര്‍ മേഖലയിലെ നിരവധി പേരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.