കൌതുകം വിടര്‍ത്തി മൂന്നാറില്‍ വെള്ളക്കുറിഞ്ഞിയും
കൌതുകം വിടര്‍ത്തി മൂന്നാറില്‍ വെള്ളക്കുറിഞ്ഞിയും
Monday, September 22, 2014 12:15 AM IST
മൂന്നാര്‍: മൂന്നാര്‍ മലനിരകളില്‍ നീലവസന്തംതീര്‍ത്ത നീലക്കുറിഞ്ഞികള്‍ക്കിടയില്‍ പൂത്തുലഞ്ഞു നില്‍ക്കുന്ന വെള്ളനിറത്തിലുള്ള കുറിഞ്ഞി സഞ്ചാരികള്‍ക്കു കൌതുകമായി. വെള്ളകുറിഞ്ഞി കണ്ടതായി സൂചന ലഭിച്ചതോടെ ഇപ്പോള്‍ വെള്ളക്കുറിഞ്ഞി കാണാനുള്ള തിരക്കിലാണു സഞ്ചാരികള്‍. ഇതിനെക്കുറിച്ചു പഠിക്കുന്നതിനായി ഗവേഷകരും എത്തുന്നുണ്ട്.

സാധാരണയായി ചെടികള്‍ക്കിടയില്‍ ഒന്നോ രണ്േടാ പൂക്കള്‍ കാണപ്പെടുമെങ്കിലും ചെടിമുഴുവനായി പൂത്തുനില്‍ക്കുന്നത് അസാധാരണമാണെന്നു പറയുന്നു.

നീലക്കുറിഞ്ഞി കാണാന്‍ കഴിഞ്ഞ അവധി ദിവസങ്ങളില്‍ നിരവധിപ്പേരാണു മൂന്നാറിലെത്തിയത്. ലോക്കാട് ഗ്യാപ്, ലക്ഷ്മി മല, കൊരണ്ടക്കാട് മല, ചൊക്രമുടി എന്നിവിടങ്ങിലും മൂന്നാറിന്റെ സമീപ പ്രദേശങ്ങളിലുമാണ് ഇപ്പോള്‍ കുറിഞ്ഞി പൂത്തു നില്‍ക്കുന്നത്.


സ്ട്രോബിലാന്തസ് കുന്തിയാന എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന നീലകുറിഞ്ഞി അക്കാന്തസിയ എന്ന ഇനത്തില്‍പെടുന്നവയാണ്. 2018ല്‍ കുറിഞ്ഞി പൂക്കുമെന്നായിരുന്നു കരുതിയിരുന്നത്.

എന്നാല്‍ അപ്രതീക്ഷിതമായി കുറിഞ്ഞി പൂത്തതു സഞ്ചാരികള്‍ക്കു വിരുന്നാവുകയാണ്. നാല്‍പത്തഞ്ചോളം വിഭാഗങ്ങളുള്ള കുറിഞ്ഞിയില്‍ ഇപ്പോള്‍ പൂത്തിട്ടുള്ളത് 12 വര്‍ഷത്തിനിടയില്‍ പൂക്കുന്ന കുറിഞ്ഞിയാണെന്നു കരുതപ്പെടുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.