ഡിസംബര്‍ രണ്ടിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക്
Tuesday, November 25, 2014 1:33 AM IST
തിരുവനന്തപുരം: ബാങ്കിംഗ് മേഖലയിലെ യൂണിയനുകളുടെ ഐക്യവേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ രണ്ടിന് അഖിലേന്ത്യാ ബാങ്ക് പണിമുടക്ക് നടത്തും. സമരത്തിനു മുന്നോടിയായി ഈ മാസം 29നും ഡിസംബര്‍ ഒന്നിനും ജില്ലാതലങ്ങളില്‍ സമരപരിപാടികള്‍ സംഘടിപ്പിക്കും.

കാലാവധി കഴിഞ്ഞ് രണ്ടുവര്‍ഷം പിന്നിട്ടശേഷവും വേതന കരാര്‍ പുതുക്കാത്തതിനാലാണ് ജീവനക്കാര്‍ സമരത്തിനിറങ്ങിയത്. 2013 ഒക്ടോബറിലാണ് ബാങ്ക് ജീവനക്കാര്‍ ദേശവ്യാപകമായി സമരം ആരംഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.