ടെലിവിഷന്‍ സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
ടെലിവിഷന്‍ സീരിയല്‍ നടന്‍ ശരത്കുമാര്‍ വാഹനാപകടത്തില്‍ മരിച്ചു
Friday, February 27, 2015 12:20 AM IST
പാരിപ്പള്ളി: ടെലിവിഷന്‍ സീരിയല്‍ നടന്‍ ശരത്കുമാര്‍ (23) അപകടത്തില്‍ മരിച്ചു. ഇന്നലെ രാവിലെ ഏഴോടെ സീരിയല്‍ ഷൂട്ടിംഗിനായി കൊല്ലത്തേക്കു പോകുംവഴി മൈലക്കാട് വച്ച് ശരത് സഞ്ചരിച്ചിരുന്ന ബൈക്ക് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടയില്‍ ബൈക്ക് നിയന്ത്രണം തെറ്റി ഇടിക്കുകയായിരുന്നു.

രാജസേനന്‍ സംവിധാനം ചെയ്ത കൃഷ്ണകൃപാസാഗരം എന്ന പരമ്പരയിലൂടെ അഭിനയരംഗത്തെത്തിയ ശരത് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ഓട്ടോഗ്രാഫ്, ചന്ദനമഴ, സരയൂ എന്നീ പരമ്പരകളിലാണ് ഇപ്പോള്‍ അഭിനയിക്കുന്നത്. പാരിപ്പള്ളി കിഴക്കനേലയില്‍ ശശിമന്ദിരത്തില്‍ ശശികുമാറിന്റേയും തങ്കച്ചിയുടേയും മകനാണ്. ശ്രീകുമാര്‍ സഹോദരനാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.