ഒരു കേസിലും അവിഹിതമായി ഇടപെടാറില്ലെന്നു ഡിജിപി
Saturday, March 7, 2015 11:56 PM IST
തിരുവനന്തപുരം: ഒരു കേസിലും താന്‍ അവിഹിതമായി ഇടപെടാറില്ലെന്നു സംസ്ഥാന പോലീസ് മേധാവി ഡിജിപി കെ.എസ്. ബാലസുബ്രഹ്ണ്യം. കേസില്‍ മാറ്റം വരുത്തണമെന്നാവശ്യപ്പെട്ട് ആരെയും വിളിക്കാറില്ല. കേസുമായി ബന്ധപ്പെട്ട് ആരെക്കൊണ്ടും വിളിപ്പിക്കാറുമില്ല. കേസ് നേരായ ദിശയില്‍ കൊണ്ടുപോകാന്‍ വേണ്ടി മാത്രമാണു ഡിജിപി എന്ന നിലയില്‍ ബന്ധപ്പെടാറുള്ളതെന്നും ഡിജിപി പറഞ്ഞു. കഴിഞ്ഞ 37 വര്‍ഷമായി പോലീസില്‍ വിവിധ തസ്തികളില്‍ പ്രവര്‍ത്തിച്ചു. കേന്ദ്ര ഡെപ്യൂട്ടഷനിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. തന്നെക്കുറിച്ചു ജനങ്ങള്‍ക്കു വ്യക്തമായി അറിയാമെന്നും കെ.എസ്. ബാലസുബ്രഹ്മണ്യം പറഞ്ഞു. ചന്ദ്രബോസ് കൊലപാതകക്കേസിലെ പ്രതി നിസാമിനെ രക്ഷിക്കാന്‍ ഡിജിപി ഇടപെട്ടെന്ന പി.സി. ജോര്‍ജിന്റെ സിഡിയിലെ ആരോപണത്തെക്കുറിച്ചുള്ള ചോദ്യങ്ങളോടു പ്രതികരിക്കവേയാണു ഡിജിപി ഇക്കാര്യം പറഞ്ഞത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.