കേരള സ്പോര്‍ട്സ് നിയമ ഭേഗഗതി: ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും
Thursday, September 3, 2015 12:57 AM IST
തിരുവനന്തപുരം: 2000-ത്തിലെ കേരള സ്പോര്‍ട്സ് ആക്ട് ഭേദഗതി ചെയ്തുകൊണ്ട് 2015-ലെ കേരള സ്പോര്‍ട്സ് (ഭേദഗതി) ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കും. കേരള സ്പോര്‍ട്സ് നയത്തിന് അനുസൃതമായി നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനും പുതിയ ഭേദഗതി പ്രകാരമുള്ള ഭരണസമിതികള്‍ സംസ്ഥാന-ജില്ല സ്പോര്‍ട്സ് കൌണ്‍സിലുകളില്‍ അടിയന്തരമായി സ്ഥാനമേല്‍ക്കേണ്ടതിനുമാണ് ഓര്‍ഡിനന്‍സ് വിജ്ഞാപനം ചെയ്യുന്നതിന് ഗവര്‍ണറോട് ശിപാര്‍ശ ചെയ്യാന്‍ മന്ത്രിസഭ തീരുമാനിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.