എസ്ബിടി ക്ക് 742.89 കോടിയുടെ നഷ്‌ടം
Tuesday, July 26, 2016 3:53 PM IST
തിരുവനന്തപുരം: നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യപാദത്തിൽ എസ്ബിടിക്ക് 742.89 കോടിയുടെ നഷ്‌ടം രേഖപ്പെടുത്തി. 1170 കോടിയുടെ കിട്ടാക്കടമാണ് ബാങ്കിനു നഷ്‌ടം വരുത്തിയത്.

എന്നാൽ ഇതേ കാലയളവിൽ 426.65 കോടിയുടെ പ്രവർത്തന ലാഭം ബാങ്ക് നേടി. ബാങ്കിന്റെ മറ്റ് വരുമാനത്തിൽ 35 ശതമാനത്തോളം വർധവനയുണ്ടായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നേടിയ 260.72 കോടിയിൽ നിന്നും 351.37 കോടിയിലേക്ക് വരുമാനം ഉയർന്നു. കറണ്ട് – സേവിംഗ്സ് ബാങ്ക് അക്കൗണ്ടുകൾ വഴിയുള്ള വരുമാനത്തിൽ 65 ശതമാനം വർധന നേടി. എന്നാൽ, കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ബാങ്ക് നൽകിയ വായ്പയിൽ ഇത്തവണ കുറവുണ്ടായി. 68411 കോടി 2015 ൽ നൽകിയപ്പോൾ ഇത്തവണ 68276 കോടിയാണ് വായ്പയായി നൽകിയത്.

അതേസമയം വ്യക്‌തിഗത – ചെറുകിട വായ്പകളിൽ നേരിയ വർധനരേഖപ്പെടുത്തി. ആദ്യ പാദത്തിലെ ബാങ്ക് ഓഡിറ്റ് റിപ്പോർട്ട് ഇന്നലെ കൂടിയ എസ്ബിടി ബോർഡ് മീറ്റിംഗിൽ അംഗീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.