റബർ മേഖലയുടെ വികസനത്തിനു രാജ്യങ്ങളുടെ സഹകരണം വേണം: ബോർഡ് ചെയർമാൻ
Tuesday, October 18, 2016 1:02 PM IST
കോട്ടയം: പ്രകൃതിദത്ത റബർ മേഖലയുടെ വികസനത്തിന് സമാന മനസ്കരായ രാജ്യങ്ങൾ സമസ്ത മേഖലകളിലും സഹകരിച്ചു നീങ്ങേണ്ടണ്ടത് അത്യാവ ശ്യമാണെന്നു റബർ ബോർഡ് ചെയർമാൻ എ. അജിത് കുമാർ. ഗോഹട്ടിയിൽ നടന്ന എഎൻആർപിസി (അസോസിയേഷൻ ഓഫ് നാച്ചുറൽ റബർ പ്രൊഡ്യൂസിംഗ് കൺട്രീസ്) യുടെ 39–ാം അസംബ്ലി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ചെയർമാൻ. അംഗരാജ്യങ്ങളിലെ റബർ മേഖലയുടെ വളർച്ചയ്ക്ക് ഫലപ്രദമായ പിന്തുണയാണ് എഎൻആർപിസി നൽകിയിട്ടുള്ളത്. ചെറുകിട മേഖലയ്ക്ക് മുൻതൂക്കം നൽകി പരസ്പര സഹകരണത്തിലൂന്നിയ വികസന പ്രവർത്തനങ്ങൾക്കാണ് അസോസിയേഷൻ എന്നും മുൻതൂക്കം നൽകിയിട്ടുള്ളതെന്നും ചെയർമാൻ പറഞ്ഞു.

റോയൽ ഗവൺമെന്റ് ഓഫ് കംബോഡിയയെ പ്രതിനിധാനം ചെയ്ത് എഎൻആർപിസി ചെയർമാൻ സാൻ വാന്റി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഇന്റർനാഷണൽ ട്രൈപാർട്ടെറ്റ് റബർ കൺസോർഷ്യം ലിമിറ്റഡിനെ പ്രതിനിധാനം ചെയ്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ദാത്തോ ഡോ.സാൽമിയ അഹമ്മദ് സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചു. ഇന്റർനാഷണൽ ട്രൈപാർട്ടെറ്റ് റബർ കൺസോർഷ്യ വും ഇന്റർനാഷണൽ ട്രൈപാർട്ടെറ്റ് റബർ കൗൺസിലും ചേർന്ന് ഐടിആർസിആർആർഎം എന്ന പേരിൽ ഒരു റീജണൽ റബർ മാർക്കറ്റ് സെപ്റ്റംബർ 26 മുതൽ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. ട്രൈപാർട്ടെറ്റ് സംഘടനകളിലെ അംഗരാജ്യങ്ങളായ തായ്ലൻഡും ഇന്തോനേഷ്യയും മലേഷ്യയും ചേർന്ന് ഇവിടെ വിപണനം ചെയ്യാവുന്ന റബറിന്റെ ഗുണമേന്മാ മാനദണ്ഡങ്ങൾ നിർണയിച്ചിട്ടുണ്ടെണ്ടന്നും സാൽമിയ പറഞ്ഞു.

അന്താരാഷ്ട്ര റബർ പഠനസംഘത്തെ (ഐആർആർഡിബി) പ്രതിനിധാനം ചെയ്ത് സെക്രട്ടറി ജനറൽ ദാത്തുക് ഡോ. അബ്ദുൽ അസീസ് എസ് എ കാദിർ പ്രസംഗിച്ചു. ഐആർആർഡിബി (ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്)്യ്ക്കു വേണ്ടണ്ടി ഡോ. ലക്ഷ്മി നായർ(ഹെഡ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്, ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്, സിംഗപ്പൂർ) സ്റ്റേറ്റ്മെന്റ് അവതരിപ്പിച്ചു.

റബർ വികസനത്തിൽ സ്വകാര്യമേഖലയുടെ പ്രാധാന്യം കണക്കിലെടുത്തും വിവിധ മേഖലകളിൽ നിന്നുള്ള വിവരശേഖരണം ലക്ഷ്യമിട്ടും ഒരു ‘പബ്ലിക് പ്രൈവറ്റ് മീറ്റും’ ഇതോടൊപ്പം സംഘടിപ്പിച്ചിരുന്നു. ഡോ. ലക്ഷ്മി നായർ (ഇന്റർനാഷണൽ റബർ സ്റ്റഡി ഗ്രൂപ്പ്), വീരേന്ദ്ര റാത്തോഡ് (റിലയൻസ് ഇൻഡസ്ട്രീസ്), രാജീവ് ബുദ്ധ്രാജ (ഓട്ടോമോട്ടീവ് ടയർ മാനുഫാക്ചറേഴ്സ് അസോസിയേഷൻ), ഡിയഗോ മാർക്വിസ് ഡെ അസെവെഡോ എസ്പരാന്റോ (ഹീവിയ ഫോർട്ടെ നാച്ചുറൽ റബർ ഫാർമേഴ്സ് അസോസിയേഷൻ), വിനോദ് സൈമൺ (റബർ സ്കിൽ ഡവലപ്മെന്റ് കൗൺസിൽ), സോ ടുൻ മിന്റ്, ലങ്ക പരണവിതാന,റ്റോംസ് ജോസഫ് (ജോയിന്റ് ഡയറക്്ടർ, റബർ ബോർഡ്) എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനയോഗത്തിൽ അംഗ രാജ്യങ്ങളുടെ ഗവൺമെന്റ് പ്രതിനിധികൾ, എഎൻആർപിസിയുടെ ക്ഷണം സ്വീകരിച്ച് എത്തിയവർ, റബർബോർഡ് അംഗങ്ങൾ, പ്രത്യേകക്ഷണിതാക്കൾ, റബർബോർഡിലെ ഉന്നതോദ്യോഗസ്‌ഥർ തുടങ്ങിയവർ പങ്കെടുത്തു. ഇത്തവണത്തെ സമ്മേളനപരിപാടികൾക്ക് ഇന്ത്യയാണ് ആതിഥ്യം വഹിക്കുന്നത്. രണ്ടണ്ടു സെഷനുകളായാണ് അസംബ്ലി യോഗം നടക്കുന്നത്.

21ന് ഔദ്യോഗിക പ്രതിനിധികൾ മാത്രം പങ്കെടുക്കുന്ന സമാപന സമ്മേളനം നടക്കും. വിവിധ യോഗങ്ങളിൽ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും പ്രകൃതി ദത്തറബർ മേഖല അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളും പ്രതിനിധിസമ്മേളനത്തിൽ ചർച്ചചെയ്യപ്പെടും. എഎൻആർപിസിയുടെ അടുത്ത സെക്രട്ടറി ജനറലിനെ നിയമിക്കുകയും ചെയർമാനെ തെരഞ്ഞെടുക്കുകയും ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.