സിവിൽ കോഡ്: ബഹുജനാഭിപ്രായം ഉയർത്തുമെന്നു മുസ്ലിം ലീഗ്
സിവിൽ കോഡ്: ബഹുജനാഭിപ്രായം ഉയർത്തുമെന്നു മുസ്ലിം ലീഗ്
Friday, October 21, 2016 2:02 PM IST
മലപ്പുറം: ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരേ ബഹുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുമെന്നു മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എംപിയും സംസ്‌ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദും.

വ്യക്‌തിനിയമത്തിനും ശരിഅത്തിനും എതിരായ ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള നീക്കം രാജ്യത്തിന്റെ മതേതര സംവിധാനത്തിനു വിള്ളൽ വീഴ്ത്തും. ഏക സിവിൽ കോഡ് ഏതെങ്കിലും മതത്തെയോ വ്യക്‌തിയെയോ മാത്രമല്ല ബാധിക്കുക. രാജ്യത്തിന്റെ ഐക്യത്തെത്തന്നെ തകർക്കുമെന്നതിനാൽ ഒറ്റെക്കെട്ടായി ഇതിനെ എതിർക്കണം.

ഇതുസംബന്ധിച്ച ചർച്ചകൾക്കായി 29നു രാവിലെ 11നു കോഴിക്കോട് മെറീന ഹോട്ടലിൽ സാമുദായിക സംഘടനാ നേതാക്കളുടെ യോഗം ചേരും. മുസ്ലിം വ്യക്‌തിനിയമ ബോർഡ് പ്രതിനിധികളും ചർച്ചയിൽ പങ്കെടുക്കും.

ഏക സിവിൽ കോഡുമായി ബന്ധപ്പെട്ട നിയമ കമ്മീഷന്റെ ചോദ്യാവലി ബഹിഷ്കരിക്കുന്നതിൽ ചർച്ചകൾക്കുശേഷം തീരുമാനം കൈക്കൊള്ളും– നേതാക്കൾ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.