കത്തോലിക്കാ കോൺഗ്രസ് തെരഞ്ഞെടുപ്പ് വിജ്ഞാപനമായി
Saturday, May 20, 2017 11:46 AM IST
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. 2012 ജ​നു​വ​രി 15-ന് ​സീ​റോ മ​ല​ബാ​ർ സ​ഭാ സി​ന​ഡി​ൽ​നി​ന്നു ഡി​ക്രി പ്ര​കാ​രം അം​ഗീ​കാ​രം നേ​ടി​യ ക​ത്തോ​ലി​ക്കാ കോ​ൺ​ഗ്ര​സ് ഭ​ര​ണ​ഘ​ട​നാ പ്ര​കാ​ര​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലും കേ​ര​ള​ത്തി​നു വെ​ളി​യി​ലു​മു​ള്ള സീ​റോ മ​ല​ബാ​ർ സ​ഭ രൂ​പ​ത​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കും. കേ​ര​ള​ത്തി​നു വെ​ളി​യി​ലും ഇ​ന്ത്യ​യ്ക്കു​വെ​ളി​യി​ലു​മു​ള്ള രൂ​പ​ത​ക​ളി​ല്ലാ​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ഭ​യു​ടെ അം​ഗീ​കാ​ര​മു​ള്ള വി​വി​ധ സം​ഘ​ട​ന​ക​ൾ​ക്കും തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട​വ​കാ​ശ​മു​ണ്ട്. ഇ​ന്ത്യ​യ്ക്കു​വെ​ളി​യി​ൽ​നി​ന്ന് മൂ​ന്ന് പ്ര​സി​ഡ​ന്‍റു​മാ​രും രാ​ജ്യ​ങ്ങ​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സെ​ക്ര​ട്ട​റി​മാ​രും കേ​ന്ദ്ര​സ​മി​തി​യി​ൽ പു​തി​യ ഭ​ര​ണ​ഘ​ട​ന പ്ര​കാ​രം ഉ​ണ്ടാ​യി​രി​ക്കും.

ജൂ​ൺ 30ന​കം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന ശാ​ഖ​ക​ൾ​ക്കു മാ​ത്ര​മേ തെ​ര​ഞ്ഞെ​ടു​പ്പി​ന് അ​വ​കാ​ശ​മു​ള്ളൂ. ജൂ​ലൈ 15ന​കം ശാ​ഖ​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും സെ​പ്റ്റം​ബ​ർ 24ന​കം രൂ​പ​ത തെ​ര​ഞ്ഞെ​ടു​പ്പും ന​വം​ബ​ർ 17ന​കം കേ​ന്ദ്ര​സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കും.

രൂ​പ​ത - കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കാ​യി പ്ര​ത്യേ​കം വ​ര​ണാ​ധി​കാ​രി​ക​ളെ നി​യ​മി​ച്ച​താ​യും ഇ​ല​ക്‌​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ബോ​ബി ജോ​ർ​ജ്, മെം​ബ​ർ​മാ​രാ​യ ബൈ​ജു എ. ​ജോ​സ​ഫ്, ഫി​ജി ജോ​സ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.