പള്ളി സെമിത്തേരിയിലെ ക്രൂശിതരൂപം തകർക്കപ്പെട്ട നിലയിൽ
പള്ളി സെമിത്തേരിയിലെ ക്രൂശിതരൂപം തകർക്കപ്പെട്ട നിലയിൽ
Sunday, May 21, 2017 12:22 PM IST
മാ​​വേ​​ലി​​ക്ക​​ര: പ​ള്ളി സെ​​മി​​ത്തേ​​രി​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രൂ​​ശി​​ത രൂ​​പ​​ത്തി​​ന്‍റെ കൈ​​ക​​ൾ ത​ക​ർ​ത്ത നി​​ല​​യി​​ൽ. ത​​ഴ​​ക്ക​​ര കു​​ന്നം സേ​​ക്ര​​ഡ് ഹാ​​ർ​​ട്ട് ല​​ത്തീ​​ൻ ക​​ത്തോ​​ലി​​ക്കാ ദേ​​വാ​​ല​​യ ​സെ​മി​​ത്തേ​​രി​​യി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന രൂ​പ​മാ​ണ് സാ​​മൂ​​ഹ്യ വി​​രു​​ദ്ധ​​ർ ന​​ശി​​പ്പി​​ച്ച​ നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

കു​​രി​​ശി​​ൽ സ്ഥാ​​പി​​ച്ചി​​രു​​ന്ന ക്രി​​സ്തു​​വി​​ന്‍റെ രൂ​​പം ഇ​​ള​​ക്കി മാ​​റ്റി​​യ ശേ​​ഷം ശ​​രീ​​രം ഒ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലും അ​​റു​​ത്തു​​മാ​​റ്റി​​യ കൈ​​ക​​ൾ മ​​റ്റൊ​​രു ക​​ല്ല​​റ​​യ്ക്കു മു​​ക​​ളി​​ലു​​മാ​​യി മാ​​റ്റി​​വ​​ച്ച നി​​ല​​യി​​ലാ​​യി​​രു​​ന്നു.

ശ​​നി​​യാ​​ഴ്ച കു​​ടും​​ബ​​ക​​ല്ല​​റ​​യി​​ൽ പ്രാ​​ർ​​ഥി​​ക്കാ​​നെ​​ത്തി​​യ കു​​ന്നം നെ​​ടു​​ന്പാ​​റ​​യി​​ൽ മ​​നു​​വും കു​​ടും​​ബ​​വു​മാ​ണ് ക്രൂ​ശി​ത​രൂ​പം കാ​ണാ​താ​യ വി​വ​രം ശ്ര​ദ്ധി​ച്ച​ത്. തു​​ട​​ർ​​ന്നു പ​​ള്ളി വി​​കാ​​രി ഫാ. ​​അ​​ലോ​​ഷ്യ​​സ് എ. ​​ഫെ​​ർ​​ണാ​​ണ്ട​​സി​​നെ വി​​വ​​ര​​മ​​റി​​യി​​ച്ചു. തു​ട​ർ​ന്നു ന​ട​ത്തി​യ പ​​രി​​ശോ​​ധ​​ന​​യി​​ലാ​ണ് ന​​ശി​​പ്പി​​ക്ക​​പ്പെ​​ട്ട നി​​ല​​യി​​ൽ രൂ​​പം ക​​ണ്ടെ​​ത്തി​യ​ത്. മാ​​വേ​​ലി​​ക്ക​​ര സി​​ഐ പി. ​​ശ്രീ​​കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ പോ​​ലീ​​സ് സം​​ഘം സ്ഥ​​ല​​ത്തെ​​ത്തി അ​​ന്വേ​​ഷ​​ണം ആ​​രം​​ഭി​​ച്ചു. ആ​​ല​​പ്പു​​ഴ​​യി​​ൽ​നി​​ന്നു ഡോ​​ഗ് സക്വാ​​ഡ് സ്ഥ​​ല​​ത്തെ​​ത്തി പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.