പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് ഫീ​സ് ഓ​പ്ഷ​നി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
പു​ഷ്പ​ഗി​രി ഡെ​ന്‍റ​ൽ കോ​ള​ജി​ലെ ബി​ഡി​എ​സ് ഫീ​സ് ഓ​പ്ഷ​നി​ൽ വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Monday, July 17, 2017 1:18 PM IST
കൊ​​​ച്ചി: സ്വാ​​​ശ്ര​​​യ സ്ഥാ​​​പ​​​ന​​​മാ​​​യ പു​​​ഷ്പ​​​ഗി​​​രി ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ലെ ബി​​​ഡി​​​എ​​​സ് ഫീ​​​സ് 3.29 ല​​​ക്ഷം രൂ​​​പ​​​യാ​​​യി​​​രി​​​ക്കു​​​മെ​​​ന്ന് ഓ​​​പ്ഷ​​​നി​​​ൽ പ്ര​​​ത്യേ​​​കം വ്യ​​​ക്ത​​​മാ​​​ക്കാ​​​ൻ ഹൈ​​​ക്കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ച്ചു. ഫീ​​​സ് നി​​​ർ​​​ണ​​​യ സ​​​മി​​​തി സ്വാ​​​ശ്ര​​​യ ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2.90 ല​​​ക്ഷം രൂ​​​പ​​​യാ​​​ണ് താ​​​ല്കാ​​​ലി​​​ക ഫീ​​​സാ​​​യി നി​​​ശ്ച​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

എ​​​ന്നാ​​​ൽ പു​​​ഷ്പ​​​ഗി​​​രി ഡെ​​​ന്‍റ​​​ൽ കോ​​​ള​​​ജി​​​ന് 2015 മു​​​ത​​​ൽ 2018 വ​​​രെ​​​യു​​​ള്ള വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ 3.63 ല​​​ക്ഷം രൂ​​​പ ഫീ​​​സ് ഈ​​​ടാ​​​ക്കാ​​​മെ​​​ന്ന് 2015 ൽ ​​​മാ​​​നേ​​​ജ്മെ​​​ന്‍റ് സ​​​ർ​​​ക്കാ​​​രു​​​മാ​​​യി ക​​​രാ​​​റു​​​ണ്ടാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.