പ്രധാനമന്ത്രിയുടെ ട്വീറ്റ് എവിടെയെന്നു വേ​ണു​ഗോ​പാ​ൽ എം​പി
പ്രധാനമന്ത്രിയുടെ  ട്വീറ്റ് എവിടെയെന്നു  വേ​ണു​ഗോ​പാ​ൽ എം​പി
Monday, August 14, 2017 2:43 PM IST
ആ​​ല​​പ്പു​​ഴ: ഗൊ​​ര​​ഖ്പുരി​​ൽ ഓ​​ക്സി​​ജ​​ൻ കി​​ട്ടാ​​തെ കു​​രു​​ന്നു​​ക​​ൾ ആ​​ശു​​പ​​ത്രി​​യി​​ൽ മ​​രി​​ച്ച സം​​ഭ​​വ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ക്കാ​​തെ പ്ര​​ധാ​​ന​​മ​​ന്ത്രി തു​​ട​​രു​​ന്ന മൗ​​നം അ​​പ​​ല​​പ​​നീ​​യ​​മാ​​ണെ​​ന്ന് എ​​ഐ​​സി​​സി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ൽ എം​​പി.

ആ​​ല​​പ്പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​പ്ര​​വ​​ർ​​ത്ത​​ക​​രോ​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. വി​​ദേ​​ശ​ രാ​​ജ്യ​​ങ്ങ​​ളി​​ലെ നേ​​താ​​ക്ക​​ളു​​ടെ പി​​റ​​ന്നാ​​ൾ​ ദി​​ന​​ത്തി​​ൽ ആ​​ശം​​സ​​ക​​ൾ ട്വി​​റ്റ് ചെ​​യ്യു​​ന്ന പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര​​മോ​​ദി ഈ ​​വി​​ഷ​​യ​​ത്തി​​ൽ ദുഃ​​ഖം രേ​​ഖ​​പ്പെ​​ടു​​ത്തി ഒ​​രു ട്വി​​റ്റും ചെ​​യ്തു ക​​ണ്ടി​​ല്ലെ​ന്നു കെ.​​സി. പ​​റ​​ഞ്ഞു.

പാ​​ർ​​ല​​മെ​​ന്‍റ് അം​​ഗ​​മാ​​യി തു​​ട​​രു​​ന്ന യു​​പി മു​​ഖ്യ​​മ​​ന്ത്രി ത​​ൽ​​സ്ഥാ​​നം രാ​​ജി​​വ​​ച്ചു പ്രാ​​യ​​ശ്ചി​​ത്തം ചെ​​യ്യാ​​ൻ പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​വ​​ശ്യ​​പ്പെ​​ട​​ണം. അ​​തി​​ര​​പ്പ​​ള്ളി പ​​ദ്ധ​​തി​​ കൊ​​ണ്ടു​​വ​​രാ​​നു​​ള്ള നീ​​ക്കം സ​​ർ​​വ​​നാ​​ശ​​ത്തിനാണ്. സ​​ന്പു​​ഷ്ട​​മാ​​യി​​ട്ടു​​ള്ള വ​​ന​​ഭൂ​​മി ഇ​​ല്ലാ​​താ​​ക്കാ​​നു​​ള്ള നീ​​ക്കം ചെ​​റു​​ക്ക​​ണം. ഈ ​​വി​​ഷ​​യ​​ത്തി​​ൽ അ​​ന്തി​​മ തീ​​രു​​മാ​​ന​​ത്തി​​ൽ സ​​ർ​​ക്കാ​​ർ എ​​ത്ത​​ണ​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ൽ പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.