Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
RDLERP
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർ...
കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛ...
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: ...
പ്രണയ വിവാഹത്തെച്ചൊല്ലി സംഘർഷം...
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ഇന...
എടത്വയിൽ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷ...
Previous
Next
Kerala News
Click here for detailed news of all items
ലാളിത്യം ജീവിതവ്രതമാക്കിയ ശ്രേഷ്ഠാചാര്യൻ
Thursday, January 18, 2018 1:57 AM IST
ഭാരതത്തിലെ പൗരസ്ത്യ കത്തോലിക്കാ സഭകളുടെ ചരിത്രത്തിൽ ആദ്യമായി സഭയുടെ തലവനും പിതാവുമായ മേജർ ആർച്ച് ബിഷപ്- കാതോലിക്കാബാവായെ കാനൻ നിയമപ്രകാരം തെരഞ്ഞെടുത്ത സുന്നഹദോസിന് അധ്യക്ഷത വഹിക്കാനും സ്ഥാനാരോഹണ ശുശ്രൂഷകൾക്കു കാർമികത്വം വഹിക്കാനും ദൈവം നിശ്ചയിച്ച് നിയമിച്ചതുവഴി സഭാചരിത്രത്തിൽ ചിരപ്രതിഷ്ഠ നേടിയ അഭിവന്ദ്യ ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്തായുടെ ജീവിതം അനേകം സവിശേഷതകളുടേതായിരുന്നു.
വൈദികശുശ്രൂഷാകാലത്തു തന്റെ സഹവൈദികനും സഹായ വൈദികനും രൂപതാധ്യക്ഷനായിരുന്നപ്പോൾ തന്റെ വികാരി ജനറാളും ആയിരുന്ന ഐസക് തോട്ടുങ്കൽ അച്ചനെ മെത്രാൻ പദവിയിലേക്ക് ഉയർത്താൻ ശിപാർശ ചെയ്യുകയും പിന്നീടു സഭയിലെ ഏറ്റവും പ്രായക്കുറവുള്ള മെത്രാപ്പോലിത്തയായ അദ്ദേഹത്തെ തലവനും പിതാവുമായി തെരഞ്ഞെടുക്കുകയും അദ്ദേഹത്തിന്റെ നിയമനങ്ങൾ ശിരസാ വഹിക്കുകയും ചെയ്തു താരതമ്യേന ശക്തമായ ബത്തേരി രൂപതയുടെ അധ്യക്ഷസ്ഥാനത്തുനിന്നു മാറി പുതുതായി രൂപീകൃതമായ പുത്തൂർ രൂപതയുടെ ചുമതല ഏറ്റെടുക്കുകയും ചെയ്ത് അദ്ദേഹം കാണിച്ച ആത്മിക ശ്രേഷ്ഠത എത്രയോ മഹത്തരമാണ്.
ഗീവർഗീസ് മാർ ദിവന്നാസിയോസ് മെത്രാപ്പോലിത്ത എടത്വാ ആനപ്രന്പാൽ ഒറ്റത്തെങ്ങിൽ വർഗീസിന്റെയും കുന്നന്താനത്ത് ആഞ്ഞിലിമൂട്ടിൽ മറിയാമ്മയുടെയും എട്ടു മക്കളിൽ രണ്ടാമൻ. ജനനം 1950 നവംബർ ഒന്നിന്. ആറാമത്തെ വയസിൽ മാതാപിതാക്കളോടൊപ്പം കർണാടകയിലെ സൗത്ത് കാനറയിലേക്കു കുടിയേറി.
നെല്ലിയാടിയിലും ഉപ്പനങ്ങാടിയിലും സ്കൂൾ വിദ്യാഭ്യാസം. പതിനാറാം വയസിൽ വൈദികപരിശീലനത്തിനായി തിരുവല്ല അതിരൂപത മൈനർ സെമിനാരിയിൽ പ്രവേശിച്ചു. തമിഴ്നാട്ടിലെ തൃശ്ശിനാപ്പള്ളി സെന്റ് പോൾസ് മേജർ സെമിനാരിയിൽ തത്ത്വശാസ്ത്ര ദൈവശാസ്ത്രപഠനം പൂർത്തിയാക്കി 1978 ഏപ്രിൽ 18ന് ഇച്ചിലംപടി പള്ളിയിൽ വച്ച് ബെനഡിക്ട് മാർ ഗ്രിഗോറിയോസ് മെത്രാപ്പോലീത്തായിൽനിന്നു വൈദികാഭിഷേകം സ്വീകരിച്ചു.
മലബാർ പ്രദേശത്തെ കപ്പൂച്ചിൻ മിഷനറി വൈദികൻ ഫാ. കർബർട്ടിന്റെ സഹവൈദികനായി നിലന്പൂർ പ്രദേശത്ത് അജപാലന ശുശ്രൂഷ ആരംഭിച്ചു. 1979ൽ തിരുവല്ല അതിരൂപത വിഭജിച്ച് ബത്തേരി രൂപത നിലവിൽ വന്നപ്പോൾ അദ്ദേഹത്തിന്റെ പ്രവർത്തനം ബത്തേരിയിൽ കേന്ദ്രീകരിച്ചു. റോമിലെ ആഞ്ജലിക്കും സർവകലാശാലയിൽ നിന്ന് ആധ്യാത്മിക ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. ബത്തേരി രൂപത മൈനർ സെമിനാരി റെക്ടർ, കത്തീഡ്രൽ വികാരി, തിരുവനന്തപുരം സെന്റ് മേരീസ് മലങ്കര മേജർ സെമിനാരിയിൽ ആധ്യാത്മിക ഗുരു, അധ്യാപകൻ, റെക്ടർ എന്നീ നിലകളിലും സേവനം ചെയ്തു.
മലങ്കര മേജർ സെമിനാരിയിൽ ദൈവശാസ്ത്ര വിഭാഗത്തിനു തുടക്കം കുറിക്കുന്നതു പിതാവ് റെക്ടറായിരുന്ന കാലത്താണ്. തിയോളജി ബ്ലോക്ക്, സ്റ്റാഫ് ക്വാട്ടേഴ്സ്, മനോഹരമായ സെമിനാരി ചാപ്പൽ, ബൃഹത്തായ ഓഡിറ്റോറിയം എന്നിവ അദ്ദേഹത്തിന്റെ പരിശ്രമഫലമാണ്. 1995 ൽ തിരുവനന്തപുരത്തുവച്ചു നടന്ന സിബിസിഐയുടെ പ്ലീനറി സമ്മേളനത്തിന്റെ പ്രധാന സംഘാടകനും അദ്ദേഹമായിരുന്നു.
ബത്തേരി രൂപതയുടെ ദ്വിതീയ അധ്യക്ഷൻ
സിറിൽ മാർ ബസേലിയോസ് മെത്രാപ്പോലിത്ത തിരുവനന്തപുരം അതിരൂപത ആർച്ച് ബിഷപ്പായി നിയമിതനായതിനെ തുടർന്ന് 1997 ഫെബ്രുവരി അഞ്ചിന് അദ്ദേഹം ബത്തേരി രൂപതയുടെ ദ്വിതീയ അധ്യക്ഷനായി നിയമിതനായി. പതിമൂന്ന് വർഷത്തെ അദ്ദേഹത്തിന്റെ നേതൃത്വം ബത്തേരി രൂപതയുടെ കുതിപ്പിന്റെ കാലമായിരുന്നു.
2007 ൽ സിറിൽ ബസേലിയോസ് കാതോലിക്കാബാവ കാലം ചെയ്തതിനെ തുടർന്നു സഭാ നിയമപ്രകാരം അദ്ദേഹം മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അഡ്മിനിസ്ട്രേറ്ററായും നേതൃത്വം നല്കി. അദ്ദേഹത്തിന്റെ അധ്യക്ഷതയിൽ ചേർന്ന പരിശുദ്ധ സുന്നഹദോസാണ് സഭയുടെ ദ്വിതീയ കാതോലിക്കയായി മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലീമിസ് കാതോലിക്ക ബാവയെ തെരഞ്ഞെടുത്തത്. സ്ഥാനാരോഹണ ശുശ്രൂഷയ്ക്കു കാർമികത്വം വഹിച്ചതും അദ്ദേഹമാണ്.
2010 ൽ ബത്തേരി രൂപത വിഭജിച്ച് പുത്തൂർ രൂപത സ്ഥാപിതമായപ്പോൾ, അതിന്റെ പ്രഥമാധ്യക്ഷനായി സുന്നഹദോസ് മാർ ദിവന്നാസിയോസിനെയാണ് നിയമിച്ചത്. ചുരുങ്ങിയ കാലം കൊണ്ടു പുത്തൂർ രൂപതയുടെ അടിസ്ഥാനമുറപ്പിക്കാൻ അദ്ദേഹത്തിന് സാധിച്ചു. അനാരോഗ്യം നിമിത്തം ആറു വർഷത്തെ സേവനത്തിനുശേഷം അദ്ദേഹം വിരമിച്ചു.
തിരുവല്ല, ബത്തേരി, പുത്തൂർ രൂപതകളിൽ നാലുപതിറ്റാണ്ടു കാലത്തെ വൈദിക ശുശ്രൂഷ. രണ്ടു രൂപതകളിലായി ഇരുപത് വർഷത്തെ പ്രധാനാചാര്യ ശുശ്രൂഷ. അജപാലന ശുശ്രൂഷയുടെ മർമമറിഞ്ഞ ഇടയശ്രേഷ്ഠൻ, ബത്തേരി രൂപതയിലെ സാമൂഹ്യസേവനവിഭാഗമായ ശ്രേയസിലൂടെ വയനാടൻ മലനിരകളിലെ ആദിവാസികളുടെയും അധഃസ്ഥിതരുടെയും ഉന്നമനത്തിനായി അദ്ദേഹം ചെയ്ത കാര്യങ്ങൾ നിരവധിയാണ്. ആളുകളുടെ ആവശ്യമറിഞ്ഞു സഹായിക്കുന്നതിൽ അദ്ദേഹം എന്നും ബദ്ധശ്രദ്ധനായിരുന്നു.
ബത്തേരി രൂപതയിൽ പതിമൂന്ന് വർഷക്കാലത്തെ പ്രധാനാചാര്യ ശുശ്രൂഷയ്ക്കുശേഷം പുത്തൂർ രൂപത രൂപീകൃതമായപ്പോൾ അതിന്റെ ബാലാരിഷ്ടതകളിൽ നേതൃത്വമേറ്റെടുത്തത് അദ്ദേഹത്തിന്റെ ത്യാഗമനോഭാവത്തിന്റെ തെളിവാണ്.
ആധ്യാത്മികതയിൽ അടിത്തറ
ആധ്യാത്മിക ദൈവശാസ്ത്രം ഗവേഷണ വിഷയമാക്കിയതിനപ്പുറം ജീവിതമാക്കി മാറ്റാൻ അദ്ദേഹം ശ്രദ്ധിച്ചു. അനേകം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ പടുത്തുയർത്തിയതിന്റെ ഖ്യാതി ഉള്ളപ്പോഴും അദ്ദേഹത്തിന്റെ വ്യക്തിജീവിതം ലാളിത്യത്തിന്റേതായിരുന്നു. സംഗീതത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന വൈഭവം മലങ്കര സുറിയാനി ആരാധനക്രമത്തെ സന്പന്നമാക്കി. മലങ്കര ആരാധനക്രമം കന്നഡ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തുന്നതിലും ആരാധനാഗീതങ്ങൾ കർണാടകസംഗീത സങ്കേതങ്ങളുപയോഗിച്ച് മനോഹരമാക്കുന്നതിനും നേതൃത്വം നല്കി.
മലങ്കര സുറിയാനി കത്തോലിക്കാ സഭയിലെ നൂറുകണക്കിനു വൈദികരുടെ പരിശീലനത്തിലും രൂപീകരണത്തിലും അദ്ദേഹം നിർണായക പങ്കുവഹിച്ചു. ആരാധനയോടുള്ള ആഭിമുഖ്യം പാവങ്ങളോടുള്ള പരിഗണന, വൈദികരോടും സന്യസ്തരോടുമുള്ള വാത്സല്യം ഇവ അദ്ദേഹത്തിൽ തിളങ്ങിനിന്ന സവിശേഷതകളാണ്. മാർ ദിവന്നാസിയോസ് പിതാവിന്റെ സാന്നിധ്യവും ഇടപെടലുകളും എപ്പിസ്കോപ്പൽ സുന്നഹദോസിലെ ചർച്ചകൾക്ക് ആത്മീയ ആഴം നല്കുന്നതിനിടയാക്കിയിരുന്നു എന്നതു സുന്നഹദോസ് സെക്രട്ടറി എന്ന നിലയിൽ ഞാൻ നിരീക്ഷിച്ചിരുന്നു.
രൂപതാധ്യക്ഷനായിരിക്കുന്പോൾ ശാരീരിക ആരോഗ്യം ക്ഷയിക്കുന്നു എന്ന തിരിച്ചറിവിൽ 66-ാം വയസിൽ സ്വയം വിരമിക്കാൻ എടുത്ത തീരുമാനവും രോഗത്തിന്റെ വേദനയുടെയും അസ്വസ്ഥതകളുടെയും മധ്യത്തിൽ തന്നെ കാണാനെത്തുന്നവരെ പ്രസന്നതയോടെ സ്വീകരിക്കാനും സംസാരിക്കാനും സാധിച്ചിരുന്നതും അദ്ദേഹത്തിന്റെ ജീവിത വിശുദ്ധിക്കു തെളിവാണെന്നതിൽ സംശയമില്ല.
ബത്തേരി രൂപതാധ്യക്ഷനായിരുന്നപ്പോൾ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ വിവിധ കമ്മീഷനുകളുടെയും പുത്തൂർ രൂപതാധ്യക്ഷനായിരുന്നപ്പോൾ കർണാടക കത്തോലിക്കാ മെത്രാൻ സമിതിയിലെ വിവിധ കമ്മീഷനുകളുടെയും ചുമതല അദ്ദേഹം വഹിച്ചിരുന്നു.
ആർച്ച് ബിഷപ് തോമസ് മാർ കൂറിലോസ് (മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സുന്നഹദോസ് സെക്രട്ടറി, തിരുവല്ല അതിരൂപതാധ്യക്ഷൻ)
Follow deepika.com on
Twitter
,
Facebook
and on
YouTube
, and stay in the know with what's happening in the world around you – in real time.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മുഖ്യമന്ത്രിയുടെ യാത്ര സ്പോൺസർഷിപ്പാണോ എന്നു വ്യക്തമാക്കണം: കെ. സുധാകരൻ
കാറില്‍ ആംബുലന്‍സ് ഇടിച്ച് അച്ഛനും മക്കളും മരിച്ചു
ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു: ലോക്കോ പൈലറ്റിനെതിരേ നടപടിക്ക് ശിപാർശ
പ്രണയ വിവാഹത്തെച്ചൊല്ലി സംഘർഷം; വരന്റെ അമ്മയ്ക്ക് വെട്ടേറ്റു
മുഖ്യമന്ത്രി ഇന്തോനേഷ്യയിൽ; ഇന്നു ചേരാനിരുന്ന ഓണ്‍ലൈൻ മന്ത്രിസഭാ യോഗം മാറ്റി
എടത്വയിൽ ഭക്തിനിറവില്‍ തിരുനാള്‍ പ്രദക്ഷിണം
എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്
പെരുമാറ്റച്ചട്ടത്തിൽ ഇളവു തേടി കേരളം; മറുപടി അറിയിക്കാതെ തെരഞ്ഞെടുപ്പു കമ്മീഷൻ
വരാൻ പോകുന്നത് പെരുമഴക്കാലം, വേനൽമഴ കരുത്താർജിക്കും
ഡ്രൈവിംഗ് ടെസ്റ്റ് ഇന്നലെയും മുടങ്ങി
സംസ്ഥാനതല പ്രവേശനോത്സവം തത്സമയം പ്രദർശിപ്പിക്കണമെന്നു മന്ത്രി
മേയർ-കെഎസ്ആർടിസി ഡ്രൈവർ തർക്കം; സാക്ഷികളുടെ മൊഴിയെടുക്കും
കെ. സുധാകരൻ ഇന്ന് കെപിസിസി പ്രസിഡന്റായി ചുമതലയേൽക്കും
സിദ്ധാര്‍ഥന്റെ മരണം: കുറ്റപത്രത്തിന്റെ പകര്‍പ്പ് നല്കാന് നിര്‍ദേശം
റഷ്യൻ മനുഷ്യക്കടത്ത്: രണ്ടു പേരെ സിബിഐ അറസ്റ്റ് ചെയ്തു
ഇരവികുളം ദേശീയോദ്യാനത്തിൽ 827 വരയാടുകൾ
ജനം ചൂടിൽ മരിക്കുന്പോൾ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുന്നു: വി. മുരളീധരൻ
ഭാവി തീരുമാനിക്കാൻ ജെഡി-എസിന്റെ നിർണായക സംസ്ഥാന സമിതിയോഗം ഇന്ന്
ലൈഫ് പദ്ധതിക്കായി 217.22 കോടിയുടെ ഹഡ്കോ വായ്പയ്ക്ക് അനുമതി
മാസപ്പടി കേസിൽ അപ്പീൽ നൽകും: മാത്യു കുഴൽനാടൻ
എന്‍സിആര്‍ടി പാഠപുസ്തകം വ്യാജമായി അച്ചടിച്ചു വിതരണം; രണ്ടു സ്ഥാപനങ്ങള്‍ക്കെതിരേ കേസ്
നഗരമധ്യത്തിൽ സ്കൂട്ടർ യാത്രക്കാരിയെ യുവാവ് വലിച്ചിട്ടു
ഹരികുമാറിന് വിടചൊല്ലി തലസ്ഥാനം
കനകലതയ്ക്ക് കലാലോകത്തിന്റെ അന്ത്യാഞ്ജലി
തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുആവശ്യ ഫണ്ടിൽ ആദ്യഗഡു അനുവദിച്ചു
രണ്ടു സീറ്റുകളിൽ വിജയസാധ്യത: ബിജെപി
കത്തോലിക്ക കോൺഗ്രസ് 106-ാം ജന്മദിനാഘോഷം അരുവിത്തുറയിൽ
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ കോടതിയിലെത്തി ജാമ്യമെടുത്തു
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ജോലി തേടി പോയി, ചതിയില്‍ കുടുങ്ങി; ഖത്തറില്‍ മലയാളി തടവുകാര്‍ നിരാഹാരത്തില്‍
നാലുപേർ കഴുത്തറുത്ത നിലയിൽ; അമ്മയും മകളും മരിച്ചു
സാനിറ്ററി മാലിന്യ ശേഖരണത്തിന് അധിക ഫീസ്: കോടതി റിപ്പോര്‍ട്ട് തേടി
ഹോക്കി ഭാരവാഹി തെരഞ്ഞെടുപ്പ് തര്‍ക്കം: കോടതിയിൽ ഹർജി
കൊയിലാണ്ടിയില്‍ പിടികൂടിയ ബോട്ടിലെ മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു
വെസ്റ്റ് നൈൽ പനിയെപ്പറ്റി അറിയാം
മേയർ ആര്യക്കും സച്ചിൻദേവ് എംഎൽഎയ്ക്കും എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി
മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്രയിൽ
പ്രണയക്കെണി: സഭ ഒന്നും ചെയ്യുന്നില്ലെന്നത് വ്യാജപ്രചാരണമെന്ന് മാർ പാംപ്ലാനി
പൂക്കളും കളിപ്പാട്ടവും നെഞ്ചോടുചേര്‍ത്ത് അവൻ മടങ്ങി
വന്യമൃഗ ശല്ല്യം രൂക്ഷമായ പത്തു സ്ഥലങ്ങളിൽ പ്രതിരോധ നിവാരണ പ്രവർത്തനങ്ങൾ നടത്തും
സംവിധായകന് ഹരികുമാര്‍ അന്തരിച്ചു
ഏക്കര്‍കണക്കിനു സർക്കാർ ഭൂമി ഉപയോഗശൂന്യം; കാടുകയറിയ ഭൂമിക്ക് കണക്കില്ല
പകല്‍ താപനില ഉയരും; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
മാസപ്പടി: മുഖ്യമന്ത്രിക്കും മകൾക്കുമെതിരേ അന്വേഷണ ആവശ്യം കോടതി തള്ളി
നടി കനകലത അന്തരിച്ചു
സൂര്യാഘാതമേറ്റ് ചത്തത് 375 വളർത്തുമൃഗങ്ങളും 168 കോഴികളും
കൊയിലാണ്ടിയില്‍ പിടികൂടിയ ഇറേനിയന്‍ ബോട്ട് കൊച്ചിയിലെത്തിച്ചു
ഐസിയു പീഡനം: ഡോക്ടര്‍ക്കെതിരായ അതിജീവിതയുടെ പരാതിയില്‍ പുനരന്വേഷണം
പാര്‍ട്ടികള്‍ക്ക് തദ്ദേശവകുപ്പിന്റെ താക്കീത് ; തെരഞ്ഞെടുപ്പ് ഉത്സവം ബാക്കിവച്ചത് 5000 ടണ്‍ മാലിന്യം!
സുകൃതമായി ഈ സിനിമകൾ...
ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്കരണം; മന്ത്രിക്ക് തെറ്റുപറ്റിയെന്നു സിഐടിയു
എടത്വാപള്ളിയിലെ പ്രധാന തിരുനാള്‍ ഇന്ന്
സെന്റ് ജോസഫ് ഓര്‍ഫനേജ് പ്രസിന്റെ ശതാബ്ദി ആഘോഷം സമാപിച്ചു
മലങ്കര രത്ന പുരസ്കാരം കർദിനാൾ മാർ ക്ലീമിസ് ബാവയ്ക്ക്
വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ പൊതുതെളിവെടുപ്പ് 15ന്
ഡോ. റമീസ് എഎഒ പുരസ്കാരം
സ്വകാര്യയാത്രയ്ക്ക് ഖജനാവിലെ ഫണ്ട് ഉപയോഗിക്കരുത്: കെ. സുരേന്ദ്രൻ
സർക്കാരിന്റെ അഴിമതിക്ക് കേരളത്തെ ഇരുട്ടിലാക്കരുത്: വി.ഡി. സതീശൻ
ജനങ്ങൾ ദുരിതത്തിൽ: എം.എം. ഹസൻ
യുവാവിനെ ഹോക്കി സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി
എ.എ. റഹീമിനെ സിപിഎം ചാവേറാക്കുന്നു: കെ.എം. ഷാജി
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ
ഐസിഎസ്ഇ, ഐഎസ്സി ഫലം പ്രഖ്യാപിച്ചു
പിഎസ്സി 23 തസ്തികകളിലേക്ക് ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും
ഡ്രൈവിംഗ് സ്കൂള്‍ ഉടമകളുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് 13ന്
കടലിലും ഉഷ്ണതരംഗം പവിഴപ്പുറ്റുകള്‍ നശിക്കുന്നു
സുധാകരന് പകരക്കാരൻ ; പുതുസാധ്യത തേടി കോണ്‍ഗ്രസ്
സീറോമലബാർ സഭാകാര്യാലയത്തിൽ പുതിയ നിയമനങ്ങൾ
അരളിയില തിന്നു ; പശുവും കിടാവും ചത്തു
സ്വർണമാലയ്ക്കുവേണ്ടി വയോധികയെ മകൻ കഴുത്തു ഞെരിച്ച് കൊന്നു
കൊച്ചി സ്മാര്‍ട്ട്സിറ്റിയില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ ഗോവണി തകർന്ന് ബംഗാള്‍ സ്വദേശി മരിച്ചു
സൈബര്‍ കേസ് ഭീഷണി: വനിതാ ഡോക്ടറുടെ 9.9 ലക്ഷം തട്ടിയെടുത്തു
യുവതിക്കുനേരേ മുൻ ഭർത്താവിന്റെ ആസിഡ് ആക്രമണം
നവകേരള ബസിന്റെ ശുചിമുറിയുടെ ഫ്ളഷ് നശിപ്പിച്ചു
ഇടുക്കിയിലെ ഭൂപ്രശ്നം: കരടു ചട്ടത്തിന് ജോയിന്റ് കമ്മീഷണറെ നിയമിച്ചു

More from other section
ഹരിയാനയിൽ പ്രതിസന്ധി; ബിജെപി സർക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ടു
National
ഹമാസ് വെടിനിർത്തലിനു സമ്മതിച്ചു ; റാഫ അതിർത്തി പിടിച്ച് ഇസ്രേലി സേന
International
നെല്ലുവിലയ്ക്കായി ബാങ്കുകളില്‍ കയറിയിറങ്ങി കര്‍ഷകര്‍
Business
ഇന്ത്യയുടെ ലോകകപ്പ് ജഴ്സി അവതരിപ്പിച്ചു; വില ഡൽഹി-ഗോവ വിമാന ടിക്കറ്റിനേക്കാൾ കൂടുതൽ
Sports

Latest News
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
Latest News
കെഎസ്ആർടിസി ബസിനടിയിൽപ്പെട്ട് സ്കൂട്ടർ യാത്രക്കാർക്ക് ഗുരുതര പരിക്ക്
ഓപ്പൺ സർവകലാശാല വിസിക്ക് വിരമിക്കലിന് ശേഷവും തുടരാമെന്ന് ഗവർണർ
State & City News
പേടിക്കേണ്ട, ആളു പാവമാ! ആരാധന മൂത്ത് വീരപ്പനായി സെൽവം
സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തില്‍ ഡോ. ഇന്ദുവിന് അഭിമാന നിമിഷം
ഊരില്‍നിന്നുള്ള ആദ്യത്തെ എംബിബിഎസ് വിദ്യാര്‍ഥിനി; ചെന്നടുക്കത്തിന് അഭിമാനമായി വൈഷ്ണവി
സ്ത്രീ സുരക്ഷയ്ക്കായി സൈക്കിളിൽ രാജ്യം ചുറ്റി ആശ മാൽവിയ
പോകാം, കെഎസ്ആർടിസിയുടെ കടലിലെ ഉല്ലാസയാത്രയ്ക്ക്

Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
അങ്കമാലി: സർക്കാരിന്റെ പണമെടുത്താണോ അതോ ആരുടെയെങ്കിലും സ്പോൺസർഷി...
Top