ജോധ്പുരിലെ ഓൾ ഇന്ത്യാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വിവിധ തസ്തികകളിൽ നിയമനം നടത്തുന്നു. 74 ഒഴിവുകളുണ്ട്.
മെഡിക്കൽ ഓഫീസർ- ഒന്ന്.
യോഗ്യത- ഇന്ത്യൻ മെഡിക്കൽ കൗണ്‍സിൽ ആക്ട് 1956 ഷെഡ്യൂൾ ഒന്ന്/ രണ്ട് അല്ലെങ്കിൽ ഷെഡ്യൂൾ മൂന്ന് പാർട്ട് രണ്ട് പ്രകാരമുള്ള മെഡിക്കൽ യോഗ്യത.
പ്രായം- 21 - 35 വയസ്.
ശന്പളം- 15,600- 39,100 രൂപ.
സൈക്യാട്രിക്ക് സോഷ്യൽ വർക്കർ-മൂന്ന്
യോഗ്യത- സൈക്കോളജി, സൈക്യാട്രിക് സോഷ്യൽ വർക്ക് എന്നിവയിലൊന്നിൽ എംഎ/എംഎസ്സി. അഞ്ചുവർഷം പ്രവൃത്തിപരിചയം.
പ്രായം- 18 - 35 വയസ്.
ശന്പളം- 9,300- 34,800 രൂപ.
സീനിയർ ഹിന്ദി ഓഫീസർ- ഒന്ന്
യോഗ്യത- ഹിന്ദിയിൽ ബിരുദം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കുയോ, പരീക്ഷാ മാധ്യമം പഠിച്ചിരിക്കുകയോ വേണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കുകയോ പരീക്ഷാ മാധ്യമം ഹിന്ദി ആയിരിക്കുകയോ വേണം. അല്ലെങ്കിൽ ഹിന്ദി-മീഡിയിത്തിൽ ഇംഗ്ലീഷോടുകൂടി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം. അല്ലെങ്കിൽ ഇംഗ്ലീഷ് മീഡിയത്തിൽ ഹിന്ദിയോടുകൂടി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഹിന്ദി വിവർത്തനത്തിൽ ഡിപ്ലോമ/ മൂന്നു വർഷം മുൻപരിചയവും.
പ്രായം- 18 - 30 വയസ്.
ശന്പളം- 9,300 - 34,000 രൂപ.
ജൂണിയർ ഹിന്ദി ട്രാൻസ്ലേറ്റർ- മൂന്ന്
യോഗ്യത- ഹിന്ദിയിൽ ബിരുദം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കുകയോ പരീക്ഷാ മാധ്യമം ഇംഗ്ലീഷ് ആയിരിക്കുകയോ വേണം. അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദം. ഹിന്ദി ഒരു വിഷയമായി പഠിച്ചിരിക്കുകയോ പരീക്ഷാ മാധ്യമം ഹിന്ദി ആയിരിക്കുകയോ വേണം. അല്ലെങ്കിൽ ഹിന്ദി മീഡിയത്തിൽ ഇംഗ്ലീഷോടുകൂടി ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തരബിരുദം. അല്ലെങ്കിൽ ഹിന്ദിയും ഇംഗ്ലീഷും ഉപവിഷയമായി പഠിച്ച് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദവും ഹിന്ദി വിവർത്തനത്തിൽ ഡിപ്ലോമ/ രണ്ടു വർഷം മുൻപരിചയവും.
പ്രായം- 18 - 30 വയസ്.
ശന്പളം- 9,300 - 34,800 രൂപ.
മാനേജർ/ സൂപ്പർവൈസർ/ ഗ്യാസ് ഓഫീസർ- ഒന്ന്.
യോഗ്യത- മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദവും അഞ്ചു വർഷം മുൻപരിചയവും അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഡിപ്ലോമയും ഏഴു വർഷം മുൻപരിചയവും.
പ്രായം- 30 - 40 വയസ്.
ശന്പളം- 9,300 - 34,800 രൂപ.
മാനിഫോൾഡ് ടെക്നീഷ്യൻ (ഗ്യാസ് സ്റ്റീവാഡ്)- ആറ്.
യോഗ്യത- സയൻസ് സ്ട്രീമിൽ പ്ലസ്ടു. മെഡിക്കൽ ഗ്യാസ് പൈപ്പ് ലൈൻ സിസ്റ്റവുമായി ബന്ധപ്പെട്ട് ഏഴു വർഷം മുൻപരിചയം. അല്ലെങ്കിൽ ട്രേഡ് സർട്ടിഫിക്കറ്റ്/ മെക്കാനിക്കൽ എൻജിനിയറിംഗിൽ ഐടിഐ ഡിപ്ലോമയും അഞ്ചുവർഷം മുൻപരിചയവും.
പ്രായം- 25 - 35 വയസ്.
ശന്പളം- 5,200 - 20,200 രൂപ.
ഡയറ്റീഷ്യൻ- 12
യോഗ്യത- എംഎസ്സി (ഹോം സയൻസ് ഫുഡ് ആൻഡ് ന്യുട്രീഷ്യൻ)/ എംഎസ്സി (ക്ലിനിക്കൽ ന്യൂട്രീഷ്യൻ ആൻഡ് ഡയബറ്റിക്സ്)/ എംഎസ്സി (ഫുഡ് സയൻസ് ആൻഡ് ന്യുട്രീഷ്യൻ)/ എംഎസ്സി (ഫുഡ് ആൻഡ് ന്യുട്രീഷ്യൻ ഡയബറ്റിക്സ്)/ എംഎസ്സി (ഫുഡ് സർവീസ് മാനേജ്മെന്റ് ആൻഡ് ഡയബറ്റിക്സ്). മൂന്നു വർഷം പ്രവൃത്തിപരിചയം.
പ്രായം- 21 - 35 വയസ്.
ശന്പളം- 9,300 - 34,800 രൂപ.
മെഡിക്കൽ സോഷ്യൽ സർവീസ് ഓഫീസർ- 15
യോഗ്യത- എംഎ (സോഷ്യൽ വർക്ക്)/ എംഎസ്ഡബ്ല്യു മെഡിക്കൽ സോഷ്യൽ വർക്കിൽ സ്പെഷലൈസേഷൻ. അഞ്ചു വർഷത്തെ പ്രവൃത്തിപരിചയം.
ലൈബ്രേറിയൻ ഗ്രേഡ് മൂന്ന്- ലൈബ്രറി സയൻസിലോ ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സർവീസിലോ ബിരുദം.
പ്രായം- 21 - 30 വയസ്.
ശന്പളം- 9,300 - 34,800 രൂപ.
സാനിറ്ററി ഇൻസ്പെക്ടർ ഗ്രേഡ് മൂന്ന്- 18
യോഗ്യത- പന്ത്രണ്ടാംക്ലാസ് പാസ്. ഒരു വർഷം ദൈർഘ്യമുള്ള ഹെൽത്ത് സാനിറ്ററി ഇൻസ്പെക്ടർ കോഴ്സ് സർട്ടിഫിക്കറ്റ്. നാലു വർഷം മുൻപരിചയം.
സിഎസ്എസ്ഡി ടെക്നീഷ്യൻ- ആറ്
യോഗ്യത- ബിഎസ്സി (മൈക്രോബയോളജി/ മെഡിക്കൽ ടെക്നോളജി), മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. അല്ലെങ്കിൽ, എ ഗ്രേഡ് രജിസ്ട്രേഷനുള്ള സ്റ്റാഫ് നഴ്സ്. രണ്ടു വർഷം പ്രവൃത്തിപരിചയം. അല്ലെങ്കിൽ തിയേറ്റർ അസിസ്റ്റന്റ് കോഴ്സ് സർട്ടിഫിക്കറ്റും നാലു വർഷം മുൻപരിചയം.
പ്രായം- 21 - 35 വയസ്.
ശന്പളം- 9,300 - 34,800 രൂപ.
അസിസ്റ്റന്റ് ലോണ്ട്രി സൂപ്പർവൈസർ- നാല്.
യോഗ്യത- പന്ത്രണ്ടാം ക്ലാസ് തത്തുല്യം. ഡ്രൈക്ലീനിംഗ്/ ലോണ്ട്രി ടെക്നോളജിയിൽ ഡിപ്ലോമ/ സർട്ടിഫിക്കറ്റ്. രണ്ടു വർഷത്തെ മുൻപരിചയം.
പ്രായം- 18 - 30 വയസ്.
ശന്പളം- 5,200 - 20,200 രൂപ.
സംവരണവിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ ചട്ടപ്രകാരം ഇളവ് ലഭിക്കും.
അപേക്ഷാ ഫീസ്- 500 രൂപ. ഓണ്‍ലൈനായി പണം അടയ്ക്കാം. എസ്സി എസ്ടി വിഭാഗക്കാർക്കും വനിതകൾക്കും ഭിന്നശേഷിയുള്ളവർക്കും ഫീസ് ബാധകമല്ല.
അപേക്ഷിക്കേണ്ടവിധം- www.aiimsjodhpur.edu.inഎന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷ സമർപ്പിക്കാം. ഓണ്‍ലൈൻ അപേക്ഷയിൽ ഫോട്ടോ ഒപ്പ് എന്നിവ അപ്ലോഡ് ചെയ്യണം.
ഓണ്‍ലൈൻ രജിസ്ട്രേഷനുളള അവസാന തീയതി മേയ് ഏഴ്.