ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ സ​​​മി​​​തി​​​യി​​​ൽ അവസരം
ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ സ​​​മി​​​തി​​​യി​​​ൽ 1377 ഒ​​​ഴി​​​വ്. ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​യു​​​ടെ ഹെ​​​ഡ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും റീ​​​ജ​​​ണ​​​ൽ ഓ​​​ഫീ​​​സു​​​ക​​​ളി​​​ലും ജ​​​വ​​​ഹ​​​ർ ന​​​വോ​​​ദ​​​യ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലു​​​മാ​​​യി അ​​​ന​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലാ​​​യി​​​രി​​​ക്കും അ​​​വ​​​സ​​​രം.

ഓ​​​ണ്‍ലൈ​​​ൻ അ​​​പേ​​​ക്ഷ​​​യ്ക്കും അ​​​പേ​​​ക്ഷ അ​​​യ​​​യ്ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ളും വെ​​​ബ്സൈ​​​റ്റി​​​ൽ.

ത​​​സ്തി​​​ക, ഒ​​​ഴി​​​വ്, യോ​​​ഗ്യ​​​ത

മെ​​​സ് ഹെ​​​ൽ​​​പ​​​ർ (ഗ്രൂ​​​പ്പ് സി) (442 ​​​ഒ​​​ഴി​​​വ്): പ​​​ത്താം ക്ലാ​​​സ് ജ​​​യം, ഗ​​​വ​​​ണ്‍മെ​​​ന്‍റ് റെ​​​സി​​​ഡ​​​ൻ​​​ഷ​​​ൽ സ്ഥാ​​​പ​​​നം/​​​സ്കൂ​​​ളു​​​ക​​​ളി​​​ൽ 5 വ​​​ർ​​​ഷ പ​​​രി​​​ച​​​യം, എ​​​ൻ​​​വി​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ക്കു​​​ന്ന സ്കി​​​ൽ ടെ​​​സ്റ്റ്.

ജൂ​​​ണി​​​യ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ്-​​​ജെ എ​​​ൻ​​​വി കേ​​​ഡ​​​ർ (ഗ്രൂ​​​പ്പ് സി) (360): ​​​സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (പ്ല​​​സ് ടു ​​​ജ​​​യം, ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗ് മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം അ​​​ല്ലെ​​​ങ്കി​​​ൽ ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് മി​​​നി​​​റ്റി​​​ൽ 25 വാ​​​ക്ക് വേ​​​ഗം അ​​​ല്ലെ​​​ങ്കി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്ടീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ണ​​​ൽ വി​​​ഷ​​​യ​​​മാ​​​യി സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (പ്ല​​​സ് ടു) ​​​ജ​​​യം.

ലാ​​​ബ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് (ഗ്രൂ​​​പ്പ് സി) (161): ​​​പ​​​ത്താം ക്ലാ​​​സ് ജ​​​യ​​​വും ല​​​ബോ​​​റ​​​ട്ട​​​റി ടെ​​​ക്നി​​​ക് സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ്/​​​ഡി​​​പ്ലോ​​​മ​​​യും അ​​​ല്ലെ​​​ങ്കി​​​ൽ സ​​​യ​​​ൻ​​​സ് സ്ട്രീ​​​മി​​​ൽ പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സ്.

ഇ​​​ല​​​ക്‌ട്രീ​​​ഷ​​​ൻ കം ​​​പ്ലം​​​ബ​​​ർ (ഗ്രൂ​​​പ്പ് സി) (128): ​​​പ​​​ത്താം ക്ലാ​​​സ് ജ​​​യ​​​വും ഇ​​​ല​​​ക്‌ട്രീഷ​​​ൻ അ​​​ല്ലെ​​​ങ്കി​​​ൽ വ​​​യ​​​ർ​​​മാ​​​ൻ/​​​പ്ലം​​​ബിം​​​ഗ് ട്രേ​​​ഡി​​​ൽ ഐ​​​ടി​​​ഐ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് അ​​​ല്ലെ​​​ങ്കി​​​ൽ ത​​​ത്തു​​​ല്യ​​​വും, ഇ​​​ല​​​ക്‌ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്റ്റ​​​ലേ​​​ഷ​​​നി​​​ലും അ​​​പ്ല​​​യ​​​ൻ​​​സ​​​സ് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സി​​​ലും 2 വ​​​ർ​​​ഷം ജോ​​​ലി​​​പ​​​രി​​​ച​​​യം.

ഫീ​​​മെ​​​യി​​​ൽ സ്റ്റാ​​​ഫ് ന​​​ഴ്സ് (ഗ്രൂ​​​പ്പ് ബി) (121) ​​​ന​​​ഴ്സിം​​​ഗി​​​ൽ ഗ്രേ​​​ഡ് എ (3 ​​​വ​​​ർ​​​ഷ) ഡി​​​പ്ലോ​​​മ/​​​സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും അ​​​ല്ലെ​​​ങ്കി​​​ൽ ബി​​​എ​​​സ്‌​​​സി ന​​​ഴ്സിം​​​ഗ്, ഇ​​​ന്ത്യ​​​ൻ ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ/​​​സ്റ്റേ​​​റ്റ് ന​​​ഴ്സിം​​​ഗ് കൗ​​​ണ്‍സി​​​ൽ ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, ര​​​ണ്ട​​​ര വ​​​ർ​​​ഷം ജോ​​​ലി​​​പ​​​രി​​​ച​​​യം.

കേ​​​റ്റ​​​റിം​​​ഗ് സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ (ഗ്രൂ​​​പ്പ് സി) (78) ​​​ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്മെ​​​ന്‍റ് ബി​​​രു​​​ദം, വി​​​മു​​​ക്ത​​​ഭ​​​ട​​​ൻ​​​മാ​​​ർ​​​ക്കു കേ​​​റ്റ​​​റിം​​​ഗ് ട്രേ​​​ഡ് പ്രൊ​​​ഫി​​​ഷ​​​ൻ​​​സി സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റ് (10 വ​​​ർ​​​ഷം സ​​​ർ​​​വീ​​​സു​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം) വേ​​​ണം. സ്റ്റെ​​​നോ​​​ഗ്ര​​​ഫ​​​ർ (ഗ്രൂ​​​പ്പ് സി) (23): ​​​പ്ല​​​സ് ടു, ​​​ഡി​​​ക്റ്റേ​​​ഷ​​​ൻ 10 മി​​​നി​​​റ്റി​​​ൽ 80 വാ​​​ക്ക്, കം​​​പ്യൂ​​​ട്ട​​​ർ ടൈ​​​പ്പിം​​​ഗ് പ്രാ​​​ഗ​​​ൽ​​​ഭ്യം.

ജൂ​​​ണി​​​യ​​​ർ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് എ​​​ച്ച്/​​​ആ​​​ർ​​​ഒ കേ​​​ഡ​​​ർ (21): സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (പ്ല​​​സ് ടു ​​​ജ​​​യം, ഇം​​​ഗ്ലീ​​​ഷ് ടൈ​​​പ്പിം​​​ഗ് മി​​​നി​​​റ്റി​​​ൽ 30 വാ​​​ക്ക് വേ​​​ഗം അ​​​ല്ലെ​​​ങ്കി​​​ൽ ഹി​​​ന്ദി ടൈ​​​പ്പിം​​​ഗ് മി​​​നി​​​റ്റി​​​ൽ 25 വാ​​​ക്ക് വേ​​​ഗം അ​​​ല്ലെ​​​ങ്കി​​​ൽ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​ൽ പ്രാ​​​ക്‌ടീ​​​സ് ആ​​​ൻ​​​ഡ് ഓ​​​ഫീ​​​സ് മാ​​​നേ​​​ജ്മെ​​​ന്‍റ് വൊ​​​ക്കേ​​​ഷ​​​ന​​​ൽ വി​​​ഷ​​​യ​​​മാ​​​യി സീ​​​നി​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി (പ്ല​​​സ് ടു) ​​​ജ​​​യം.

മ​​​ൾ​​​ട്ടി​​​ ടാ​​​സ്കിം​​​ഗ് സ്റ്റാ​​​ഫ് (ഗ്രൂ​​​പ്പ് സി) (19): ​​​പ​​​ത്താം ക്ലാ​​​സ് ജ​​​യം. ഓ​​​ഡി​​​റ്റ് അ​​​സി​​​സ്റ്റ​​​ന്‍റ് (ഗ്രൂ​​​പ്പ് സി) (12): ​​​ബി​​​കോം, സ​​​ർ​​​ക്കാ​​​ർ/​​​അ​​​ർ​​​ധ സ​​​ർ​​​ക്കാ​​​ർ/​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ അ​​​ക്കൗ​​​ണ്ട്സ് വ​​​ർ​​​ക്കു​​​ക​​​ളി​​​ൽ 3 വ​​​ർ​​​ഷം പ​​​രി​​​ച​​​യം.

അ​​​സി​​​സ്റ്റ​​​ന്‍റ് സെ​​​ക്‌ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ (ഗ്രൂ​​​പ്പ് ബി) (5): ​​​ബി​​​രു​​​ദ​​​വും കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​ഷ​​​ൻ പ്രാ​​​വീ​​​ണ്യ​​​വും, 3 വ​​​ർ​​​ഷം ജോ​​​ലി​​​പ​​​രി​​​ച​​​യം.

ജൂ​​​ണി​​​യ​​​ർ ട്രാ​​​ൻ​​​സ്‌ലേ​​​ഷ​​​ൻ ഓ​​​ഫീ​​​സ​​​ർ (ഗ്രൂ​​​പ്പ് ബി) (4): ​​​ഇം​​​ഗ്ലീ​​​ഷ്/​​​ഹി​​​ന്ദി​​​യി​​​ൽ മാ​​​സ്റ്റ​​​ർ ബി​​​രു​​​ദം. ഇം​​​ഗ്ലീ​​​ഷി​​​ലാ​​​ണു മാ​​​സ്റ്റ​​​ർ ബി​​​രു​​​ദ​​​മെ​​​ങ്കി​​​ൽ ബി​​​രു​​​ദ​​​തല​​​ത്തി​​​ൽ ഹി​​​ന്ദി ഒ​​​രു വി​​​ഷ​​​യ​​​മാ​​​യി പ​​​ഠി​​​ച്ചി​​​രി​​​ക്ക​​​ണം (തി​​​രി​​​ച്ചും).

അ​​​ല്ലെ​​​ങ്കി​​​ൽ ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി എ​​​ന്നി​​​വ വി​​​ഷ​​​യ​​​ങ്ങ​​​ളാ​​​യി ഏ​​​തെ​​​ങ്കി​​​ലും ബി​​​രു​​​ദം, ട്രാ​​​ൻ​​​സ്‌ലേ​​​ഷ​​​ൻ ഡി​​​പ്ലോ​​​മ (ഇം​​​ഗ്ലീ​​​ഷി​​​ൽ​​​നി​​​ന്നു ഹി​​​ന്ദി​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചും) അ​​​ല്ലെ​​​ങ്കി​​​ൽ കേ​​​ന്ദ്ര/​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ, പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ ട്രാ​​​ൻ​​​സ്‌ലേ​​​ഷ​​​ൻ ജോ​​​ലി​​​ക​​​ളി​​​ൽ 2 വ​​​ർ​​​ഷം പ​​​രി​​​ച​​​യം, 32 ക​​​വി​​​യ​​​രു​​​ത്.

കം​​​പ്യൂ​​​ട്ട​​​ർ ഓ​​​പ്പ​​​റേ​​​റ്റ​​​ർ (ഗ്രൂ​​​പ്പ് സി) (2): ​​​ബി​​​സി എ/​​​ബി​​​എ​​​സ്‌​​​സി/​​​ബി​​​ഇ/​​​ബി​​​ടെ​​​ക് (കം​​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്/​​​ഐ​​​ടി). ലീ​​​ഗ​​​ൽ അ​​​സി​​​സ്റ്റ​​​ന്‍റ് (ഗ്രൂ​​​പ്പ് ബി) (1): ​​​നി​​​യ​​​മ ബി​​​രു​​​ദം, 3 വ​​​ർ​​​ഷ പ​​​രി​​​ച​​​യം.

യോ​​​ഗ്യ​​​ത, പ്രാ​​​യം: വി​​​ശ​​​ദ​​​മാ​​​യ യോ​​​ഗ്യ​​​ത, ജോ​​​ലി​​​പ​​​രി​​​ച​​​യം, അ​​​ഭി​​​ല​​​ഷ​​​ണീ​​​യ യോ​​​ഗ്യ​​​ത എ​​​ന്നി​​​വ​​​യ്ക്കു വെ​​​ബ്സൈ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക. പ്രാ​​​യ​​​പ​​​രി​​​ധി​​​യി​​​ൽ പ​​​ട്ടി​​​ക​​​വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് അ​​​ഞ്ചും ഒ​​​ബി​​​സി​​​ക്കു മൂ​​​ന്നും വ​​​ർ​​​ഷം ഇ​​​ള​​​വ്. മ​​​റ്റ് ഇ​​​ള​​​വു​​​ക​​​ളും വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ

തെര​​​ഞ്ഞെ​​​ടു​​​പ്പ്

ഓ​​​ണ്‍ലൈ​​​ൻ കം​​​പ്യൂ​​​ട്ട​​​ർ ബേ​​​സ്ഡ് എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ. എ​​​റ​​​ണാ​​​കു​​​ളം, പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വന​​​ന്ത​​​പു​​​രം എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ പ​​​രീ​​​ക്ഷാ​​​കേ​​​ന്ദ്ര​​​മു​​​ണ്ട്.

ബാ​​​ധ​​​ക​​​മാ​​​യ ത​​​സ്തി​​​ക​​​ക​​​ൾ​​​ക്കു ട്രേ​​​ഡ് ടെ​​​സ്റ്റ്, സ്കി​​​ൽ ടെ​​​സ്റ്റ് എ​​​ന്നി​​​വ​​​യും ന​​​ട​​​ത്തും. പ​​​രീ​​​ക്ഷാക്ര​​​മം ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കു വി​​​ജ്ഞാ​​​പ​​​നം കാ​​​ണു​​​ക.

www.navodaya.gov.in