തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി ആൻഡ് ടെക്നോളജിയിൽ (ഡിജിറ്റൽ യൂണിവേഴ്സിറ്റി) അനധ്യാപക തസ്തികകളിൽ 78 ഒഴിവ്. കരാർ/ഡെപ്യൂട്ടേഷൻ നിയമനം. മാർച്ച് 26നകം അപേക്ഷിക്കണം.
തസ്തികകളും ഒഴിവും
സോഫ്റ്റ്വേർ എൻജിനിയർ ട്രെയിനി (20), ജൂണിയർ സോഫ്റ്റ്വേർ എൻജിനിയർ (15), സോഫ്റ്റ്വേർ എൻജിനിയർ (10), സീനിയർ സോഫ്റ്റ്വേർ എൻജിനിയർ (8), ബിസിനസ് അനലിസ്റ്റ് (4), ജൂണിയർ ഡേറ്റ സയന്റിസ്റ്റ് (4), ട്രെയിനിംഗ് ഓഫീസർ (2), ട്രെയിനിംഗ് ഇന്റേണ്‍ (2), ഡേറ്റ സയന്റിസ്റ്റ് (2), പ്രോഗ്രാം മാനേജർ (1), കമ്യൂണിറ്റി ആൻഡ് ഔട്ട്റീച്ച് മാനേജർ (1),
റെസ്പോണ്സിബിൾ കംപ്യൂട്ടിംഗ് ഫെലോ-ഇന്റേണ്‍ (1), റിലേഷൻഷിപ്പ് മാനേജർ (1), ട്രെയിനിംഗ് മാനേജർ (1), ക്രിയേറ്റീവ് ആൻഡ് പിആർ മാനേജർ (1), ടെക്നിക്കൽ അസോസിയേറ്റ് (1), സീനിയർ എക്സിക്യൂട്ടീവ്-എച്ച്ആർ ഓപ്പറേഷൻസ് (1), സീനിയർ പ്രോജക്ട് മാനേജർ-ഇഗവേണൻസ് (ഡെപ്യൂട്ടേഷൻ-1), സീനിയർ പ്രോജക്ട് മാനേജർ എന്റർപ്രൈസ് സിസ്റ്റംസ് (1), സീനിയർ ആപ്ലിക്കേഷൻ സെക്യൂരിറ്റി എൻജിനിയർ (1).
www.duk.ac.in