ഹൈ​ക്കോ​ട​തി അ​സി​സ്റ്റ​ന്‍റ്: 45 ഒ​ഴി​വു​ക​ള്‍
കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് (4/2024, 5/2024) വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ആ​കെ 45 ഒ​ഴി​വു​ണ്ട്. ഇ​തി​ൽ നാ​ല് ഒ​ഴി​വി​ലേ​ക്ക് ഭി​ന്ന​ശേ​ഷി​വി​ഭാ​ഗ​ത്തി​നു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റും മ​റ്റു​ള്ള​വ​യി​ലേ​ക്ക് നേ​രി​ട്ടു​ള്ള നി​യ​മ​ന​വു​മാ​ണ്. ബി​രു​ദ​ക്കാ​ർ​ക്കാ​ണ് ഈ ​അ​വ​സ​രം. മേ​യ് 2 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: 4 (ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ളി​ൽ നി​ന്നു​മു​ള്ള സ്പെ​ഷ​ൽ റി​ക്രൂ​ട്ട്മെ​ന്‍റ്. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: 41 (നേ​രി​ട്ടു​ള്ള നി​യ​മ​നം). യോ​ഗ്യ​ത: 50% മാ​ർ​ക്കോ​ടെ ബി​രു​ദ​മോ (പ​ട്ടി​ക​വി​ഭാ​ഗ​ക്കാ​ർ​ക്കു മാ​ർ​ക്ക് പ​രി​ധി ബാ​ധ​ക​മ​ല്ല) പി​ജി​യോ നി​യ​മ​ബി​രു​ദ​മോ ഉ​ണ്ടാ​യി​രി​ക്ക​ണം.

കം​പ്യൂ​ട്ട​ർ ഓ​പ്പ​റേ​ഷ​ൻ​സ് പ​രി​ജ്ഞാ​നം അ​ഭി​ല​ഷ​ണീ​യം. പ്രാ​യം: 02.01.1988 നും 01.01.2006 ​നും മ​ധ്യേ ജ​നി​ച്ച​വ​രാ​ക​ണം. ര​ണ്ടു തീ​യ​തി​ക​ളും ഉ​ൾ​പ്പെ​ടെ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). 02.01.1984 നും 01.01.2006 ​നും മ​ധ്യേ ജ​നി​ച്ച, അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യു​ടെ പേ ​സ്കെ​യി​ലി​നു താ​ഴെ ജോ​ലി ചെ​യ്യു​ന്ന ഹൈ​ക്കോ​ട​തി ജീ​വ​ന​ക്കാ​ർ​ക്കും അ​പേ​ക്ഷി​ക്കാം. ശ​ന്പ​ളം: 39,300-83,000 രൂ​പ.

തെ​ര​ഞ്ഞെ​ടു​പ്പ്: ഒ​ബ്ജ​ക്ടീ​വ് ടെ​സ്റ്റ്, ഡി​സ്ക്രി​പ്റ്റീ​വ് ടെ​സ്റ്റ്, ഇ​ന്‍റ​ർ​വ്യൂ മു​ഖേ​ന. ജ​ന​റ​ൽ ഇം​ഗ്ലി​ഷ്, ജി​കെ, ബേ​സി​ക് മാ​ത്ത​മാ​റ്റി​ക്സ് ആ​ൻ​ഡ് റീ​സ​ണിം​ഗ് വി​ഷ​യ​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് ഒ​ബ്ജ​ക്ടീ​വ് ടെ​സ്റ്റ്. 3 വി​ഭാ​ഗ​ങ്ങ​ളി​ലു​മാ​യി 75 മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പ​രീ​ക്ഷ.

100 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളു​ണ്ടാ​കും. നെ​ഗ​റ്റീ​വ് മാ​ർ​ക്കിം​ഗും ഉ​ണ്ടാ​യി​രി​ക്കും. ഡി​സ്ക്രി​പ്റ്റീ​വ് ടെ​സ്റ്റ് 60 മാ​ർ​ക്കി​ന്‍റെ​യും ഇ​ന്‍റ​ർ​വ്യൂ 10 മാ​ർ​ക്കി​ന്‍റേ​തു​മാ​യി​രി​ക്കും. ഒ​ബ്ജ​ക്ടീ​വ് ടെ​സ്റ്റി​ൽ 40% മാ​ർ​ക്കും ഇ​ന്‍റ​ർ​വ്യൂ​വി​നു 35% മാ​ർ​ക്കും നേ​ടു​ന്ന​വ​രെ​യാ​ണു റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക.

അ​പേ​ക്ഷ: വെ​ബ്സൈ​റ്റ് വ​ഴി വ​ണ്‍-​ടൈം ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു​ശേ​ഷം ഏ​പ്രി​ൽ മൂ​ന്നു​മു​ത​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. ഫീ​സ്: 500 രൂ​പ (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). ഓ​ണ്‍​ലൈ​നാ​യും സി​സ്റ്റം ജ​ന​റേ​റ്റ​ഡ് ഫീ ​പേ​യ്മെ​ന്‍റ് ച​ലാ​നാ​യും ഫീ​സ​ട​യ്ക്കാം.

www.hckrecruitment.keralacourts.in