കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ സീഡ് കോർപറേഷൻ ലിമിറ്റഡിൽ വിവിധ വിഭാഗങ്ങളിൽ ട്രെയിനി നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ആകെ 88 ഒഴിവുണ്ട്. കോർപറേറ്റ് ഓഫീസിലും റീജണൽ ഓഫീസുകളിലുമാണ് ഒഴിവുകൾ.
അസിസ്റ്റന്റ് (ലീഗർ)- മൂന്ന് ഒഴിവ്.
യോഗ്യത- നിയമബിരുദം. ഒരു വർഷത്തെ പ്രവൃത്തിപരിചയം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
പ്രായം- 30 വയസ്.
മാനേജ്മെന്റ് ട്രെയിനി (മെറ്റീരിയൽസ് മാനേജ്മെന്റ്)- രണ്ട്
യോഗ്യത- ബിഎസ്സി. (അഗ്രിക്കൾച്ചർ), മെറ്റീരിയൽ മാനേജ്മെന്റിൽ എംബിഎ.
പ്രായം- 27 വയസ്.
മാനേജ്മെന്റ് ട്രെയിനി (ലീഗൽ)- ഒന്ന്
യോഗ്യത- നിയമബിരുദം. കംപ്യൂട്ടർ പരിജ്ഞാനം അഭിലഷണീയം.
മാനേജ്മെന്റ് ട്രെയിനി(അസിസ്റ്റന്റ് കന്പനി സെക്രട്ടറി)- ഒന്ന്
യോഗ്യത- ബിരുദം. ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് കന്പനി സെക്രട്ടറിസ് ഓഫ് ഇന്ത്യയിൽ അസോസിയേറ്റ് മെന്പർഷിപ്പ്. നിയമത്തിൽ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനം അഭിഷണീയം.
മാനേജ്മെന്റ് ട്രെയിനി (പ്രൊഡക്ഷൻ)- 30
യോഗ്യത- ബിഎസ്സി (അഗ്രിക്കൾച്ചർ), എംബിഎ (അഗ്രി. ബിസിനസ് മാനേജ്മെന്റ്), അല്ലെങ്കിൽ അഗ്രോണമി, സീഡ് ടെക്നോളജി, പ്ലാന്റ് ബ്രീഡിംഗ് ആൻഡ് ജനറ്റിക്സ്, അഗ്രിക്കൾച്ചർ എൻഡമോളജി, പ്ലാന്റ് പതോളജി എന്നിവയലൊന്നിൽ സ്പെഷ്യലൈസേഷനോടെ എംഎസ്സി (അഗ്രിക്കൾച്ചർ).
പ്രായം- 27 വയസ്.
മാനേജ്മെന്റ് ട്രെയിനി (മാർക്കറ്റിംഗ്)- ഒന്പത്
യോഗ്യത- ബിഎസ്സി (അഗ്രിക്കൾച്ചർ), മാർക്കറ്റിംഗിലോ, അഗ്രി ബിസിനസ് മാനേജ്മെന്റിലോ സ്പെഷ്യലൈസേഷനോടെ എംബിഎ.
പ്രായം- 27 വയസ്.
മാനേജ്മെന്റ് ട്രെയിനി (സിവിൽ എൻജിനിയറിംഗ്)- രണ്ട്
യോഗ്യത- സിവിൽ എൻജിനിയറിംഗിൽ ബിഇ/ ബിടെക് കംപ്യൂട്ടർ പരിജ്ഞാനം.
പ്രായം- 27 വയസ്.
മാനേജ്മെന്റ് ട്രെയിനി( എച്ച്ആർ)- ഏഴ്.
യോഗ്യത- പേഴ്സണൽ മാനേജ്മെന്റ്/ ഇൻഡസ്ട്രിയൽ റിലേഷൻസ്, ലേബർ വെൽഫയർ, എച്ച്ആർ എന്നിവയിലൊന്നിൽ ബിരുദാനന്തര ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ഡിപ്ലോമ. അല്ലെങ്കിൽ എച്ച്ആറിൽ സ്പെഷ്യലൈസേഷനോടെ എംബിഎ.
പ്രായം- 27 വയസ്.
മാനേജ്മെന്റ് ട്രെയിനി (എഫ് ആൻഡ് എ)- ആറ്
യോഗ്യത- സിഎ/ സിഎംഎ/ ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എംബിഎ.
പ്രായം- 27 വയസ്.
സീനിയർ ട്രെയിനി (മാർക്കറ്റിംഗ്)- 40
യോഗ്യത- അഗ്രിക്കൾച്ചറൽ ബിസിനസ് മാനേജമെന്റിൽ എംബിഎ/ ബിഎസ്സി (അഗ്രിക്കൾച്ചർ). മാർക്കറ്റിംഗ് മാനേജ്മെന്റ്/ സെയിൽസ് മാനേജ്മെന്റ് എന്നിവയിലൊന്നിൽ ഒരു വർഷ ഡിപ്ലോമ. എംഎസ് ഓഫീസ് അറിയണം.
പ്രായം- 27 വയസ്.
ഡിപ്ലോമ ട്രെയിനി (അഗ്രിൾച്ചറൽ എൻജിനിയറിംഗ്)- ഏഴ്
യോഗ്യത- അഗ്രിക്കൾച്ചറൽ എൻജിനിയറിംഗിൽ മൂന്നുവർഷ ഡിപ്ലോമ. എംഎസ് ഓഫീസ് പരിജ്ഞാനം.
പ്രായം- 27 വയസ്.
ഡിപ്ലോമ ട്രെയിനി (സിവിൽ)- അഞ്ച്.
യോഗ്യത- സിവിൽ എൻജിനിയറിംഗിൽ മൂന്നു വർഷ ഡിപ്ലോമ. എംഎസ് ഓഫീസിൽ പരിജ്ഞാനം.
പ്രായം- 27 വയസ്.
ഡിപ്ലോമ ട്രെയിനി (ഇലക്ട്രിക്കൽ)- രണ്ട്.
യോഗ്യത- ഇലക്ട്രിക്കൽ എൻജിനിയറിംഗിൽ മൂന്നുവർഷ ഡിപ്ലോമ. എംഎസ് ഓഫീസിൽ പരിജ്ഞാനം.
പ്രായം- 27 വയസ്.
ട്രെയിനി (അഗ്രിക്കൾച്ചർ)- 26
യോഗ്യത- ബിഎസ്സി (അഗ്രിക്കൾച്ചർ) എംഎസ് ഓഫീസിൽ പരിജ്ഞാനം.
പ്രായം- 27 വയസ്.
ട്രെയിനി (ടെക്നീഷ്യൻ)- എട്ട്.
യോഗ്യത- ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ്. ഒരു വർഷ ട്രേഡ് അപ്രന്റിസ്ഷിപ്പ് പൂർത്തിയാക്കിയിട്ടുണ്ടാവണം. എൻസിവിടിയുടെ എൻഎസി സർട്ടിഫിക്കറ്റ്.
പ്രായം- 27 വയസ്.
ട്രെയിനി (എച്ച്ആർ)- 11
യോഗ്യത- ബിബിഎ/ ബിസിഎ/ ബിഎ പേഴ്സണൽ മാനേജ്മെന്റ് അല്ലെങ്കിൽ ബിരുദവും ഇൻഡസ്ട്രിയൽ റിലേഷൻസ്, പേഴ്സണൽ മാനേജ്മെന്റ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, ലേബർ ലോ, കംപ്യൂട്ടർ ആപ്ലിക്കേഷൻ എന്നിവയിലൊന്നിൽ ഒരു വർഷ ഡിപ്ലോമ. എംഎസ് ഓഫീസൽ പരിജ്ഞാനം. ഇംഗ്ലീഷ്/ ഹിന്ദിയിൽ മിനിറ്റിൽ 40 വാക്ക് ടൈപ്പിംഗ് വേഗം. ട്രെയിനിംഗ് കാലയളവിൽ ഹിന്ദി ടൈപ്പിംഗ് പരീക്ഷ വിജയിച്ചാലും മതി.
പ്രായം- 27 വയസ്.
ട്രെയിനി (സ്റ്റോഴ്സ്)- ആറ്.
യോഗ്യത- മെക്കാനിക്കൽ, അഗ്രിക്കൾച്ചറൽ എൻജിനിയറിംഗ്, ഓട്ടോ മൊബൈൽ എൻജിനിയറിംഗ്, ഡിപ്ലോമ ഇൻ സ്റ്റോഴ്സ്, ഇൻവന്ററി മാനേജ്മെന്റ് എന്നിവയിലൊന്നിൽ മൂന്നുവർഷ ഡിപ്ലോമ. എംഎസ് ഓഫീസിൽ പരിജ്ഞാനം.
പ്രായം- 27 വയസ്.
ട്രെയിനി (അക്കൗണ്ട്സ്)- 15
യോഗ്യത- ബികോ. എംഎസ് ഓഫീസിൽ പരിജ്ഞാനം.
പ്രായം- 27 വയസ്.
ട്രെയിനി (ലബോറട്ടറി)- രണ്ട്
യോഗ്യത- കെമിസ്ട്രി, ബോട്ടണി എന്നീ വിഷയങ്ങളോടെ ബിഎസ്സി.
പ്രായം- 27 വയസ്.
അപേക്ഷിക്കേണ്ട വിധം-www.indiaseed.com എന്ന വെബ്സൈറ്റിലൂടെ ഓണ്ലൈനായി അപേക്ഷിക്കാം. ഇതേ വെബ്സൈറ്റിൽ നൽകിയിട്ടുള്ള വിശദമായ വിജ്ഞാപനം വായിച്ചു മനസിലാക്കിയശേഷം അപേക്ഷിക്കുക. ഓണ്ലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മേയ് ആറ്.