യൂണിവേഴ്സിറ്റി ഓഫ് കൽക്കട്ടയുടെ ജൂട്ട് ആൻഡ് ഫൈബർ ടെക്നോളജി ഡിപ്പാർട്ട്മെന്റ് നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ജൂട്ട് ടെക്നോളജി ആൻഡ് മാനേജ്മെന്റ് കോഴ്സിന് ഇപ്പോൾ അപേക്ഷിക്കാം. ആകെ 60 സീറ്റുകൾ. പകുതി സീറ്റുകൾ സ്പോണ്‍സേർഡ് വിഭാഗത്തിന് നീക്കി വച്ചിരിക്കുന്നു. വിദേശ ഇന്ത്യാക്കാരുടെ മക്കൾക്കും അപേക്ഷിക്കാം.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ്, ബയോളജി, ഇൻഫർമേഷൻ ടെക്നോളജി, ജ്യോഗ്രഫി, ഇക്കണോമിക്സ്, കൊമേഴ്സ്് എന്നിവ പഠിച്ച് ബിരുദം നേടിയവർക്കും അഗ്രിക്കൾച്ചർ, എൻജിനിയറിംഗ് എന്നിവയിൽ ബിരുദം നേടിയവർക്കും മാത്തമാറ്റിക്സ് അല്ലങ്കിൽ കംപ്യൂട്ടർ സയൻസ് പഠിച്ച് ബിബിഎ നേടിയവർക്കും അപേക്ഷിക്കാം.
ജൂലൈ 21നു നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഇന്റർവ്യുവിന്റെയും അടിസ്ഥാനത്തിലാണ് അഡ്മിഷൻ. യൂണിവേഴ്സിറ്റി കാന്പസിൽ മാത്രമാണ് പരീക്ഷാ കേന്ദ്രമുള്ളത്. ജൂലൈ 15നകം അപേക്ഷിക്കണം. അപേക്ഷാ ഫീസ് 500 രൂപ. പട്ടിക ജാതി-വർഗക്കാർക്ക് 250 രൂപ.
ഓരോ സെമസ്റ്ററിനും 5000 രൂപയാണു കോഴ്സ് ഫീസ്. വെബ്സൈറ്റ്: www.ijtindia.org, www.caluniv.ac.in.
ഫോണ്‍: 033 2461 5427, 5444, 5326, 5477.