ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ 1,430 അ​​​​സി. ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ
അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ൻ​​​​ട്ര​​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്/ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് പ​​​​രീ​​​​ക്ഷ 2017 ന് ​​​​വി​​​​ജ്ഞാ​​​​പ​​​​ന​​​​മാ​​​​യി. കേ​​​​ന്ദ്ര ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന് കീ​​​​ഴി​​​​ലു​​​​ള്ള ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ബ്യൂ​​​​റോ​​​​യി​​​​ൽ 1430 ഒ​​​​ഴി​​​​വു​​​​ക​​​​ളി​​​​ലേ​​​​ക്കാ​​​​ണ് അ​​​​പേ​​​​ക്ഷ ക്ഷ​​​​ണി​​​​ച്ചി​​​​ട്ടു​​​​ള്ള​​​​ത്. ഇ​​​​തി​​​​ൽ 130 എ​​​​ണ്ണം വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ​​​​മാ​​​​ർ​​​​ക്ക് സം​​​​വ​​​​ര​​​​ണം ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്.

അ​​​​സി​​​​സ്റ്റ​​​​ന്‍റ് സെ​​​​ൻ​​​ട്ര​​​ൽ ഇ​​​​ന്‍റ​​​​ലി​​​​ജ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​ർ ഗ്രേ​​​​ഡ് ര​​​​ണ്ട്/ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ്. ഗ്രൂ​​​​പ്പ് സി ​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​പ്പെ​​​​ട്ട നോ​​​​ണ്‍ ഗ​​​​സ​​​​റ്റ​​​​ഡ് നോ​​​​ണ്‍ മി​​​​നി​​​​സ്റ്റി​​​​രി​​​​യ​​​​ൽ ത​​​​സ്തി​​​​ക​​​​യാ​​​​ണി​​​​ത്.
ഒ​​​​ഴി​​​​വു​​​​ക​​​​ൾ- ജ​​​​ന​​​​റ​​​​ൽ: 951, ഒ​​​​ബി​​​​സി; 184, എ​​​​സ്‌​​​സി: 109, എ​​​​സ്ടി: 56, വി​​​​മു​​​​ക്ത​​​​ഭ​​​​ട​​​​ൻ: 130, അം​​​​ഗ​​​​പ​​​​രി​​​​മി​​​​ത​​​​ൽ അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​തി​​​​ല്ല.

യോ​​​​ഗ്യ​​​​ത- ബി​​​​രു​​​​ദം. കം​​​​പ്യൂ​​​​ട്ട​​​​ർ പ​​​​രി​​​​ജ്ഞാ​​​​നം അ​​​​ഭി​​​​ല​​​​ഷ​​​​ണീ​​​​യം.
പ്രാ​​​​യം- 18നും 27​​​​നും ഇ​​​​ട​​​​യി​​​​ൽ എ​​​​സ്‌​​​സി, എ​​​​സ്ടി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് അ​​​​ഞ്ചു വ​​​​ർ​​​​ഷ​​​​ത്തെ​​​​യും ഒ​​​​ബി​​​​സി​​​​ക്കാ​​​​ർ​​​​ക്ക് മൂ​​​​ന്നു വ​​​​ർ​​​​ഷ​​​​ത്തെ​​​​യും വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും. വി​​​​ധ​​​​വ​​​​ക​​​​ൾ, വി​​​​വാ​​​​ഹ​​​​ബ​​​​ന്ധം വേ​​​​ർ​​​​പ്പെ​​​​ടു​​​​ത്തി​​​​യ വ​​​​നി​​​​ത​​​​ക​​​​ൾ തു​​​​ട​​​​ങ്ങി മ​​​​റ്റ് സം​​​​വ​​​​ര​​​​ണ വി​​​​ഭാ​​​​ഗ​​​​ക്കാ​​​​ർ​​​​ക്ക് ച​​​​ട്ട​​​​പ്ര​​​​കാ​​​​രം വ​​​​യ​​​​സി​​​​ള​​​​വ് ല​​​​ഭി​​​​ക്കും.

യോ​​​​ഗ്യ​​​​ത, പ്രാ​​​​യം എ​​​​ന്നി​​​​വ നി​​​​ശ്ച​​​​യി​​​​ക്കു​​​​ന്ന​​​​ത് അ​​​​പേ​​​​ക്ഷ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി അ​​​​ടി​​​​സ്ഥാ​​​​ന​​​​മാ​​​​ക്കി​​​​യാ​​​​ണ്.

പ​​​​രീ​​​​ക്ഷ- ര​​​​ണ്ടു ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലാ​​​​യാ​​​​ണ് എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ ന​​​​ട​​​​ക്കു​​​​ക. ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഒ​​​​ബ്ജ​​​​ക്ടീ​​​​വ് മാ​​​​തൃ​​​​ക​​​​യി​​​​ൽ 100 ചോ​​​​ദ്യ​​​​ങ്ങ​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. ജ​​​​ന​​​​റ​​​​ൽ അ​​​​വേ​​​​ർ​​​​ന​​​​സ്, ക്വാ​​​​ണ്ടി​​​​റ്റേ​​​​റ്റി​​​​വ് ആ​​​​പ്റ്റി​​​​റ്റ്യൂ​​​​ഡ്, ലോ​​​​ജി​​​​ക്ക​​​​ൽ/ അ​​​​ന​​​​ലി​​​​റ്റി​​​​ക്ക​​​​ൽ എ​​​​ബി​​​​ലി​​​​റ്റി, ഇം​​​​ഗ്ലീ​​​​ഷ് ലാം​​​​ഗ്വേ​​​​ജ് എ​​​​ന്നീ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ​​​​നി​​​​ന്ന് 25 ചോ​​​​ദ്യ​​​​ങ്ങ​​​​ൾ വീ​​​​തം. ആ​​​​കെ നൂ​​​​റ് മാ​​​​ർ​​​​ക്ക്. തെ​​​​റ്റ് ഉ​​​​ത്ത​​​​ര​​​​ങ്ങ​​​​ൾ​​​​ക്ക് കാ​​​​ൽ​​​​ മാർക്ക് വീ​​​​തം കു​​​​റ​​​​യ്ക്കും. വി​​​​വ​​​​ര​​​​ണാ​​​​ത്മ​​​​ക രീ​​​​തി​​​​യി​​​​ലാ​​​​ണ് ര​​​​ണ്ടാം​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷ. നി​​​​ർ​​​​ദി​​​​ഷ്ട വി​​​​ഷ​​​​യ​​​​ത്തി​​​​ൽ ഉ​​​​പ​​​​ന്യാ​​​​സം- 30 മാ​​​​ർ​​​​ക്ക് ഇം​​​​ഗ്ലീ​​​​ഷ് കോ​​​​പ്രി​​​​ഹെ​​​​ൻ​​​​ഷെ​​​​ൻ- 20 മാ​​​​ർ​​​​ക്ക്. എ​​​​ഴു​​​​ത്ത് പ​​​​രീ​​​​ക്ഷ പാ​​​​സാ​​​​വു​​​​ന്ന​​​​വ​​​​ർ​​​​ക്ക് അ​​​​ഭി​​​​മു​​​​ഖം ഉ​​​​ണ്ടാ​​​​യി​​​​രി​​​​ക്കും. പ​​​​ര​​​​മാ​​​​വ​​​​ധി 100 മാ​​​​ർ​​​​ക്കാ​​​​ണ് അ​​​​ഭി​​​​മു​​​​ഖ​​​​ത്തി​​​​ന് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്. കേ​​​​ര​​​​ള​​​​ത്തി​​​​ൽ തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​​​മാ​​​​ണ് ആ​​​​ദ്യ​​​​ഘ​​​​ട്ട പ​​​​രീ​​​​ക്ഷാ​​​​കേ​​​​ന്ദ്രം.

അ​​​​പേ​​​​ക്ഷാ ഫീ​​​​സ്- 100 രൂ​​​​പ. ജ​​​​ന​​​​റ​​​​ൽ, ഒ​​​​ബി​​​​സി വി​​​​ഭാ​​​​ഗ​​​​ക്കാ​​​​രാ​​​​യ പു​​​​രു​​​​ഷ​​​ന്മാ​​​​ർ​​​​ക്ക് മാ​​​​ത്ര​​​​മാ​​​​ണ്. ഫീ​​​​സ് ബാ​​​​ധ​​​​കം. ഓ​​​​ണ്‍​ലൈ​​​​നാ​​​​യും ഓ​​​​ഫ്‌​​​ലൈ​​​​നാ​​​​യും പ​​​​ണം അ​​​​ട​​​​യ്ക്കാ​​​​ൻ സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.
അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട വി​​​​ധം- www.mha.nic.in എ​​​​ന്ന വെ​​​​ബ്സൈ​​​​റ്റി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​പേ​​​​ക്ഷി​​​​ക്കേ​​​​ണ്ട​​​​ത്. അ​​​​പേ​​​​ക്ഷ​​​​യു​​​​ടെ ആ​​​​ദ്യ​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഉ​​​​ദ്യോ​​​​ഗാ​​​​ർ​​​​ഥി​​​​യെ സം​​​​ബ​​​​ന്ധി​​​​ക്കു​​​​ന്ന വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ന​​​​ൽ​​​​ക​​​​ണം. ഫോ​​​​ട്ടോ, ഒ​​​​പ്പ് എ​​​​ന്നി​​​​വ സ്കാ​​​​ൻ ചെ​​​​യ്ത് അപ്‌ലോ ഡ് ചെ​​​​യ്യേ​​​​ണ്ട​​​​താ​​​​ണ്. 50 കെ​​​​ബി​​​​യി​​​​ൽ താ​​​​ഴെ വ​​​​ലു​​​​പ്പ​​​​മു​​​​ള്ള ഒ​​​​റ്റ ഫ​​​​യ​​​​ലാ​​​​യാ​​​​ണ് ഇ​​​​വ അപ്‌ലോഡ് ചെ​​​​യ്യേ​​​​ണ്ട​​​​ത്. ര​​​​ണ്ടാം​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഫീ​​​​സ് അ​​​​ട​​​​ച്ച് അ​​​​പേ​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ​​​​ക്ക് പൂ​​​​ർ​​​​ത്തി​​​​യാ​​​​ക്കാം. ഫൈ​​​​ന​​​​ൽ സ​​​​ബ്മി​​​​ഷ​​​​ന് മു​​​​ൻ​​​​പ് വി​​​​വ​​​​ര​​​​ങ്ങ​​​​ൾ കൃ​​​​ത്യ​​​​മാ​​​​ണെ​​​​ന്ന് ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ണം. അ​​​​പേ​​​​ക്ഷാ ഫോ​​​​മി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് അ​​​​യ​​​​ച്ച് ന​​​​ൽ​​​​കേ​​​​ണ്ട​​​​തി​​​​ല്ല. വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​മ​​​​യ​​​​ബ​​​​ന്ധി​​​​ത​​​​മാ​​​​യി ഇ-​​​​മെ​​​​യി​​​​ൽ വ​​​​ഴി​​​​യാ​​​​യി​​​​രി​​​​ക്കും അ​​​​റി​​​​യി​​​​ക്കു​​​​ക. ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​നു​​​​ള്ള അ​​​​വ​​​​സാ​​​​ന തീ​​​​യ​​​​തി- സെ​​​​പ്റ്റം​​​​ബ​​​​ർ ര​​​​ണ്ട്.