എം​പി​എ​ച്ച്: പഠനത്തിനു പലവഴികള്‍
രാ​ജ്യ​ത്തെ പ​ല പ്ര​മു​ഖ സ്ഥാ​പ​ന​ങ്ങ​ളും എം​പി​എ​ച്ചും കോ​ഴ്സും ഡോ​ക്ട​റ​ൽ കോ​ഴ്സും ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന​മാ​ണ് രാ​ജ്യ​ത്തെ ദേ​ശീ​യ പ്രാ​ധാ​ന്യ​മു​ള്ള സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ള്ള ശ്രീ​ചി​ത്ര ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ് ന​ട​ത്തു​ന്ന എം​പി​എ​ച്ച്, പി​എ​ച്ച്ഡി പ്രോ​ഗ്രാ​മു​ക​ൾ. എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യു​വി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. എ​ല്ലാ വ​ർ​ഷ​വും ജൂ​ണി​ലാ​ണു ക്ലാ​സ് ആ​രം​ഭി​ക്കു​ന്ന​ത്. www.sctimst.ac.in ന്യൂ​ഡ​ൽ​ഹി ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ണ് രാ​ജ്യ​ത്ത് പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബി​രു​ദാ​ന​ന്ത​ര ബി​രു​ദ, ഡി​പ്ലോ​മ കോ​ഴ്സു​ക​ൾ ന​ട​ത്തു​ന്ന പ്ര​മു​ഖ സ്ഥാ​പ​നം.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ഗാ​ന്ധി​ന​ഗ​ർ, ഹൈ​ദ​രാ​ബാ​ദ്, ഭു​വ​നേ​ശ്വ​ർ, ഷി​ല്ലോം​ഗ് എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​സും ബാം​ഗ​ളൂ​രുവി​ൽ ഉ​പ​കേ​ന്ദ്ര​വു​മു​ണ്ട്. എം​പി​എ​ച്ച്, ക്ലി​നി​ക്ക​ൽ റി​സ​ർ​ച്ച്, ഹെ​ൽ​ത്ത് ഇ​ൻ​ഫ​ർ​മാ​റ്റി​ക്സി​ൽ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എം​എ​സ്‌സി-​പി​എ​ച്ച്ഡി, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ്, ബേ​സി​ക് ഡാ​റ്റാ അ​നാ​ല​സി​സ് ഫോ​ർ ഹെ​ൽ​ത്ത് സ​യ​ൻ​സ​സ്, അ​സോ​സി​യ​റ്റ് ഫോ​ലോ ഓ​ഫ് ഇ​ൻ​ഡ​സ്ട്രി​യ​ൽ ഹെ​ൽ​ത്ത് എ​ന്നി​വ​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ ഓ​ണ്‍ കാ​ന്പ​സ് പ്രോ​ഗ്രാ​മു​ക​ൾ. കൂ​ടാ​തെ വി​ദൂ​ര പ​ഠ​ന രീ​തി​യി​ൽ ഹെ​ൽ​ത്ത് ഇ​ക്ക​ണോ​മി​ക്സ്, ഹെ​ൽ​ത്ത് കെ​യ​ർ ഫി​നാ​ൻ​സിം​ഗ് ആ​ൻ​ഡ് പോ​ളി​സി, ഹെ​ൽ​ത്ത് പ്ര​മോ​ഷ​ൻ, മാ​നേ​ജ്മെ​ന്‍റ് ഓ​ഫ് റി​പ്രൊ​ഡ​ക്ടീ​വ് ആ​ൻ​ഡ് ചൈ​ൽ​ഡ് ഹെ​ൽ​ത്ത് പ്രോ​ഗ്രാം, പ​ബ്ലി​ക് ഹെ​ൽ​ത്ത് ആ​ൻ​ഡ് ഹോ​സ്പി​റ്റ​ൽ മാ​നേ​ജ്മെ​ന്‍റ്, പ​ബ്ലി​ക് ഹെ​ൽ​ത്ത് ന്യു​ട്രീ​ഷ​ൻ, പ​ബ്ലി​ക് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യി​ൽ പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളും ന​ട​ത്തു​ന്നു​ണ്ട്.wwwphfi.org. മുംബൈയിലെ ടാ​റ്റാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സോ​ഷ്യ​ൽ സ​യ​ൻ​സ് ന​ട​ത്തു​ന്ന പ​ബ്ലി​ക് ഹെ​ൽ​ത്തി​ൽ എം​എ​സ്ഡ​ബ്ല്യു കോ​ഴ്സി​ന് ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം.

http://admissions.tiss.edu. പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സ് ന​ട​ത്തു​ന്ന മ​റ്റൊ​രു പ്ര​മു​ഖ സ്ഥാ​പ​ന​മാ​ണ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റി​സ​ർ​ച്ച്. ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് ജ​യ്പൂ​ർ, ന്യൂ​ഡ​ൽ​ഹി, ബം​ഗ​ളൂ​രു എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ന്പ​സു​ക​ളു​മു​ണ്ട്. https://www.iihmr.org. കോ​ൽ​ക്ക​ത്ത ആ​സ്ഥാ​ന​മാ​യു​ള്ള ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഹൈ​ജീ​ൻ ആ​ൻ​ഡ് പ​ബ്ലി​ക് ഹെ​ൽ​ത്ത് ദ​ക്ഷി​ണേ​ഷ്യ​യി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ സ്ഥാ​പ​ന​മാ​ണ്. ഡി​പ്ലോ​മ ഇ​ൻ ഡ​യ​റ്റി​ക്സ്, ഹെ​ൽ​ത്ത് പ്ര​മോ​ഷ​ൻ ആ​ൻ​ഡ് എ​ഡ്യൂ​ക്കേ​ഷ​ൻ, ഹെ​ൽ​ത്ത് സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഇ​ൻ​ഡ​സ്ട്രി​യ​ൽ ഹെ​ൽ​ത്ത്, മ​റ്റേ​ണി​റ്റി ആ​ൻ​ഡ് ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ, പ​ബ്ലി​ക് ഹെ​ൽ​ത്ത്, മാ​സ്റ്റ​ർ ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ​ബ്ലി​ക് ഹെ​ൽ​ത്ത് മ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് (എ​പ്പി​ഡി​മി​യോ​ള​ജി), എം​എ​സ്‌സി അ​പ്ലൈ​ഡ് ന്യു​ട്രീ​ഷ​ൻ, മാ​സ്റ്റ​ർ ഇ​ൻ വെ​റ്റ​റി​ന​റി പ​ബ്ലി​ക് ഹെ​ൽ​ത്ത്, പി​ജി ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് എ​ന്നി​വ​യാ​ണ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന്‍റെ പ്ര​ധാ​ന കോ​ഴ്സു​ക​ൾ. http://aiihph.gov.in. എം​ജി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്കൂ​ൾ ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നും എം​പി​എച്ച് കോ​ഴ്സ് ന​ട​ത്തു​ന്നു​ണ്ട്. www.mgu .ac.inകൂടാതെ, കാസർഗോട്ടെ കേന്ദ്ര സർവകലാശാല നടത്തുന്ന എംപിഎച്ച് കോഴ്സിന് അഖിലേന്ത്യാ പ്രവേശന പരീ‍്ക്ഷയിലൂടെയാണ് അഡ്മിഷൻ. www.cukerala.ac.in.

പോ​ണ്ടി​ച്ചേ​രി​യി​ൽ കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് സ്ഥാ​പ​ന​മാ​യ വെ​ക്ട​ർ ക​ണ്‍​ട്രോ​ൾ റി​സ​ർ​ച്ച് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ന​ട​ത്തു​ന്ന പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ന്‍റ​മോ​ള​ജി എം​എ​സ്‌സി പ്രോ​ഗ്രാ​മും പൊ​തു​ജ​നാ​രോ​ഗ്യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന കോ​ഴ്സാ​ണ്.. http:// www.vcrc.res.in.ജോ​ധ്പൂ​രി​ലെ ഓ​ൾ ഇ​ന്ത്യാ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെഡിക്കൽ സയൻസ് നടത്തുന്ന മാ​സ്റ്റ​ർ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് കോ​ഴ്സി​ലേ​ക്ക് ഇപ്പോൾ അ​പേ​ക്ഷി​ക്കാം. http://www.aiimsjodhpur.edu.in.പോ​ണ്ടി​ച്ചേ​രി ജ​വ​ഹ​ർ​ലാ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​നി (ജി​പ്മെ​ർ) ലും ​എം​പി​എ​ച്ച് കോ​ഴ്സി​ന് 25 സീ​റ്റു​ക​ളു​ണ്ട്. പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ.

www.jipmer.edu.in. ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ച് എം​പി​എ​ച്ച്, പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ പ​ബ്ലി​ക് ഹെ​ൽ​ത്ത് മാ​നേ​ജ്മെ​ന്‍റ് കോ​ഴ്സ് ന​ട​ത്തു​ന്നു​ണ്ട്. www.pgimer.edu.in.