ക്ലിനിക്കല്‍ ചൈല്‍ഡ് ഡവലപ്‌മെന്റില്‍ പിജി ഡിപ്ലോമ
ബി​എ​സ‌്സി സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള്ള​വ​ർ​ക്കും, ബി​എ/​ബി​എ​സ‌്സി സൈ​ക്കോ​ള​ജി/ ബി​എ​സ‌്സി ഹോം ​സ​യ​ൻ​സ് വി​ഷ​യ​ങ്ങ​ളി​ൽ ബി​രു​ദ​മു​ള്ള​വ​രു​മാ​യ പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് പോ​സ്റ്റ്ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ക്ലി​നി​ക്ക​ൽ ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​ക കേ​ര​ളീ​യ​യാ​യ ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള​വ​രാ​യി​രി​ക്ക​ണം.

2017 ഡി​സം​ബ​ർ 31നു 19 ​നും 28 നും ​ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രാ​യി​രി​ക്ക​ണം അ​പേ​ക്ഷ​ക​ർ. പ​ട്ടി​ക​ജാ​തി/​പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ക്കാ​ർ​ക്ക് ഉ​യ​ർ​ന്ന പ്രാ​യ​പ​രി​ധി​യി​ൽ ആ​റു വ​ർ​ഷം വ​രെ ഇ​ള​വ് അ​നു​വ​ദി​ക്കും. ര​ണ്ടു വ​ർ​ഷ​ത്തെ കാ​ലാ​വ​ധി ഉ​ള്ള​താ​ണ് കോ​ഴ്സ്. ആ​കെ 12 സീ​റ്റു​ക​ൾ. തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്പ​സി​ൽ സ്ഥി​തി ചെ​യ്യു​ന്ന ചൈ​ൽ​ഡ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റാ​ണ് കോ​ഴ്സ് ന​ട​ത്തു​ന്ന​ത്.

സ​യ​ൻ​സ് ബി​രു​ദ​വി​ഷ​യ​ങ്ങ​ൾ​ക്ക് ല​ഭി​ച്ച മാ​ർ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കു​ന്ന​ത്. അ​പേ​ക്ഷ​ക​രു​ടെ യോ​ഗ്യ​ത​യ്ക്ക​നു​സ​രി​ച്ച് പ്ര​വേ​ശ​ന പ​രീ​ക്ഷാ ക​മ്മീ​ഷ​ണ​ർ ത​യാ​റാ​ക്കു​ന്ന മെ​രി​റ്റ് ലി​സ്റ്റി​ന്‍റെ​യും വി​വി​ധ സം​വ​ര​ണ വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള കാ​റ്റ​ഗ​റി ലി​സ്റ്റി​ന്‍റെയും അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം. ഒ​ക്ടോ​ബ​ർ മൂ​ന്നി​നു വൈ​കു​ന്നേ​രം അ​ഞ്ചി​നു മു​ൻ​പാ​യി അ​പേക്ഷിക്കണം. www.cee.kerala.gov.in ഹെ​ൽ​പ്‌ലൈൻ ന​ന്പ​ർ 0471 2339101, 2339102, 2339103, 2339104.