പോണ്ടിച്ചേരിയിലെ ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ചി (ജിപ്മെർ) ൽ എംഡി, എംഎസ്, ഡിഎം, എംസിഎച്ച് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. നവംബർ 19നാണു പ്രവേശന പരീക്ഷ. ഒക്ടോബർ 20നകം അപേക്ഷിക്കണം.
ഒബ്ജക്ടീവ് മാതൃകയിൽ ഓണ്‍ലൈനായാണു പരീക്ഷ നടത്തുന്നത്. രാവിലെ പത്തു മുതൽ ഒന്നു വരെയാണു എംഡി, എംഎസ് കോഴ്സുകളിലേക്കുള്ള പരീക്ഷ.
എംഡി, എംഎസ് കോഴ്സുകൾക്ക് ആകെ 90 സീറ്റുകളാണുള്ളത്. ഇതിൽ അഞ്ചു സീറ്റുകൾ വീതം സീറ്റ് സ്പോണ്സർ ചെയതവർക്കും വിദേശികൾക്കുമായി നീക്കിവച്ചിരിക്കുന്നു.1500 രൂപയാണ് അപേക്ഷാ ഫീസ്. പികജാതിവർഗക്കാർക്ക് 1200 രൂപ. പ്രവേശന പരീക്ഷാ കേന്ദ്രങ്ങൾ: തിരുവനന്തപുരം അഹമ്മദാബാദ്, ബംഗളൂരു, ഭുവനേശ്വർ, ചെന്നൈ, കോൽക്കത്ത, മുംബൈ, ന്യൂഡൽഹി, പോണ്ടിച്ചേരി, വിജയവാഡ.വെബ്സൈറ്റ്: www.ji pmer.e du.in. ഫോണ്‍:0413 2912111 / 2298288 / 2298283., 18002660669.