ബി​എ​സ്എ​ഫി​ൽ എ​എ​സ്ഐ, ഹെ​ഡ് കോൺസ്റ്റബിൾ
ബോ​ർ​ഡ​ർ സെ​ക്യൂ​രി​റ്റി ഫോ​ഴ്സി​ൽ (ബി​എ​സ്എ​ഫ്) അ​സി​സ്റ്റ​ന്‍​റ് ഇ​ൻ​സ്പെ​ക്ട​ർ (എ​എ​സ്ഐ) സ്റ്റെ​നോ, ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ൾ (മി​നി​സ്റ്റീ​രി​യ​ൽ) ത​സ്തി​ക​ക​ളി​ലാ​യി ആ​കെ 157 ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കുന്നു വിജ്ഞാപനം വൈകാതെ പുറപ്പെടുവിക്കും. സ്ത്രീ​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

എ​ഴു​ത്തു​പ​രീ​ക്ഷ, ശാ​രീ​രി​ക ക്ഷ​മ​താ പ​രീ​ക്ഷ, വൈ​ദ്യ​പ​രി​ശോ​ധ​ന, അ​ഭി​മു​ഖം എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തെ​ര​ഞ്ഞെ​ടു​പ്പ്. ഒ​ഴി​വു​ക​ൾ നി​ല​വി​ൽ താ​ല്ക്കാ​ലി​ക​മാ​ണെ​ങ്കി​ലും പി​ന്നീ​ടു സ്ഥി​ര​പ്പെ​ടു​ത്താം. ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം, സം​വ​ര​ണം എ​ന്നി​വ വെ​ബ്സൈ​റ്റി​ൽ നി​ൽ​കി​യി​ട്ടു​ണ്ട്.

എ​എ​സ്ഐ (സ്റ്റെ​നോ)
യോ​ഗ്യ​ത- പ്ല​സ്ടു ത​ത്തു​ല്യം. ഇം​ഗ്ലീഷ്/​ഹി​ന്ദി ഷോ​ർ​ട്ട്ഹാ​ൻ​ഡി​ൽ മി​നി​റ്റി​ൽ 80 വാ​ക്ക് വേ​ഗം.
ശ​ന്പ​ളം: 5,200- 20,200 രൂ​പ. ഗ്രേ​ഡ് പേ- 2800 ​രൂ​പ.

ഹെ​ഡ്കോ​ണ്‍​സ്റ്റ​ബി​ൾ (മി​നി​സ്റ്റീ​രി​യ​ൽ)
യോ​ഗ്യ​ത- പ്ല​സ്ടു അ​ല്ലെ​ങ്കി​ൽ ത​ത്തു​ല്യം. മി​നി​റ്റി​ൽ 35 വാ​ക്കു​ക​ളു​ടെ ഇം​ഗ്ലീഷ് ടൈ​പ്പിം​ഗ് വേ​ഗം.
ശ​ന്പ​ളം: 5200- 20,200 രൂ​പ. ഗ്രേ​ഡ് പേ- 2400 ​രൂ​പ.

പ്രാ​യ​പ​രി​ധി: 18-25 വ​യ​സ്. എ​സ്‌സി, എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് അ​ഞ്ചും ഒ​ബി​സി വി​ഭാ​ഗ​ക്കാ​ർ​ക്ക് മൂ​ന്നും വ​ർ​ഷ​ത്തെ പ്രാ​യ​ഇ​ള​വ് ല​ഭി​ക്കും. അ​പേ​ക്ഷ അ​യ​യ്ക്കേ​ണ്ട വി​ധം: www.bsf.nic.in എ​ന്ന വെ​ബ്സൈ​റ്റി​ൽ നി​ന്നും അ​പേ​ക്ഷാ​ഫോം ഡൗ​ണ്‍​ലോ​ഡ് ചെ​യ്തെ​ടു​ക്കു​ക.