മാസീവ് ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്‌സുകള്‍: ഭാവിയുടെ ക്ലാസ്‌റൂം
ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തു വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ത്തി​നു നാ​ന്ദി​കു​റി​ച്ചു കൊ​ണ്ട് ക​ട​ന്നു വ​രു​ന്ന പു​തി​യ വി​ദ്യാ​ഭ്യാ​സ രീ​തി​യാ​ണ് MOOCs അ​ഥ​വാ മാ​സീ​വ് ഓ​ണ്‍​ലൈ​ൻ ഓ​പ്പ​ണ്‍ കോ​ഴ്സ​സ്. വി​വ​ര സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ അ​ന​ന്ത സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗി​ച്ച് അ​റി​വി​ന്‍റെ ലോ​ക​ത്തു വ​ഴി​കാ​ട്ടി​യാ​കു​ക​യാ​ണ് ഇത്തരം ഓ​ണ്‍​ലൈ​ൻ കോ​ഴ്സു​ക​ൾ. ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​ൻ ഉ​ണ്ടെ​ങ്കി​ൽ കം​പ്യൂ​ട്ട​റു​ക​ളും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും അ​റി​വു തേ​ടു​ന്ന​വ​നു മു​ന്പി​ൽ അ​ധ്യ​യ​ന​ത്തി​ന്‍റെ വാ​താ​യ​ന​ങ്ങ​ൾ തു​റ​ക്കു​ക​യാ​ണ് ഇ​തു വ​ഴി. സൗ​ജ​ന്യ കോ​ഴ്സു​ക​ൾ മു​ത​ൽ കു​റ​ഞ്ഞ ചെ​ല​വി​ൽ പ​ഠി​ക്കാ​വു​ന്ന കോ​ഴ്സു​ക​ൾ വ​രെ ഇ​ങ്ങ​നെ ഓ​ണ്‍​ലൈ​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മു​ന്നി​ലെ​ത്തു​ന്നു. ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ അ​തിപ്ര​ഗ​ത്ഭ​രാ​യ അ​ധ്യാ​പ​ക​ർ ഒ​രു​ക്കു​ന്ന കോ​ഴ്സു​ക​ളാ​ണ് ഇ​വ​യെ​ന്ന​തും ആ​ക​ർ​ഷ​ണീ​യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. പ്രഫഷണൽകോഴ്സ് വിദ്യാർഥി കൾക്ക് ഇത്തരം ഹ്രസ്വകാല കോഴ്സുകളിൽ ചേർന്ന് ക്രെഡിറ്റ് സ്വന്തമാക്കാം.

എ​ൻ​പി​ടി​ഇ​എ​ൽ

ഇ​ന്ത്യ​യി​ൽ ഓ​ണ്‍​ലൈ​ൻ കോ​ഴ്സ്ദാ​താ​ക്ക​ളു​ടെ പ​ട്ടി​ക​യി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് നാ​ഷ​ണ​ൽ പ്രോ​ഗ്രാ​മിം​ഗ് ഓ​ണ്‍ ടെ​ക്നോ​ള​ജി എ​ൻ​ഹാ​ൻ​സ്ഡ് ലേ​ണിം​ഗ് (എ​ൻ​പി​ടി​ഇ​എ​ൽ). ബോം​ബെ, ഡ​ൽ​ഹി, ഗോ​ഹ​ട്ടി, കാ​ണ്‍​പൂ​ർ, ഖ​ര​ഗ്പൂ​ർ, മ​ദ്രാ​സ്, റൂ​ർ​ക്കി തു​ട​ങ്ങി ഏ​ഴ് ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​ക​ളും ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സ​യ​ൻ​സും സം​യു​ക്ത​മാ​യി ഒ​രു​ക്കു​ന്ന കോ​ഴ്സു​ക​ളാ​ണ് എ​ൻ​പി​ടി​ഇ​എ​ൽ ന​ട​ത്തു​ന്ന​ത്. കോ​ഴ്സു​ക​ൾ സൗ​ജ​ന്യ​മാ​ണെ​ന്നു മാ​ത്ര​മ​ല്ല തു​ച്ഛ​മാ​യ ഫീ​സ് ന​ൽ​കി​യാ​ൽ പ​രീ​ക്ഷ എ​ഴു​തി സ​ർ​ട്ടി​ഫി​ക്ക​റ്റും നേ​ടാം.
മാ​നേ​ജ്മ​ന്‍റ്, സ​യ​ൻ​സ് , എ​ൻ​ജി​നി​യ​റിം​ഗ്, കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, അ​ഗ്രി​ക​ൾ​ച്ച​ർ, ഹു​മാ​നി​റ്റീ​സ്, ബി​സി​ന​സ്, ഓ​ഷ്യ​ൻ പ​ഠ​നം തു​ട​ങ്ങി വൈ​വി​ധ്യ​മാ​ർ​ന്ന ഇ​രു​നൂ​റി​ല​ധി​കം കോ​ഴ്സു​ക​ളാ​ണ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് ആ​ഴ്ച, എ​ട്ട് ആ​ഴ്ച, പ​ന്ത്ര​ണ്ട് ആ​ഴ്ച ദൈ​ർ​ഘ്യ​മു​ള്ള​താ​ണ് ഈ ​കോ​ഴ്സു​ക​ൾ. ഒ​രു വി​ദ്യാ​ർ​ഥി​ക്ക് നാ​ലു കോ​ഴ്സു വ​രെ തെ​ര​ഞ്ഞെ​ടു​ക്കാം. പ​രീ​ക്ഷ രാ​വി​ലെ​യും ഉ​ച്ച​യ്ക്കു​മാ​യി ര​ണ്ടു സെ​ഷ​നു​ക​ളി​ലാ​യാ​ണു ന​ട​ത്തു​ന്ന​ത്. ഇ​തി​നു​ള്ള സൗ​ക​ര്യം മാ​ത്രം നോ​ക്കി കോ​ഴ്സു​ക​ൾ തെ​ര​ഞ്ഞെ​ടു​ക്കാം. കോ​ഴ്സു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​ന്‍റെ​യും പ​രീ​ക്ഷ​യ്ക്കു ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ന്‍റെ​യും തീ​യ​തി മ​ന​സി​ലാ​ക്കാ​ൻ പ​തി​വാ​യി വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. എ​ൻ​ജി​നി​യ​റിം​ഗ്, സ​യ​ൻ​സ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​നു​യോ​ജ്യ​മാ​യ കോ​ഴ്സു​ക​ളാ​ണു ഭൂ​രി​പ​ക്ഷ​വും.

അ​മേ​രി​ക്ക​യി​ലെ മ​സാ​ച്ചു​സെ​റ്റ്സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ ഓ​പ്പ​ണ്‍ കോ​ഴ്സ‌് വേ​റി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ് എ​ൻ​പി​ടി​ഇ​എ​ൽ കോ​ഴ്സു​ക​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന്ത്. http://nptel.iitm.ac.in എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി കോ​ഴ്സ് സാ​മ​ഗ്രി​ക​ളും http://www.youtube.com/iti വ​ഴി വീ​ഡി​യോ​ക​ളും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാം. എ​ൻ​ജി​നി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഡ​ൽ​ഹി ഐ​ഐ​ടി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ വി​ർ​ച്വ​ൽ ല​ബോ​റ​ട്ട​റി​യും അണിയറയിൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

ല​ക്ഷ്യയുമായി മുംബൈ ഐഐടി

വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​ഫ​ഷ​ണ​ൽ മി​ക​വ് വ​ള​ർ​ത്തി​യെ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ ബോം​ബെ ഐ​ഐ​ടി​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം രൂ​പം കൊ​ടു​ത്ത​താ​ണ് ലേ​ണ​ർ അ​ഡ്വാ​ൻ​സ്ഡ് നോ​ള​ജ് ആ​ൻ​ഡ് സ്കി​ൽ ത്രൂ ​ഹൈ​ബ്രി​ഡ് അ​പ്രോ​ച്ച്
( Learner Advan cement of Knowledge & Skills through HYbrid Approach-
LAKSHYA). ഓ​ണ്‍​ലൈ​ൻ രീ​തി​യും നേ​രി​ട്ടു​ള്ള സം​വേ​ദ​ന​വും സ​മ​ന്വ​യി​പ്പി​ച്ചു​ള്ള പാ​ഠ്യ പ​ദ്ധ​തി​ക്കാ​ണു രൂ​പം കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. ഒ​രാ​ഴ്ച ആ​റു മു​ത​ൽ എ​ട്ടു മ​ണി​ക്കൂ​ർ വ​രെ ചെ​ല​വി​ട്ടു പ​ഠി​ക്കാ​വു​ന്ന രീ​തി​യി​ലാ​ണു കോ​ഴ്സ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി വി​ല​യി​രു​ത്തും. നി​ശ്ചി​ത സ​മ​യ​ത്ത് അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ടാ​യി​രി​ക്കും. ഇ​തി​നു രാ​ജ്യ​ത്തെ​ന്പാ​ടു​മാ​യി റി​മോ​ട് സെ​ന്‍റ​റു​ക​ൾ ക്ര​മീ​ക​രി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ നി​ര​വ​ധി പ്ര​ഫ​ഷ​ണ​ൽ കോ​ള​ജു​ക​ൾ ഈ ​ശ്രേ​ണി​യി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്. വാ​രാ​ന്ത്യ​ങ്ങ​ളി​ൽ ഗ്രൂ​പ്പ് ച​ർ​ച്ച​ക​ളും ഇ​ത്ത​ര​ത്തി​ൽ ന​ട​ത്തു​ന്നു​ണ്ട്. വൈ​വി​ധ്യ​മാ​ർ​ന്ന കോ​ഴ്സു​ക​ളാ​ണ് ല​ക്ഷ്യ​യു​ടെ സ​വി​ശേ​ഷ​ത. ചെ​റി​യ ഫീ​സ് ഈ​ടാ​ക്കി​യാ​ണു കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. വെ​ബ്സൈ​റ്റ്: https://www.it.iitb.ac.in/lakshya.

ക്രി​യേ​റ്റീ​വ് കോ​മ​ണ്‍​സ് സ​ർ​വീ​സ്

യൂ​ണി​വേ​ഴ്സി​റ്റി​ക​ളും പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും അ​വ​രു​ടെ ഏ​റ്റ​വും പ്ര​ഗ​ത്ഭ​രാ​യ പ്ര​ഫ​സ​ർ​മാ​രു​ടെ പ്ര​ഭാ​ഷ​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും റി​ക്കാ​ർ​ഡ് ചെ​യ്ത് സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ത​ങ്ങ​ളു​ടെ വെ​ബ്സൈ​റ്റി​ൽ അ​പ്‌ലോ​ഡ് ചെ​യ്യു​ന്നു. ബ്രോ​ഡ്ബാ​ൻ​ഡ് ക​ണ​ക്ഷ​നു​ള്ള പഴ്സ​ണ​ൽ കം​പ്യൂ​റു​ക​ളോ സ്മാ​ർ​ട്ട് ഫോ​ണു​ക​ളോ വ​ഴി ഇ​തു കാ​ണാ​നും ഗ്ര​ഹി​ക്കാ​നും ആ​വ​ശ്യ​ക്കാ​ര​നാ​യ വി​ദ്യാ​ർ​ഥി​ക്കു ക​ഴി​യു​ന്നു. ക്രി​യേ​റ്റീ​വ് കോ​മ​ണ്‍​സ് സ​ർ​വീ​സ് ലൈ​സ​ൻ​സ് ച​ട്ട​പ്ര​കാ​രം ഇ​ങ്ങ​നെ അ​പ്‌ലോഡ് ചെ​യ്യു​ന്ന പ​ഠ​ന സാ​മ​ഗ്രി​ക​ൾ സൗ​ജ​ന്യ​മാ​യി ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ന്ന​തി​നും സാ​ധി​ക്കും. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള അ​ധ്യാ​പ​ക​രു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ ന​ട​ത്തു​ന്ന കോ​ഴ്സ്ക​ളി​ൽ സം​ശ​യ​ങ്ങ​ൾ കൂ​ട്ടാ​യ്മ​യി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​നും, അ​ധ്യാ​പ​ക​രു​മാ​യി സം​വ​ദി​ക്കു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. കോ​ഴ്സിന്‍റെ ഭാ​ഗ​മാ​യി ഇ​ന്‍റേ​ണ്‍​ഷി​പ്പി​ലൂ​ടെ പ്രാ​യോ​ഗി​ക​ത​ല​ത്തി​ൽ പ​രി​ശീ​ല​നം നേ​ടാ​നും പ്ര​മു​ഖ സ്ഥാ​പ​ങ്ങ​ൾ അ​വ​സ​രം ന​ൽ​കു​ന്നു.

കെ. ജ​യ​കു​മാ​ർ
(ഗ​സ്റ്റ് അ​ധ്യാ​പ​ക​ൻ, ഇ​ന്ത്യ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ആ​ൻ​ഡ്
മാ​നേ​ജ്മെ​ന്‍റ്, തി​രു​വ​ന​ന്ത​പു​രം)