സിയാലിൽജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​ർ
കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡി​​​ല്‍ (സി​​​യാ​​​ൽ) എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്, ഫി​​​നാ​​​ന്‍​സ് ജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ(​​​ട്രെ​​​യി​​​നി) ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. ഇ​​​ല​​ക്‌​​ട്രി​​ക്ക​​​ല്‍ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്‌​​ട്രോ‌​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റി​​​ഗ് (ബി​​ടെ​​​ക് ട്രി​​​പ്പി​​​ള്‍ ഇ ) 60 ​​​ശ​​​ത​​​മാ​​​നം മാ​​​ര്‍​ക്കോ​​​ടെ ഫു​​​ള്‍​ടൈം കോ​​​ഴ്സ് പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് ജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (ട്രെ​​​യി​​​നി ) എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വി​​​ഭാ​​​ഗ​​​ത്തി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. എ​​​ട്ട് ഒ​​​ഴി​​​വു​​​ക​​​ള്‍ നി​​​ല​​​വി​​​ലു​​​ണ്ട്. സി​​​എ / ഐ​​​സി​​​എം​​​എ പാ​​​സാ​​​യ​​​വ​​​ര്‍​ക്ക് ജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ (ട്രെ​​​യി​​​നി ഫി​​​നാ​​​ന്‍​സ്) ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് നാ​​​ല് ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ഒ​​​രു​ വ​​​ര്‍​ഷ​​മാ​​ണ് പ​​​രി​​​ശീ​​​ല​​​ന കാ​​​ലാ​​​വ​​​ധി . വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ര്‍​ത്തി​​​യാ​​​ക്കു​​​ന്ന​​​വ​​​രെ ജൂ​​​ണി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ല്‍ നി​​​യ​​​മി​​​ക്കും. മി​​​ക​​​ച്ച ശ​​​മ്പ​​​ളം, മ​​​റ്റ് അ​​​ല​​​വ​​​ന്‍​സു​​​ക​​​ള്‍. പ്രാ​​​യ​​​പ​​​രി​​​ധി: 2018 ഫെ​​​ബ്രു​​​വ​​​രി 15 ന് 25 ​​​വ​​​യ​​​സ്. പൂ​​​ര്‍​ണ​​​മാ​​​യും ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ​​​യാ​​​ണ് അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട​​​ത്. ഇ​​​തി​​​നാ​​​യി www.cial.aero സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക. എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യും അ​​​ഭി​​​മു​​​ഖ​​​വും ഉ​​​ണ്ടാ​​​കും. സി​​​യാ​​​ലി​​​ന്‍റെ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​നാ​​​യി ഒ​​​രു ഏ​​​ജ​​​ന്‍​സി​​​യേ​​​യും ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ഇ​​​ത്ത​​​ര​​​ക്കാ​​​രു​​​ടെ വ​​​ഞ്ച​​​ന​​​യി​​​ല്‍​പ്പെ​​​ടാ​​​തെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ള്‍ ജാ​​​ഗ്ര​​​ത പാ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ര്‍ അ​​​റി​​​യി​​​ച്ചു. അ​​​പേ​​​ക്ഷ​​​ക​​​ൾ 15 ന് ​​​മു​​​ന്പാ​​​യി ല​​​ഭി​​​ക്കണം.