നേ​​​വി​​​യി​​​ൽ മ്യുസി​​​ഷ​​​ൻ സെ​​​യി​​​ല​​​ർ
നേ​​​വി​​​യി​​​ൽ മ്യൂ​​​സീ​​​ഷ​​​ൻ സെ​​​യി​​​ല​​​റാ​​​കാ​​​ൻ അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ൻ​​​മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം.
അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി മേ​​​യ് 20. ഓൺലൈനായും ഓഫ് ലൈനായും അപേക്ഷ സമർപ്പിക്കാം.

പ്രാ​​​യം- 199 ഒ​​​ക്ടോ​​​ബ​​​ർ ഒ​​​ന്നി​​​നും 1999 സെ​​​പ്റ്റം​​​ബ​​​ർ 30നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. ര​​​ണ്ടു തീ​​​യ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ.

യോ​​​ഗ്യ​​​ത- പ​​​ത്താം​​​ക്ലാ​​​സ് ജ​​​യ​​​വും മ്യുസി​​​ക്കി​​​ൽ ഇ​​​നി പ​​​റ​​​യു​​​ന്ന യോ​​​ഗ്യ​​​ത​​​യും: വെ​​​സ്റ്റേ​​​ണ്‍ നോ​​​ട്ടേ​​​ഷ​​​നു​​​ക​​​ളി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം. പ​​​ടാ​​​നു​​​ള്ള ക​​​ഴി​​​വ്. ഇ​​​നി പ​​​റ​​​യു​​​ന്ന ഏ​​​തെ​​​ങ്കി​​​ലും വെ​​​സ്റ്റേ​​​ണ്‍/ ഇ​​​ന്ത്യ​​​ൻ സം​​​ഗീ​​​ത ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ തി​​​യ​​​റി​​​യി​​​ൽ പ്രാ​​​ഗ​​​ത്ഭ്യം: സ്ട്രിം​​​ഗ്, കീ-​​​ബോ​​​ർ​​​ഡ്, വു​​​ഡ് വി​​​ൻ​​​ഡ്, ബ്രാ​​​സ് ആ​​​ൻ​​​ഡ് പെ​​​ർ​​​ക്ക​​​ഷ​​​ൻ ഇ​​​ൻ​​​സ്ട്ര​​​മെ​​​ന്‍റ്.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത: ഉ​​​യ​​​രം കു​​​റ​​​ഞ്ഞ​​​ത് 157 സെ.​​​മീ. തൂ​​​ക്ക​​​വും നെ​​​ഞ്ച​​​ള​​​വും ആ​​​നു​​​പാ​​​തി​​​കം. നെ​​​ഞ്ച​​​ള​​​വ് കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ച് സെ.​​​മീ. വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം. കൂ​​​ട്ടി​​​മു​​​ട്ടു​​​ന്ന കാ​​​ൽ​​​മു​​​ട്ടു​​​ക​​​ൾ, പ​​​ര​​​ന്ന പാ​​​ദം, കോ​​​ങ്ക​​​ണ്ണ് തു​​​ട​​​ങ്ങി​​​യ​​​വ പാ​​​ടി​​​ല്ല. വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കു മു​​​ന്പാ​​​യി പ​​​ല്ലു​​​ക​​​ളും ചെ​​​വി​​​ക​​​ളും വൃ​​​ത്തി​​​യാ​​​ക്ക​​​ണം.

കാ​​​ഴ്ച​​​ശ​​​ക്തി: ക​​​ണ്ണ​​​ട കൂ​​​ടാ​​​തെ Better Eye 6/6, Worse Eye 6/9. ക​​​ണ്ണ​​​ട ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്പോ​​​ൾ Better Eye 6/6, Worse Eye 6/6.

എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന, വൈ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. 15 വ​​​ർ​​​ഷ​​​ത്തേ​​​യ്ക്കാ​​​ണു പ്രാ​​​ഥ​​​മി​​​ക നി​​​യ​​​മ​​​നം.
ശ​​​ന്പ​​​ളം: 5,200-20,200 രൂ​​​പ, ഗ്രേ​​​ഡ്പേ 2,000 രൂ​​​പ.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം :www.nausen abharti.nic.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ലൂടെ ഓൺലൈനായി അപേക്ഷ സമർ പ്പിക്കാം.അല്ലെങ്കിൽ വെബ്സൈറ്റിൽനിന്ന് അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ് തെടുത്ത് ഉപയോഗിക്കാം. അ​​​പേ​​​ക്ഷ​​​യോ​​​ടൊ​​​പ്പം അ​​​യ​​​യ്ക്കേ​​​ണ്ട സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ അ​​​സ​​​ൽ എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ​​​യ്ക്കു ഹാ​​​ജ​​​രാ​​​ക്ക​​​ണം. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ ബ്രൗ​​​ണ്‍ ക​​​വ​​​റി​​​ൽ അ​​​യ​​​യ്ക്ക​​​ണം.
കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്- ww w.joinindiannavy.gov.in.