ഇനി അല്പം രാഷ്ട്രീയം പഠിക്കാം
രാ​ഷ്‌ട്രീയം പ​ഠി​പ്പി​ക്കാ​നും മാ​സ്റ്റേ​ഴ്സ് കോ​ഴ്സ്. പൂ​ന​യി​ലെ എം​ഐ​ടി സ്കൂ​ൾ ഓ​ഫ് ഗ​വ​ണ്‍​മെ​ന്‍റാ​ണ് രാ​ഷ്‌്ട്രീയ​ക്ക​ള​രി​യി​ലെ അ​ട​വു​ക​ൾ പ​ഠി​പ്പി​ക്കാ​ൻ ഒ​രു വ​ർ​ഷ​ത്തെ കോ​ഴ്സ് ന​ട​ത്തു​ന്ന​ത്. ഒ​രു വ​ർ​ഷ​ത്തെ മു​ഴു​വ​ൻ സ​മ​യ കോ​ഴ്സി​ലേ​ക്ക് ബി​രു​ദ​ധാ​രി​ക​ൾ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം.

എ​ഴു​ത്തു പ​രീ​ക്ഷ​യു​ടെ​യും ഇ​ന്‍റ​ർ​വ്യൂവി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ഡ്മി​ഷ​ൻ. വി​വ​ര​ണാ​ത്മ​ക രീ​തി​യി​ലു​ള്ള അ​ഞ്ചു ചോ​ദ്യ​ങ്ങ​ളാ​ണ് എ​ഴു​ത്തു പ​രീ​ക്ഷ​യ്ക്ക് ഉ​ണ്ടാ​യി​രി​ക്കു​ക. ര​ണ്ട​ര ല​ക്ഷം രൂ​പ​യാ​ണു കോ​ഴ്സ് ഫീ​സ്. പ്ര​ഫ​ഷ​ണ​ലാ​യി ത​ന്നെ രാ​ഷ്‌ട്രീ​യ​ത്തെ സ​മീ​പി​ക്കു​ന്ന​വ​ർ​ക്കും മു​തി​ർ​ന്ന നേ​താ​ക്ക​ളു​ടെ ഉ​പ​ദേ​ശ​ക​രാ​യും സ​ഹാ​യി​യാ​യും പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു പ​റ്റി​യ​താ​ണു കോ​ഴ്സ്. കൂ​ടാ​തെ സാ​മൂ​ഹ്യ സേ​വ​ന രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കും സ​ഹാ​യ​ക​ര​മാ​യ രീ​തി​യി​ലാ​ണു പാ​ഠ്യപ​ദ്ധ​തി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ആ​കെ 120 സീ​റ്റു​ക​ൾ. 1500 രൂ​പ​യാ​ണ് അ​പേ​ക്ഷാ ഫീ​സ്. ഫോ​ണ്‍ 09850897039, 07720061611, വെ​ബ്സൈ​റ്റ്: http://www.mitsog.org.