ജൂണിയര്‍ റിസര്‍ച്ച് ഫെല്ലോഷിപ്പ്
ഇ​ന്ത്യ​ൻ കൗ​ണ്‍​സി​ൽ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് (ഐ​സി​എം​ആ​ർ) ച​ണ്ഡി​ഗ​ഡി​ലെ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ എ​ഡ്യൂ​ക്കേ​ഷ​ൻ ആ​ൻ​ഡ് റി​സ​ർ​ച്ചു​മാ​യി സ​ഹ​ക​രി​ച്ചു ന​ൽ​കു​ന്ന ജൂ​ണി​യ​ർ റി​സ​ർ​ച്ച് ഫെ​ലോ​ഷി​പ്പി (ജെ​ആ​ർ​എ​ഫ്)​ന് ഇ​പ്പോ​ൾ അ​പേ​ക്ഷി​ക്കാം. ജൂ​ലൈ 22ന് ​ദേ​ശീ​യ​ത​ല​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഫെ​ലോ​ഷി​പ്പി​ന് യോ​ഗ്യ​രാ​യ​വ​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ബം​ഗ​ളൂ​രു, ഭോ​പ്പാ​ൽ, ഭു​വ​നേ​ശ്വ​ർ, ച​ണ്ഡി​ഗ​ഡ്, ചെ​ന്നൈ, ഡ​ൽ​ഹി, ഗോ​ഹ​ട്ടി, ഹൈ​ദ​രാ​ബാ​ദ്, കോ​ൽ​ക്ക​ത്ത, മും​ബൈ, ശ്രീ​ന​ഗ​ർ, വാ​ര​ണാ​സി എ​ന്നി​വി​ട​ങ്ങ​ളി​ൽ വ​ച്ചാ​ണു പ്ര​വേ​ശ​ന പ​രീ​ക്ഷ.

ആ​കെ 150 ഫെ​ലോ​ഷി​പ്പു​ക​ളാ​ണു ന​ൽ​കു​ന്ന​ത്. ഇ​തി​ൽ 120 എ​ണ്ണം ബ​യോ മെ​ഡി​ക്ക​ൽ സ​യ​ൻ​സി​ലും 30 എ​ണ്ണം സോ​ഷ്യ​ൽ സ​യ​ൻ​സി​ലു​മാ​ണു ന​ൽ​കു​ന്ന​ത്. സോ​ഷ്യോ​ള​ജി, സൈ​ക്കോ​ള​ജി, ഹോം ​സ​യ​ൻ​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ് അ​ന്ത്ര​പ്പോ​ള​ജി, സോ​ഷ്യ​ൽ വ​ർ​ക്ക്, പ​ബ്ലി​ക് ഹെ​ൽ​ത്ത് എ​ന്നീ വി​ഷ​യ​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ സ​യ​ൻ​സി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ഈ ​മാ​സം 12 മു​ത​ൽ മേ​യ് 15 വ​രെ ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ. അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. പ​ട്ടി​ക ജാ​തി-​വ​ർ​ഗ​ക്കാ​ർ​ക്ക് 800 രൂ​പ. ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ൽ 55 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം നേ​ടി​യ​വ​ർ​ക്കും അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​പേ​ക്ഷി​ക്കാം. പ്രാ​യം 2018 സെ​പ്റ്റം​ബ​ർ 30ന് 28 ​ക​ഴി​യ​രു​ത്. സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. വെ​ബ്സൈ​റ്റ്: http://pgime r.edu.in, www.icmr.ni c.in.