മെട്രോമാന്‍ ആകാം
രാ​ജ്യ​ത്ത് അ​നു​ദി​നം വി​ക​സി​ച്ചു വ​രു​ന്ന മെ​ട്രോ റെ​യി​ൽ ശൃം​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെട്ട് ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ കൈ​കാ​ര്യം ചെ​യ്യാ​ൻ ശേ​ഷി​യു​ള്ള വി​ദ​ഗ്ധ​രു​ടെ ആ​വ​ശ്യ​ക​ത​യും ഏ​റിവ​രി​ക​യാ​ണ്. ഈ സാഹചര്യത്തിലാണു മ​ദ്രാ​സ് ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ച് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ നടത്തുന്ന പിജി ഡിപ്ലോമ കോഴ്സിന്‍റെയും സെ​ക്ക​ന്ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി​ കോ​ഴ്സിന്‍റെയും പ്രാ​ധാ​ന്യം.

ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ

ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​ൻ മ​ദ്രാ​സ് ഐ​ഐ​ടി​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​ത്തു​ന്ന കോ​ഴ്സാ​ണ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ മെ​ട്രോ റെ​യി​ൽ ടെ​ക്നോ​ള​ജി ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാം. ആ​കെ 25 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ സി​വി​ൽ-​അ​ഞ്ച്, ഇ​ല​ക്ട്രി​ക്ക​ൽ-​പ​ത്ത്, ഇ​ല​ക്ട്രോ​ണി​ക്സ്-​എ​ട്ട്, മെ​ക്കാ​നി​ക്ക​ൽ-​ര​ണ്ട് എ​ന്ന ക​ണ​ക്കി​ലാ​ണു സീ​റ്റു​ക​ളു​ടെ വി​ഭ​ജ​നം.യോ​ഗ്യ​ത: 70 ശ​ത​മാ​നം മാ​ർ​ക്കോ​ടെ സി​വി​ൽ/ മെ​ക്കാ​നി​ക്ക​ൽ/​ഇ​ല​ക്ട്രി​ക്ക​ൽ/ ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടാ​തെ ഗേ​റ്റ് സ്കോ​റും ഉ​ണ്ടാ​യി​രി​ക്കും. പ്രാ​യം: 2018 മേ​യ് 27ന് 28 ​വ​യ​സ് ക​വി​യ​രു​ത്. ഷോ​ർ​ട് ലി​സ്റ്റ് ചെ​യ്യു​ന്ന​വ​രെ ടെ​സ്റ്റും ഇ​ന്‍റ​ർ​വ്യും ന​ട​ത്തി​യാ​ണു തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.സ്റ്റൈ​പ്പ​ൻ​ഡ്: തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​വ​ർ​ക്ക് പ്ര​തി​മാ​സം 20000 രൂ​പ സ്റ്റൈ​പ്പൻ​ഡ് ല​ഭി​ക്കും. കൂ​ടാ​തെ ഐ​ഐ​ടി​യി​ലെ ട്യൂ​ഷ​ൻ ഫീ​സി​നാ​യി സ്പോ​ണ്‍​സ​ർ​ഷി​പ്പ് ല​ഭി​ക്കാ​ൻ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും. കോ​ഴ്സ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന​വ​ർ​ക്ക് ചെ​ന്നൈ മെ​ട്രോ റെ​യി​ൽ കോ​ർ​പ​റേ​ഷ​നി​ൽ അ​സി​സ്റ്റ​ന്‍റ് മാ​നേ​ജ​രാ​യി ജോ​ലി ല​ഭി​ക്കും. അ​ഞ്ചു വ​ർ​ഷ​ത്തി​ന​കം വി​ട്ടു​പോ​യാ​ൽ ആ​റു ല​ക്ഷം രൂ​പ ന​ഷ്ട പ​രി​ഹാ​രം ന​ൽ​കു​ക​യും വേ​ണം. ജൂ​ണ്‍ 16ന​കം അ​പേ​ക്ഷി​ക്ക​ണം. അ​പേ​ക്ഷാ ഫീ​സ് 500 രൂ​പ.വെ​ബ്സൈ​റ്റ്:http://che nnaimetrorail.org. ഫോ​ണ്‍: 0442379 2000.

ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി

സെ​ക്ക​ന്ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള​ള ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി ന​ട​ത്തു​ന്ന മെ​ട്രോ ആ​ൻ​ഡ് റെ​യി​ൽ ടെ​ക്നോ​ള​ജി​യി​ൽ പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് പ്രോ​ഗ്രാം ഒ​രു വ​ർ​ഷ​ത്തെ കാ​ല​ദൈ​ർ​ഘ്യ​മു​ള്ള​താ​ണ്. ആ​ധു​നി​ക ട്രാ​ൻ​സ്പോ​ർ​ട്ട് സം​വി​ധാ​ന​വു​മാ​യി പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​നും ഇ​ത്ത​രം പ​ദ്ധ​തി​ക​ൾ ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്ന​തി​നും എ​ൻ​ജി​നി​യ​ർ​മാ​രെ പ്രാ​പ്ത​രാ​ക്കു​ന്ന​താ​ണു കോ​ഴ്സി​ന്‍റെ ഘ​ട​ന.മു​ൻ​ഗ​ണ​ന, റെ​ഗു​ല​ർ എ​ന്ന ര​ണ്ടു ഗ​ണ​ത്തി​ലാ​ണു അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്ന​ത്. കോ​ഴ്സ് ഫീ​സ് ആ​റു ല​ക്ഷം രൂ​പ. ഓ​ണ്‍​ലൈ​നാ​യി വേ​ണം അ​പേ​ക്ഷി​ക്കാ​ൻ. അ​പേ​ക്ഷാ ഫീ​സ് 1000 രൂ​പ. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: www.imrtindia.
ഫോ​ണ്‍: 04027903311,+91 7993004958.