നേവിയിൽ സ്റ്റ്യുവാർഡ് ഷെഫ്, ഹെെജീനിസ്റ്റ്
നാ​​​വി​​​കസേ​​​ന​​​യി​​​ൽ സ്റ്റ്യുവാ​​​ർ​​​ഡ് ഷെ​​​ഫ്, ഹെെ​​​ജീ​​​നി​​​സ്റ്റ് ത​​​സ്തി​​​ക​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. അ​​​വി​​​വാ​​​ഹി​​​ത​​​രാ​​​യ പു​​​രു​​​ഷ​​​ന്മാ​​​ർ​​​ക്ക് അ​​​വ​​​സ​​​രം. 2019 ഏ​​​പ്ര​​​ൽ ബാ​​​ച്ചി​​​ലാ​​​ണു പ്ര​​​വേ​​​ശ​​​നം. ജൂ​​​ൺ 18 മു​​​ത​​​ൽ ഒാ​​​ൺ​​​ലെെ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി: ജൂ​​​ലെെ ഒ​​​ന്ന്.

യോ​​​ഗ്യ​​​ത: മെ​​​ട്രി​​​ക്കു​​​ലേ​​​ഷ​​​ൻ ജ​​​യം, സ​​​മാ​​​ന ജോ​​​ലി​​​യി​​​ലു​​​ള്ള പ​​​രി​​​ജ്ഞാ​​​നം.

പ്രാ​​​യം: 1998 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​നും 2002 മാ​​​ർ​​​ച്ച് 31നും ​​​മ​​​ധ്യേ ജ​​​നി​​​ച്ച​​​വ​​​രാ​​​ക​​​ണം. ര​​​ണ്ടു തീ​​​യ​​​തി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടെ.

ശാ​​​രീ​​​രി​​​ക യോ​​​ഗ്യ​​​ത​​​ക​​​ൾ: ഉ​​​യ​​​രം: കു​​​റ​​​ഞ്ഞ​​​ത് 157 സെ​​​മീ, തൂ​​​ക്ക​​​വും നെ​​​ഞ്ച​​​ള​​​വും ആ​​​നു​​​പാ​​​തി​​​കം, നെ​​​ഞ്ച് കു​​​റ​​​ഞ്ഞ​​​ത് അ​​​ഞ്ചു സെ​​​മീ. വി​​​ക​​​സി​​​പ്പി​​​ക്കാ​​​ൻ ക​​​ഴി​​​യ​​​ണം. ശാ​​​രീ​​​രി​​​ക​​​മാ​​​യും മാ​​​ന​​​സി​​​ക​​​മാ​​​യും ന​​​ല്ല ആ​​​രോ​​​ഗ്യം. ഒൗ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തെ ത​​​ട​​​സ​​​പ്പെ​​​ടുത്തി​​​യേ​​​ക്കാ​​​വു​​​ന്ന വെെ​​​ക​​​ല്യ​​​ങ്ങ​​​ൾ പാ​​​ടി​​​ല്ല.

കാ​​​ഴ്ച​​​ശ​​​ക്തി-

ഷെ​​​ഫ്/ സ്റ്റ്യൂ​​​വാ​​​ർ​​​ഡ്-

ക​​​ണ്ണ​​​ട​​​യി​​​ല്ലാ​​​തെ -ബെ​​​റ്റ​​​ർ ഐ:- 6/36 ​​​വോ​​​ഴ്സ് ഐ:- 6/36
​​​ക​​​ണ്ണ​​​ട​​​യോ​​​ടു​​​കൂ​​​ടി -ബെ​​​റ്റ​​​ർ ഐ- 6/9 ​​​വോ​​​ഴ്സ് ഐ- 6/12
​​​
ഹെെ​​​ജീ​​​നി​​​സ്റ്റ്-

ക​​​ണ്ണ​​​ട​​​യി​​​ല്ലാ​​​തെ -ബെ​​​റ്റ​​​ർ ഐ:- 6/60 ​​​വോ​​​ഴ്സ് ഐ:- 6/60
​​​ക​​​ണ്ണ​​​ട​​​യോ​​​ടു​​​കൂ​​​ടി -ബെ​​​റ്റ​​​ർ ഐ- 6/9 ​​​വോ​​​ഴ്സ് ഐ- 6/24
​​തെ​​ര​​​ഞ്ഞെ​​​ടു​​​പ്പ്: എ​​​ഴു​​​ത്തു​​​പ​​​രീ​​​ക്ഷ, ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രി​​​ശോ​​​ധ​​​ന, വെെ​​​ദ്യ​​​പ​​​രി​​​ശോ​​​ധ​​​ന എ​​​ന്നി​​​വ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് തെര​​​ഞ്ഞെ​​​ടു​​​പ്പ്.

ശാ​​​രീ​​​രി​​​ക​​​ക്ഷ​​​മ​​​താ പ​​​രീ​​​ക്ഷ​​​യ്ക്ക് ഇ​​​നി പ​​​റ​​​യു​​​ന്ന ഇ​​​ന​​​ങ്ങ​​​ളു​​​ണ്ടാ​​​കും.

1. ഏ​​​ഴ് മി​​​നി​​​ട്ടി​​​ൽ 1.6 കി​​​മീ ഒാ​​​ട്ടം.
2. 20 സ്ക്വാ​​​റ്റ്സ്.
3. 10 പു​​​ഷ് അ​​​പ്സ്.

പ​​​രി​​​ശീ​​​ല​​​നം: തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​വ​​​ർ​​​ക്ക് 2019 ഏ​​​പ്രി​​​ലി​​​ൽ ഐ​​​എ​​​ൻ​​​എ​​​സ് ചി​​​ൽ​​​ക​​​യി​​​ൽ അ​​​ടി​​​സ്ഥാ​​​ന പ​​​രി​​​ശീ​​​ല​​​നം തു​​​ട​​​ങ്ങും. പ​​​രി​​​ശീ​​​ല​​​ന​​​കാ​​​ല​​​ത്ത് 14,600 രൂ​​​പ സ്റ്റെെ​​​പ്പ​​​ൻ​​​ഡാ​​​യി ല​​​ഭി​​​ക്കും. 15 ആ​​​ഴ്ച​​​ത്തേ​​​യ്ക്കാ​​​യി​​​രി​​​ക്കും അ​​​ടി​​​സ്ഥാ​​​ന പ​​​രി​​​ശീ​​​ല​​​നം. പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ലെ പ്ര​​​ക​​​ട​​​നം തൃ​​​പ്തി​​​ക​​​ര​​​മ​​​ല്ലെ​​​ങ്കി​​​ൽ എ​​​പ്പോ​​​ൾ വേ​​​ണ​​​മെ​​​ങ്കി​​​ലും മ​​​ട​​​ക്കി അ​​​യ​​​യ്ക്കാം. വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ​​​രി​​​ശീ​​​ല​​​നം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ 15 വ​​​ർ​​​ഷ​​​ത്തേ​​​യ്ക്കാ​​​യി​​​രി​​​ക്കും പ്രാ​​​ഥ​​​മി​​​ക നി​​​യ​​​മ​​​നം.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.joinindiannavygov.in എ​​​ന്ന വെ​​​ബ്സെെ​​​റ്റി​​​ൽ ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് ഒാ​​​ൺ​​​ലെെ​​​ൻ ആ​​​പ്ലി​​​ക്കേ​​​ഷ​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കാം. ബ​​​ന്ധ​​​പ്പെ​​​ട്ട രേ​​​ഖ​​​ക​​​ളും ഫോ​​​ട്ടോ​​​യും സ്കാ​​​ൻ ചെ​​​യ്ത് അ​​​പ്‌ലോഡ് ചെ​​​യ്യ​​​ണം. ഫോ​​​ട്ടോ​​​യു​​​ടെ പ​​​ശ്ചാ​​​ത്ത​​​ലം നീ​​​ല​​നി​​​റ​​​ത്തി​​​ലാ​​​യി​​​രി​​​ക്ക​​​ണം.​​​അ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ബ്സെെ​​​റ്റി​​​ലെ വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള​​​തു കാ​​​ണു​​​ക.
വെ​​​ബ്സെെ​​​റ്റ്: www.joinindiannavygov.in