ബെ​​​ല്ലി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ
പ്ര​​​തി​​​രോ​​​ധ​​​വ​​​കു​​​പ്പി​​​ന് കീ​​​ഴി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ഭാ​​​ര​​​ത് ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ് ലി​​​മി​​​റ്റ​​​ഡി​​​ൽ എ​​​ൻ​​​ജി​​​നി​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

വ​​​രു​​​ന്ന ലോ​​​ക്സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നാ​​​യി ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​ൻ, വി​​​വി​​​പാ​​​റ്റ് എ​​​ന്നി​​​വ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ക​​​രാ​​​ർ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് നി​​​യ​​​ന​​​മം ന​​​ട​​​ത്തു​​​ക. ഒ​​​രു വ​​​ർ​​​ഷ​​​മാ​​​യി​​​രി​​​ക്കും കാ​​​ലാ​​​വ​​​ധി. വി​​​വി​​​ധ ട്രേ​​​ഡു​​​ക​​​ളി​​​ലാ​​​യി 480 ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

ട്രേ​​​ഡു​​​ക​​​ൾ: ഇ​​​ല​​​ക്‌​​ട്രോ​​​ണി​​​ക്സ്, മെ​​​ക്കാ​​​നി​​​ക്ക​​​ൽ, ഇ​​​ല​​​ക്‌​​ട്രി​​​ക്ക​​​ൽ, ഇ​​​ൻ​​​സ്ട്രു​​​മെ​​​ന്‍റേ​​​ഷ​​​ൻ, ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ ടെ​​​ക്നോ​​​ള​​​ജി.

കേ​​​ന്ദ്ര​​​ങ്ങ​​​ൾ: ബം​​​ഗ​​​ളൂ​​​രു, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, ഭോ​​​പ്പാ​​​ൽ, ല​​​ക്നോ, പ​​​ഞ്ച്കു​​​ള, പാ​​​റ്റ്ന, ജ​​​യ്പു​​​ർ, ഗോ​​ഹ​​ട്ടി. എ​​​ല്ലാ​​​യി​​​ട​​​ത്തും 60 വീ​​​തം ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്.

യോ​​​ഗ്യ​​​ത: അ​​​നു​​​ബ​​​ന്ധ ട്രേ​​​ഡി​​​ൽ ബി​​​ഇ/​​​ബി​​​ടെ​​​ക്. ഒ​​​രു വ​​​ർ​​​ഷ​​​ത്തെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​വ​​​ണം.

പ്രാ​​​യം: 2018 ജൂ​​​ൺ ഒ​​​ന്നി​​​ന് 26 വ​​​യ​​​സി​​​ൽ താ​​​ഴെ. സം​​​വ​​​ര​​​ണ വി​​​ഭാ​​​ഗ​​​ക്കാ​​​ർ​​​ക്ക് ച​​​ട്ട​​​പ്ര​​​കാ​​​രം ഇ​​​ള​​​വ് ല​​​ഭി​​​ക്കും.

അ​​​പേ​​​ക്ഷി​​​ക്കേ​​​ണ്ട വി​​​ധം: www.bel-india.com എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ വി​​​ശ​​​ദ​​​മാ​​​യ വി​​​ജ്ഞാ​​​പ​​​ന​​​വും അ​​​പേ​​​ക്ഷാ ഫോ​​​മും ല​​​ഭി​​​ക്കും.

ജൂ​​​ലൈ എ​​​ട്ടി​​​നാ​​​യി​​​രി​​​ക്കും തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ്. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് കേ​​​ന്ദ്ര​​​ങ്ങ​​​ൾ ജൂ​​​ലൈ ര​​​ണ്ടു മു​​​ത​​​ൽ വെ​​​ബ്സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷാ ഫോ​​​മി​​​ന്‍റെ പ്രി​​​ന്‍റൗ​​​ട്ടും അ​​​നു​​​ബ​​​ന്ധ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളും സ​​​ഹി​​​തം എ​​​ത്ത​​​ണം.