നാഷണല്‍ കേഡറ്റ് കോര്‍പ്‌സ്: കരിയറിലേക്കൊരു പാലം
യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ സ​ഹ​ക​ര​ണം, അ​ച്ച​ട​ക്കം, നേ​തൃ പാ​ട​വം, സാ​ഹ​സി​ക​ത എ​ന്നി​വ വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​നു രൂ​പീ​ക​രി​ച്ച നാ​ഷ​ണ​ൽ കേ​ഡ​റ്റ് കോ​ർ (എ​ൻ​സി​സി) സാ​യു​ധ സേ​ന​യി​ലേ​ക്കൊ​രു പാ​ലം കൂ​ടി​യാ​ണ്. നി​ര​വ​ധി ആ​നു​കൂ​ല്യ​ങ്ങ​ളാ​ണു ക​രി​യ​റി​ലേ​ക്കു ചു​വ​ടു​വ​യ്ക്കു​ന്ന​വ​ർ​ക്കാ​യി കാ​ത്തി​രി​ക്കു​ന്ന​ത്.

പ്ര​തി​രോ​ധ സേ​വ​നം

എ ​ഗ്രേ​ഡി​ലോ ബി ​ഗ്രേ​ഡി​ലോ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് പാ​സാ​യി 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് പ്ര​തി​രോ​ധ സേ​ന​യി​ൽ ക​മ്മീ​ഷ​ൻ ല​ഭി​ക്കു​വാ​ൻ നി​ശ്ചി​ത എ​ണ്ണം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

കരസേന: ഡെ​റാ​ഡൂ​ൺ ഇ​ന്ത്യ​ൻ മി​ലി​ട്ട​റി അ​ക്കാ​ഡ​മി (ഐ​എം​എ) യി​ൽ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കാ​യി ഓ​രോ കോ​ഴ്സി​ലേ​ക്കും 19 സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ചെ​ന്നൈ​യി​ലെ ഓ​ഫീ​സേ​ഴ്സ് ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യി​ൽ എ​ൻ​സി​സി സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക്- 50, പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക്- 04 സീ​റ്റു​ക​ൾ ഷോ​ർ​ട്ട് സ​ർ​വീ​സ് ക​മ്മീ​ഷ​നി​ലേ​ക്ക് (നോ​ണ്‍ ടെ​ക്നി​ക്ക​ൽ) സം​വ​ര​ണം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു. എ​ഴു​ത്തു പ​രീ​ക്ഷ​യി​ൽ 20 മാ​ർ​ക്കു​വ​രെ ബോ​ണ​സും ല​ഭി​ക്കും.

നാ​വി​ക​സേ​ന: ഓ​രോ കോ​ഴ്സി​ലേ​ക്കും ആ​റ് ഒ​ഴി​വു​ക​ൾ നാ​വി​ക സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ബി​ടെ​ക് ബി​രു​ദ​ധാ​രി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് യു​പി​എ​സ്‌​സി പ​രീ​ക്ഷ ഇ​ല്ലാ​തെ സ​ർ​വീ​സ് സെ​ല​ക്‌ഷ​ൻ ബോ​ർ​ഡ് കൂ​ടി​ക്കാ​ഴ്ച വ​ഴി നേ​രി​ട്ട് പ്ര​വേ​ശ​നം ല​ഭി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ അ​ധി​ക മാ​ർ​ക്കും ല​ഭി​ക്കും (എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് :02, ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് :04,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് : 06 മാ​ർ​ക്ക്).

വാ​യു​സേ​ന: ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ചി​ൽ (പെ​ർ​മ​ന​ന്‍റ് ക​മ്മീ​ഷ​ൻ) വാ​യു​സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫിക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് എ​യ​ർ ഫോ​ഴ്സ് കോ​മ​ൺ അ​ഡ്മി​ഷ​ൻ ടെ​സ്റ്റ് (എ​എ​ഫ്സി​എ​ടി) എ​ഴു​താ​തെ ത​ന്നെ അ​പേ​ക്ഷി​ക്കാം.

എ​സ്എ​സ്ബി കൂ​ടി​ക്കാ​ഴ്ച ഉ​ണ്ടാ​യി​രി​ക്കും. ഫ്ളൈ​യിം​ഗ് ബ്രാ​ഞ്ച് (ഷോ​ർ​ട്ട് സ​ർ​വീ​സ്) ആൻഡ് ഗ്രൗ​ണ്ട് ഡ്യൂ​ട്ടീ​സ് എ​ന്നി​വ​യി​ൽ വാ​യു സേ​ന​യു​ടെ സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള ആ​ണ്‍​കു​ട്ടി​ക​ൾ​ക്കും, പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 10 ശ​ത​മാ​നം സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. എ​ൻ​സി​സി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ള്ള​വ​ർ​ക്കാ​യി പൊ​തു​പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ എ ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 02, ബി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 03,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ്- 05 മാ​ർ​ക്ക് അ​ധി​ക​മാ​യി ന​ൽ​കും.

സംസ്ഥാ​ന​ത്തെ പോ​ലീ​സ്, ജ​യി​ൽ, ഫോ​റ​സ്റ്റ്, എ​ക്സൈ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ യൂ​ണി​ഫോം സ​ർ​വീ​സു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​തി​ന് എ, ​ബി, സി ​സ​ർ​ട്ടി​ഫി​ക്ക​റ്റു​ള്ള​വ​ർ​ക്ക് യ​ഥാ​ക്ര​മം 2,3,5 ശ​ത​മാ​നം വെ​യ്റ്റേ​ജ് മാ​ർ​ക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ അനുവദിച്ചിട്ടുണ്ട്.

പു​ര​സ്കാ​ര​ങ്ങ​ൾ

മി​ക​ച്ച കേ​ഡ​റ്റു​ക​ൾ​ക്കു പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളും പ്ര​തി​മാ​സം സ്കോ​ള​ർ​ഷി​പ്പു​ക​ളും എ​ൻ​സി​സി ന​ൽ​കു​ന്നു​ണ്ട്.

ജൂ​ണി​യ​ർ, സീ​നി​യ​ർ ഡി​വി​ഷ​നു​ക​ളാ​യി ഈ ​സ്കോ​ള​ർ​ഷി​പ്പു​ക​ൾ ന​ൽ​കും. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന റി​പ്പ​ബ്ലി​ക്ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ കേ​ഡ​റ്റു​ക​ൾ​ക്കും 1000 രൂ​പ വീ​തം ല​ഭി​ക്കും.

റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വ​യ്ക്കു​ന്ന​വ​ർ​ക്കും പ്ര​ത്യേ​ക പു​ര​സ്കാ​ര​ങ്ങ​ളു​മു​ണ്ട്. കൂ​ടാ​തെ പ​ർ​വ​താ​രോ​ഹ​ണം, പാ​ര​ചൂ​ട് ട്രെ​യി​നിം​ഗ്, പാ​രാ​സെ​യി​ലിം​ഗ് ഹെ​ലി​ക്കോ​പ്ട​ർ സ്ലീ​ത​റിം​ഗ്, റാ​ഫ്റ്റിം​ഗ്,മൈ​ക്രോ​ലൈ​റ്റ് ഫ്ള​യിം​ഗ്,ഹാം​ഗ് ഗ്ലൈ​ഡിം​ഗ്,ക​യാ​ക്കിം​ഗ് മു​ത​ലാ​യ​വ​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നും പ്ര​ത്യേ​ക പാ​രി​തോ​ഷി​ക​ങ്ങ​ളു​ണ്ട്.

ഐ​എം​എ/​ഒ​ടി​എ/​എ​ൻ​ഡി​എ/​എ​യ​ർ ഫോ​ഴ്സ്/​നേ​വ​ൽ അ​ക്കാ​ഡ​മി​ക​ളി​ൽ ഏ​തെ​ങ്കി​ലും അ​ഡ്മി​ഷ​ൻ ല​ഭി​ക്കു​ന്ന​വ​ർ​ക്ക് 1000 രൂ​പ ല​ഭി​ക്കും.

നാ​ഷ​ണ​ൽ ഡി​ഫ​ൻ​സ് അ​ക്കാ​ഡ​മി​യി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന എ​ല്ലാ കേ​ഡ​റ്റു​ക​ൾ​ക്കും പ്ര​തി​മാ​സം 100 രൂ​പ വ​ച്ച് മൂ​ന്നു വ​ർ​ഷ​ത്തേ​ക്കും ല​ഭി​ക്കും.

ഐ​എം​എ/​ഒ​ടി​എ/​എ​എ​ഫ്എ/​നേ​വ​ൽ അ​ക്കാ​ഡ​മി​ക​ളി​ൽ അ​ഡ്മി​ഷ​ൻ കി​ട്ടു​ന്ന കേ​ഡ​റ്റി​ന് പ്ര​തി​മാ​സം 150 രൂ​പ വ​ച്ച് സ്റ്റൈ​പ്പ​ന്‍​ഡ് പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കു​ന്ന​തു​വ​രെ ല​ഭി​ക്കും.

വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യ​ങ്ങ​ൾ

സം​സ്ഥാ​ന​ത്തെ വി​വി​​ധ കോ​ഴ്സു​ക​ൾ​ക്ക് എ​ൻ​സി​സി കേ​ഡ​റ്റു​ക​ൾ​ക്കാ​യി സീ​റ്റു​ക​ൾ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

എ​ൻ​ജി​നി​യ​റിം​ഗ്- 30, എം​ബി​ബി​എ​സ്, ബി​ഡി​എ​സ്. ബി​എ​ച്ച്എം​എ​സ്-02 വീ​തം, ബി​എ​എം​എ​സ്, ബി​വി​എ​സ്‌​സി- ഓ​രോ സീ​റ്റു വീ​തം, ബി​എ​സ്‌​സി ന​ഴ്സിം​ഗ്- 03, പോ​ളി​ടെ​ക്നി​ക് ആ​ൺ​കു​ട്ടി​ക​ൾ​ക്ക്- 40, പോ​ളി​ടെ​ക്നി​ക് പെ​ൺ​കു​ട്ടി​ക​ൾ​ക്ക്-10, എ​ൽ​എ​ൽ​ബി- 03, ജ​ന​റ​ൽ ന​ഴ്സിം​ഗ്- 02 സീ​റ്റു​ക​ളാ​ണു സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നു വേ​ണ്ടി അ​ത​തു യൂ​ണി​റ്റു​ക​ളി​ലാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

കൂ​ടാ​തെ പ്ല​സ്ടു​വി​ന് -10. ബി​രു​ദം-15, ബി​രു​ദാ​ന​ന്ത​ര ബി​രു​ദം-05, ബി​എ​ഡ്-05, ടി​ടി​സി-10, എ​ടി​ഐ-3-5 മാ​ർ​ക്ക് വെ​യി​റ്റേ​ജും ല​ഭി​ക്കും.

എ,​ബി,സി ​സ​ർ​ട്ടി​ഫി​ക്ക​റ്റ് നേ​ടി​യ​വ​ർ​ക്ക് ഇ​തി​നു പു​റ​മേ ബോ​ണ​സ് മാ​ർ​ക്കും ല​ഭി​ക്കും. ക്യാം​ന്പ്, പ​രേ​ഡ് എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്കു അ​ഞ്ചു ശ​ത​മാ​നം ഗ്രേ​സ് മാ​ർ​ക്കു​മു​ണ്ടാ​യി​രി​ക്കും.
മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി 15 ശ​ത​മാ​നം വ​രെ​യും കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി 12 ശ​ത​മാ​നം വ​രെ​യും, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി 10 ശ​ത​മാ​നം വ​രെ​യും കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി 10 ശ​ത​മാ​നം വ​രെ​യും ബി​രു​ദ​ത്തി​ന് ഗ്രേ​സ് മാ​ർ​ക്ക് അ​നു​വ​ദി​ക്കും.
പോ​ളി​ടെ​ക്നി​ക് കോ​ഴ്സു​ക​ൾ​ക്ക് അ​ഞ്ചു ശ​ത​മാ​നം വ​രെ ഗ്രേ​സ് മാ​ർ​ക്ക് ല​ഭി​ക്കും.

മേ​ജ​ർ ജ​ന​റ​ൽ വി. അ​നൂ​പ് കു​മാ​ർ
(അ​ഡീ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ എ​ൻ​സി​സി ഡ​യ​റ​ക്ട​റേ​റ്റ് കേ​ര​ള & ല​ക്ഷ​ദ്വീ​പ് )