സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ 3000 ഒ​ഴി​വ്
സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യി​ൽ അ​പ്ര​ന്‍റി​സാ​കാ​ൻ ബി​രു​ദ​ധാ​രി​ക​ൾ​ക്ക് അ​വ​സ​രം. 3000 ഒ​ഴി​വ്. കേ​ര​ള​ത്തി​ൽ 87 ഒ​ഴി​വു​ണ്ട്. മാ​ർ​ച്ച് 6 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പ്ര​ന്‍റി​സ് ആ​ക്ട് 1961 പ്ര​കാ​രം ഒ​രു വ​ർ​ഷ​മാ​ണു പ​രി​ശീ​ല​നം. കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം (45), കൊ​ച്ചി (42) റീ​ജ​നു​ക​ളി​ലാ​യാ​ണ് അ​വ​സ​രം.

യോ​ഗ്യ​ത: ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദം. യോ​ഗ്യ​ത 2020 മാ​ർ​ച്ച് 31നു ​ശേ​ഷം നേ​ടി​യ​താ​ക​ണം. പ്രാ​ദേ​ശി​ക​ഭാ​ഷ​യി​ൽ പ്രാ​വീ​ണ്യം വേ​ണം. യോ​ഗ്യ​താ​ന​ന്ത​ര പ​രി​ശീ​ല​നം/​ജോ​ലി​പ​രി​ച​യം നേ​ടി​യ​വ​ർ അ​പേ​ക്ഷി​ക്കേ​ണ്ട. 2024 മാ​ർ​ച്ച് 31 അ​ടി​സ്ഥാ​ന​മാ​ക്കി യോ​ഗ്യ​ത ക​ണ​ക്കാ​ക്കും (അ​ർ​ഹ​ർ​ക്ക് ഇ​ള​വ്). സ്റ്റൈ​പ​ൻ​ഡ്: 15,000 രൂ​പ (മെ​ട്രോ, അ​ർ​ബ​ൻ, റൂ​റ​ൽ/​സെ​മി അ​ർ​ബ​ൻ ശാ​ഖ​ക​ളി​ൽ).

തെ​ര​ഞ്ഞെ​ടു​പ്പ്: ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ, ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ. പ​രീ​ക്ഷ മാ​ർ​ച്ച് 10നു ​ന​ട​ത്തും. അ​പേ​ക്ഷ​ക​ർ എ​ട്ടാം ക്ലാ​സ്/​പ​ത്താം ക്ലാ​സ്/12ാം ക്ലാ​സ്/​ബി​രു​ദ​ത​ലം​വ​രെ പ്രാ​ദേ​ശി​ക​ഭാ​ഷ പ​ഠി​ച്ചെ​ന്നു തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

അ​പേ​ക്ഷാ​ഫീ​സ്: 800 രൂ​പ (പ​ട്ടി​ക​വി​ഭാ​ഗം വ​നി​ത/​ഇ​ഡ​ബ്ല്യൂ​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് 600 രൂ​പ, ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കു 400 രൂ​പ). ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​യ്ക്കാം. അ​പ്ര​ന്‍റി​സ്ഷി​പ് പോ​ർ​ട്ട​ലാ​യ www.nats.education. gov.in വ​ഴി ര​ജി​സ്റ്റ​ർ ചെ​യ്യ​ണം.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ, വി​ജ്ഞാ​പ​ന ത്തി​ന്‍റെ വി​ശ​ദ​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കാ​യി വെ​ബ്സൈ​റ്റ് കാ​ണു​ക.

www.centralbankofindia.co.in