നി​ഗൂ​ഡ​ത​ക​ൾ നി​റ​ച്ച് "21 ഗ്രാം​സ്'; ഡി​വൈ​എ​സ്പി ന​ന്ദ​കി​ഷോ​റാ​യി അ​നൂ​പ് മേ​നോ​ൻ
Saturday, March 5, 2022 7:12 PM IST
അ​നൂ​പ് മേ​നോ​ന്‍ നാ​യ​ക​നാ​വു​ന്ന '21 ഗ്രാം​സി'​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. കൊ​ല​പാ​ത​ക​വും തു​ട​ര്‍​ന്നു​ണ്ടാ​കു​ന്ന അ​ന്വേ​ഷ​ണ​വു​മാ​ണ് 21 ഗ്രാം​സ്. മാ​ര്‍​ച്ച് 18ന് ​ചി​ത്രം റി​ലീ​സ് ചെ​യ്യും. ചി​ത്ര​ത്തി​ല്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി ന​ന്ദ​കി​ഷോ​ര്‍ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി​ട്ടാ​ണ് അ​നൂ​പ് മേ​നോ​ന്‍ എ​ത്തു​ന്ന​ത്.

തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളാ​യ ര​ഞ്ജി​ത്തും ര​ണ്‍​ജി പ​ണി​ക്ക​റും ഒ​ന്നി​ച്ച് എ​ത്തു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. ദ ​ഫ്ര​ന്‍​ഡ് റോ ​പ്രൊ​ഡ​ക്ഷ​ന്‍​സി​ന്‍റെ ബാ​ന​റി​ല്‍ ന​വാ​ഗ​ത​നാ​യ ബി​ബി​ന്‍ കൃ​ഷ്ണ​യാ​ണ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ലി​യോ​ണ ലി​ഷോ​യ്, ലെ​ന, അ​നു മോ​ഹ​ന്‍, മാ​ന​സ രാ​ധാ​കൃ​ഷ്ണ​ന്‍, ന​ന്ദു, ശ​ങ്ക​ര്‍ രാ​മ​കൃ​ഷ്ണ​ന്‍, പ്ര​ശാ​ന്ത് അ​ല​ക്‌​സാ​ണ്ട​ര്‍, ച​ന്തു​നാ​ഥ്, മ​റീ​ന മൈ​ക്കി​ള്‍, വി​വേ​ക് അ​നി​രു​ദ്ധ് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ലെ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പ​ക് ദേ​വാ​ണ് സം​ഗീ​തം. ജി​ത്തു ദാ​മോ​ദ​ര്‍, അ​പ്പു എ​ന്‍ ഭ​ട്ട​തി​രി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഛായാ​ഗ്ര​ഹ​ണ​വും എ​ഡി​റ്റി​ങ്ങും നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.