"എ​ല്ലാ പ്ര​ശ്ന​ങ്ങ​ളും കൂ​ടെ വ​ണ്ടി പി​ടി​ച്ച് എ​ന്‍റെ നേ​രെ​യ​ല്ലേ വ​രു​ന്ന​ത്'
Saturday, May 14, 2022 6:27 PM IST
ഷ​റ​ഫു​ദ്ദീ​ൻ, നൈ​ല ഉ​ഷ എ​ന്നി​വ​ർ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്രം "പ്രി​യ​ൻ ഓ​ട്ട​ത്തി​ലാ​ണ്" ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ചെ​യ്തു. ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് ആ​ന്റ​ണി സോ​ണി​യാ​ണ്. മ​ഞ്ജു വാ​ര്യ​രും ഷെ​യ്ൻ നി​ഗ​വും പ്ര​ധാ​ന വേ​ഷ​ങ്ങ​ൾ ചെ​യ്ത C/O സൈ​റ ബാ​നു​വി​ന് ശേ​ഷം ആ​ന്റ​ണി സോ​ണി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് 'പ്രി​യ​ൻ ഓ​ട്ട​ത്തി​ലാ​ണ്'.

അ​പ​ർ​ണ ദാ​സും ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്നു​ണ്ട്. WOW സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ചി​ത്രം എ​ത്തു​ന്ന​ത്. ചി​ത്രം നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത് സ​ന്തോ​ഷ് ത്രി​വി​ക്ര​മ​ൻ ആ​ണ്. അ​ഭ​യ​കു​മാ​ർ കെ, ​അ​നി​ൽ കു​ര്യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ഷ​റ​ഫു​ദ്ദീ​ൻ, നൈ​ല ഉ​ഷ, അ​പ​ർ​ണ ദാ​സ്‌ എ​ന്നി​വ​രെ കൂ​ടാ​തെ അ​നാ​ർ​ക്ക​ലി മ​ര​ക്കാ​ർ, ബി​ജു സോ​പാ​നം, ജാ​ഫ​ർ ഇ​ടു​ക്കി തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്ര​ത്തി​ന്‍റെ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് പി​എം ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ്. അ​ഭ​യ​കു​മാ​റും പ്ര​ജീ​ഷ് പ്രേ​മും എ​ഴു​തി​യ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് ലി​ജി​ൻ ബം​ബീ​നോ ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.